Foto

തടവറ  പ്രേഷിത കൂട്ടായ്മയുടെ സംസ്ഥാന സമ്മേളനം  പി.ഓ.സിയില്‍

തടവറ  പ്രേഷിത കൂട്ടായ്മയുടെ സംസ്ഥാന സമ്മേളനം  പി.ഓ.സിയില്‍

കൊച്ചി: തടവറയുടെ ഏകാന്തതയില്‍ നിറ സാന്നിദ്ധ്യമായി ജീസസ്സ് ഫ്രട്ടേണിറ്റി  ആന്റ് പ്രിസണ്‍മിനിസ്ട്രി ഇന്ത്യ 34-ാം വാര്‍ഷികവു 21-ാം സംസ്ഥാന സമ്മേളനവും കൊച്ചി  പാലാരിവട്ടം  പി.ഓ.സിയില്‍ കെസിബിസി ജെ.പി.ഡി ചെയര്‍മാന്‍ മാര്‍  ജോസ് പുളിക്കല്‍ ഉദ്ഘാടനം ചെയ്തു.കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറലും,പി.ഓ.സി ഡയറക്‌റുമായ ഫാ.ജേക്കബ് ജി പാലയ്ക്കപ്പിള്ളി ആമുഖ പ്രഭാഷണം നടത്തി.എറണാകുളം ജില്ല ജയില്‍ സുപ്രണ്ട് വിജയന്‍,ജില്ലാ ജയില്‍ വെല്‍ഫെയര്‍ ഓഫീസര്‍ ജോര്‍ജ്ജ് ചാക്കോ,ഫാ.ഷാജി സ്റ്റീഫന്‍,ഫാ.വര്‍ഗ്ഗീസ്,ഫാ.മാര്‍ട്ടിന്‍ സിസ്റ്റര്‍  മേരി ആഗ്നസ് ജിതാ എന്നിവര്‍  ചടങ്ങളില്‍ പ്രസംഗിച്ചു.നാശെ നടക്കുന്ന  സമാപന സമ്മേളനം കെസിബിസി പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും.നാളെ ഉച്ചയ്ക്ക്  12 മണിക്ക് അഭിവന്ദ്യ ആര്‍ച്ച്ബിഷപ്പും ജീസസ്സ് ഫ്രട്ടേണിറ്റിയുടെ വൈസ് ചെയര്‍മാനുമായേ ജോസഫ് കളത്തിപ്പറമ്പില്‍ പരിശുദ്ധ ബലി അര്‍പ്പിക്കും.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 130 പേരാണ്  ഈ സമ്മേളനത്തില്‍  പങ്കെടുക്കുന്നത്.
 

Comments

leave a reply

Related News