Foto

യുവജനങ്ങളെ കേൾക്കുകയും മാനിക്കുകയും ചെയ്യുന്നവരാകണം സഭയും സമൂഹവും : റവ.ഡോ. വർഗീസ് ചക്കാലക്കൽ

കോഴിക്കോട് : സഭയും സമൂഹവും യുവജനങ്ങളെ കേൾക്കുകയും മാനിക്കുകയും ചെയ്യുന്നവരാകണം എന്ന് അഭിപ്രായപ്പെട്ട് കെ.സി.ബി.സി ചെയർമാൻ ആർച്ച്ബിഷപ്പ് അഭി. ഡോ. വർഗീസ് ചക്കാലക്കൽ. കെ.സി.വൈ.എം സംസ്ഥാന സമിതിയുടെ നേതൃത്വ പരിശീലന ക്യാമ്പ് ലീഡ് ഓൺ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.സി.വൈ.എം സംസ്ഥാന പ്രസിഡന്റ്‌ ഷിബിൻ ഷാജി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കെ.സി.വൈ.എം സംസ്ഥാന ഡയറക്ടർ ഫാ. ഡിറ്റോ കൂള ആമുഖപ്രഭാഷണവും കോഴിക്കോട് അതിരൂപത വികാരി ജനറൽ മോൺ. ജെൻസൺ പുത്തൻവീട്ടിൽ മുഖ്യസന്ദേശവും നൽകി. അഭി. പിതാവുമായി യുവജനങ്ങൾക്ക് സംവദിക്കുവാനും സാമൂഹികവും രാഷ്ട്രീയപരവുമായുംമുള്ള യുവാക്കളുടെ ആശങ്കകൾ പങ്കുവെക്കുന്നതിനും ക്യാമ്പ് വേദിയായി. കെ.സി.വൈ.എം സംസ്ഥാന ജനറൽ സെക്രട്ടറി കാസി പൂപ്പന, അസി. ഡയറക്ടർ സി. ഡോ. നോർബർട്ട സി.ടി.സി, വൈസ് പ്രസിഡന്റുമാരായ ആഗി മരിയ ജോസഫ്, സാം സണ്ണി, സെക്രട്ടറിമാരായ ധന്യ മോഹൻരാജ്, സെഞ്ചു ജേക്കബ്, പ്രിൻസി പീറ്റർ, ട്രഷറർ ജെൻസൻ ആൽബി, കെ.സി.വൈ.എം കോഴിക്കോട് അതിരൂപത പ്രസിഡന്റ്‌ ക്രിസ്റ്റി ജോസ്, ജനറൽ സെക്രട്ടറി അമൽ ജെ അഗസ്റ്റിൻ, ഡയറക്ടർ ഫാ. ഷാന്റോ ആന്റണി തുടങ്ങിയവർ സംസാരിച്ചു. വിവിധ രൂപതകളിൽ നിന്നായി 120ഓളം യുവജനങ്ങൾ ക്യാമ്പിൽ പങ്കെടുത്തു.

Comments

leave a reply

Related News