A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

സാമൂഹ്യ ബന്ധങ്ങൾ ഇഴച്ചർക്കുന്നതിൽ സോഷ്യൽ വർക്കേഴ്സിന്റെ പങ്ക് വലുത് : ഡോ. വർഗീസ് പി പുന്നൂസ്

കോട്ടയം : സാമൂഹ്യ ബന്ധങ്ങൾ ഇഴച്ചർക്കുന്നതിൽ സോഷ്യൽ വർക്കേഴ്സിന്റെ പങ്ക് വലുതാണെന്ന് കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. വർഗീസ് പി പുന്നൂസ് പറഞ്ഞു . കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സിന്റെയും ബി വി എം ഹോളിക്രോസ് കോളേജിന്റെയും കോട്ടയം ജില്ലയിലെ 14 സോഷ്യൽ വർക്ക്‌ കോളേജുകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കോട്ടയം ജില്ലാതല സോഷ്യൽ വർക്ക് ദിനാചരണം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബി വി എം ഹോളിക്രോസ് കോളേജ് പ്രിൻസിപ്പൽ റവ. ഡോ. ബേബി സെബാസ്ററ്യന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇന്ത്യ നെറ്റ്വർക്ക്‌ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ് സെക്രട്ടറി ജനറൽ ഡോ. ഐപ്പ് വർഗീസ് സോഷ്യൽ വർക്ക് ദിന സന്ദേശവും ക്യാപ്‌സ് കോട്ടയം ചാപ്റ്റർ പ്രസിഡന്റ്‌ സജോ ജോയി മുഖ്യസന്ദേശവും നൽകി. ബി വി എം കോളേജ് സോഷ്യൽ വർക്ക്‌ വിഭാഗം മേധാവി ഡോ. റോബിൻസ് ജോസ് സ്വാഗതവും ക്യാപ്‌സ് കോട്ടയം ചാപ്റ്റർ സെക്രട്ടറി ഡോ. ഏലിസബത് അലക്സാണ്ടർ കൃതജ്ഞതയും രേഖപ്പെടുത്തി.

ക്യാപ്‌സ് മീഡിയ & പബ്ലിക് റിലേഷൻ കോർഡിനേറ്റർ ഡോ. ജെയ്സൺ ഫിലിപ്പ് ആലപ്പാട്ട് സോഷ്യൽ വർക്ക് ദിന പ്രതിജ്ഞയും ക്യാപ്‌സ് വൈസ് പ്രസിഡന്റ്‌ ഡോ. സിബി ജോസഫ്, വിമുക്തി മിഷൻ മെന്റർ ബെന്നി സെബാസ്റ്റ്യൻ എന്നിവർ സോഷ്യൽ വർക്ക്‌ സെമിനാറും നയിച്ചു. ക്യാപ്‌സ് ഭാരവാഹികളായ സിജു തോമസ്, സിസ്റ്റർ ശാലിനി സി എം സി, അനൂപ് പി ജെ എന്നിവർ പ്രസംഗിച്ചു.

പ്രൊഫഷണൽ സോഷ്യൽ വർക്ക് മേഖലയിലെ മികവാർന്ന പ്രവർത്തനങ്ങൾക്ക് ഡോ. റോബിൻസ് ജോസ്, പ്രിയ ഫിലിപ്പ്, ഫാ. ഡോ. റെന്നി തോമസ്, ഡോ. ഷൈനു വി സി, സിസ്റ്റർ ക്രിസ്റ്റി മരിയ, ജസ്റ്റിൻ മൈക്കിൾ, ജ്യോതിഷ് ലൂക്കോസ്, നീതു പി തോമസ് എന്നിവർ പുരസ്‌കാരത്തിന് അർഹരായി. കൂടാതെ അക്കാദമിക് മേഖലയിലെ മികവിന് അഞ്ജന റോയി, അജിൽ മാത്യു ജോർജ്, ലിനു വർഗീസ്, നന്ദന രാകേഷ്, സിസ്റ്റർ ജിന്റു മേരി പി ജെയിംസ്, റോസ് മരിയ, ഗ്രഹന ഗോപാൽ, മിതു ടി എ, ഷീന സേവ്യർ, ദൃശ്യ രഞ്ചൻ, കാർത്തിക കെ എന്നിവർ പുരസ്‌കാരം നേടി.

കോട്ടയം ജില്ലയിലെ 14 സോഷ്യൽ വർക്ക് കോളേജിലെ വിദ്യാർഥികൾ , അധ്യാപകർ , പ്രാക്റ്റീഷണേഴ്‌സ് തുടങ്ങി 300 ലധികം ആളുകളുടെ പങ്കാളിത്തം ജില്ലാതല സോഷ്യൽ വർക്ക് ദിനാചരണം കൂടുതൽ ശ്രദ്ധേയമാക്കി .
Photo Caption
കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സിന്റെയും ബി വി എം കോളേജ് സോഷ്യൽ വർക്ക്‌ വിഭാഗത്തിന്റെയും കോട്ടയം ജില്ലയിലെ 14 സോഷ്യൽ വർക്ക്‌ കോളേജുകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടന്ന കോട്ടയം ജില്ലാതല സോഷ്യൽ വർക്ക്‌ ദിനാചരണത്തിന്റെ ഉദ്ഘാടനകർമ്മം കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. വർഗീസ് പി പുന്നൂസ് നിർവഹിക്കുന്നു.
 

Comments

leave a reply

Related News