Foto

ആ അഭിനയ ചൈതന്യം ഇനിയില്ല

ആ അഭിനയ ചൈതന്യം ഇനിയില്ല

അടിമുടി കലയും സാഹിത്യവും കൊണ്ട് അനുഗ്രഹീതനായ  അതുല്യ നടന്‍   കേശവന്‍ വേണുഗോപാലന്‍ നായര്‍ എന്ന നെടുമുടി വേണ  ഇനി ഇല്ല.  നമ്മള്‍  മലയാളികളെ എല്ലാ അര്‍ത്ഥത്തിലും  വിസ്മയിപ്പിക്കുകയും ആനന്ദിപ്പിക്കുകയും ചെയ്ത പ്രിയപ്പെട്ട നടനായിരുന്നു അദ്ദേഹം. എഴുപത്തി മൂന്നാം വയസ്സിലാണ് അദ്ദേഹം ഇഹലോകവാസം വെടിയുന്നത് ചെറിയൊരു ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് അദ്ദേഹം ആശുപത്രിയിലായിരുന്നു. കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. ഉദരസംബന്ധമായ അസുഖ ബാധിതനായ അദ്ദേഹം ഗുരുതരാവസ്ഥയില്‍ ഐ.സി.യു.വില്‍ ചികിത്സയിലായിരുന്നു. ദീര്‍ഘനാളായി ഇതേ അസുഖത്തിന് ചികിത്സ നടത്തിവരികയായിരുന്നു. ഇതിനിടയ്ക്ക്  കൊവിഡും അദ്ദേഹത്തെ  ബാധിച്ചിരുന്നു.
ആലപ്പുഴ ജില്ലയിലെ നെടുമുടിയില്‍ സ്‌കൂള്‍ അദ്ധ്യാപക ദമ്പതികളായ പി.കെ കേശവന്‍ പിള്ളയുടെയും കുഞ്ഞിക്കുട്ടി അമ്മയുടെയും അഞ്ച് ആണ്മക്കളില്‍ ഇളയ മകനായി 1948 മെയ് 22നാണ് വേണു ജനിച്ചത്. നെടുമുടിയിലെ എന്‍.എസ്.എസ്. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ചമ്പക്കുളം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്ന്  പ്രാഥമിക വിദ്യാഭ്യാസം നേടി. വിദ്യാഭ്യാസ കാലത്ത് സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു അദ്ദേഹം. ആലപ്പുഴ എസ്ഡി കോളേജിലെ പഠന കാലത്ത് സഹപാഠിയായ ഫാസില്‍ എഴുതിയ നാടകങ്ങളിലൂടെയാണ് വേണു കലാരംഗത്ത് സജീവമായത്.  മോണോആക്ട്  എന്ന കലാരൂപത്തിന് കൂടുതല്‍ അംഗീകരം നേടിക്കൊടുക്കുന്നതില്‍ എസ്ഡി കോളേജിലെ സഹപാഠികളായിരുന്ന ആലപ്പി അഷറഫ്, വേണു ഫാസില്‍(പിന്നീട് സിനിമ സംവിധായകനായിതീര്‍ന്ന ഫാസില്‍ തന്നെ) വലിയപങ്കുവഹിച്ചിരുന്നു.
 ബിരുദമെടുത്തശേഷം കലാകൗമുദിയില്‍ പത്രപ്രവര്‍ത്തകനായും ആലപ്പുഴയില്‍ പാരലല്‍ കോളേജ് അധ്യാപകനായും പ്രവര്‍ത്തിച്ചു. തിരുവനന്തപുരത്തേക്ക് താമസം മാറ്റിയതോടെ അരവിന്ദന്‍, പത്മരാജന്‍, ഭരത് ഗോപി തുടങ്ങിയവരുമായി സൗഹൃദത്തിലായി.
. അരവിന്ദന്റെ തമ്പില്‍ അഭിനയിക്കാന്‍ എത്തിയ വേണുഗോപാലില്‍ നിന്ന് അഭിനയകലയുടെ കുലപതിയായി മാറിയ നെടുമുടി വേണുവിലേക്കുളള പരിണാമം ആരേയും അമ്പരപ്പിക്കാന്‍ പോന്നതായിരുന്നു.  ആരവം എന്ന ഭരതന്‍ ചിത്രത്തില്‍ മരുത് എന്ന കഥാപാത്രത്തെ കമല്‍ഹാസനെ കൊണ്ട് അഭിനയിപ്പിക്കാനാണിരുന്നത്. എന്നാല്‍ ഭരതനുമായി ഫിലിം മാഗസിന് ഒരഭിമുഖം ചെയ്യാനെത്തിയ നെടുമുടിയെ കണ്ടതോടെ ആ കഥാപാത്രത്തിന് ഇണങ്ങിയ മനുഷ്യന്‍ ഇതാ തന്റെ മുന്നിലിരിക്കുന്നുവെന്ന്   ഭരതന് തോന്നിയത്രെ..!
പിന്നീട് തിരിഞ്#ുനോക്കേണ്ടതായി വന്നിട്ടില്ല.
 നായകനായും സഹനടനായും വില്ലനായും സ്വഭാവ നടനായും ഹാസ്യനടനായുമെല്ലാം അദ്ദേഹം അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ എപ്പോഴും നമ്മുടെ മനസ്സില്‍ എന്നെന്നും തങ്ങിനില്‍ക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

വിടപറയും മുന്‍പേ, തേനും വയമ്പും, കോലങ്ങള്‍, പാളങ്ങള്‍, കള്ളന്‍ പവിത്രന്‍, തകര, ആലോലം, അപ്പുണ്ണി, ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം എന്നിങ്ങനെ വ്യത്യസ്ത സിനിമകളില്‍ മലയാളികളും മലയാളസിനിമയും ഉള്ളിടത്തോളം കാലം നിലനില്‍ക്കുന്ന ശക്തമായ കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിച്ചു.


500ല്‍ അധികം സിനിമകളില്‍ നെടുമുടിവേണു അഭിനയിച്ചിട്ടുണ്ട്. കാറ്റത്തെ കിളിക്കൂട്,ഒരു കഥ ഒരു നുണക്കഥ,സവിധം, തുടങ്ങി എട്ടു ചിത്രങ്ങള്‍ക്ക് കഥയെഴുതുകയും, ഗുഡ്‌നൈറ്റ് മോഹനനുവേണ്ടി പൂരം എന്ന ചലച്ചിത്രം സംവിധാനം ചെയ്യുകയും ചെയ്തു.1991ല്‍ ഹിസ് ഹൈനസ് അബ്ദുള്ള എന്ന ചിത്രത്തിന് മികച്ച സഹനടനുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കി. 2004 ല്‍ ദേശീയ ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിനും അര്‍ഹനായി.1981,87,2003 എന്ന വര്‍ഷങ്ങളില്‍ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും കരസ്ഥമാക്കി. മലയാളം തമിഴ് സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
അദ്ദേഹത്തിന് നാല് മൂത്ത സഹോദരന്മാരുണ്ട്.  സമര്‍ത്ഥനായ ഒരു മൃദംഗം വായനക്കാരന്‍കൂടിയാണ് അദ്ദേഹം.

ജോഷി ജോർജ്ജ്

 

Video Courtesy: Kairali TV

Foto
Foto

Comments

leave a reply