ഫെബ്രുവരി പതിനൊന്നാം തിയതി ആഗോള കത്തോലിക്കാ സഭ ലോക രോഗീ ദിനമായി ആചരിക്കുന്നു. അന്നേദിനം പ്രത്യേകമായി ലൂർദ്ദിലെ പരിശുദ്ധ അമ്മയെ അനുകരിക്കാൻ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പാ. അങ്ങനെ എല്ലാവർക്കും ആരോഗ്യ പരിരക്ഷയും ആത്മീയ സഹായവും ലഭിക്കട്ടെയെന്നും പാപ്പാ ആശംസിച്ചു. 30-ാം ലോക രോഗീ ദിനത്തിൽ ഹോളി സീ പ്രസിദ്ധീകരിച്ച സന്ദേശത്തിലൂടെ പരിശുദ്ധ പിതാവ് പറഞ്ഞു.
രോഗികളെയും അവരെ പരിചരിക്കുന്നവരെയും സഹായിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അവബോധം വളർത്തുന്നതിനായി വിശുദ്ധ ജോൺ പോൾ രണ്ടാമൻ മുപ്പത് വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ച ഈ ദിനം ലൂർദ്ദ് മാതാവിന്റെ തിരുനാൾ ദിനത്തിൽ ആണ് ആഘോഷിക്കുന്നത്.
Comments