ലത മങ്കേഷ്‌കര്‍ എന്ന ആ അത്യത്ഭുത സ്വരമാധുരി ഇനിയില്ല തലമുറകളില്‍ നിന്നു തലമുറകളിലേക്ക് സ്വപ്നങ്ങളുടെ, വിരഹത്തിന്റെ, ആഹ്ലാദത്തിന്റെ, ദേ ശസ്‌നേഹത്തിന്റെ അനുഭൂതിയും വികാരവും പകര്‍ന്നൊഴുകിയ സ്വരമാധുരി ഇനിയില്ല. ഇന്ത്യയു ടെ വാനമ്പാടിക്ക്, പ്രിയ ഗായിക ലതാ മങ്കേഷ്‌കര്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി അര്‍പ്പിക്കട്ടെ. ഇന്ത്യന്‍ ഭാഷകളിലെല്ലാം പാടിയിട്ടുള്ള ലത മങ്കേഷ്‌കര്‍ മലയാളത്തില്‍ ഒരേയൊരു ഗാനമാണ് ആലപിച്ചിട്ടുള്ളത്. നെല്ല് എന്ന സിനിമയിലെ വയലാര്‍ എഴുതി സലില്‍ ചൌധരി ഈണം പകര്‍ന്ന ''കദളി കണ്‍കദളി ചെങ്കദളി പൂ വേണോ... 'എന്ന പാട്ടുമാത്രം..! സംഗീതലോകത്ത് നിന്നു വിശ്രമജീവിതത്തിലേക്ക് ലത പിന്‍മാറിയിട്ട് വര്‍ഷങ്ങളായിരുന്നു. 1928 സെപ്റ്റംബര്‍ 28ന് മധ്യപ്രദേശിലാണ് ലതാ മങ്കേഷ്‌കറുടെ ജനനം. സംഗീതജ്ഞനും നാടകനടനുമായ ദീനാനാഥ് മങ്കേഷ്‌കറ്ടെയും ശിവന്തിയുടെയും അഞ്ചുമക്കളില്‍ മൂത്തയാള്‍. ഗോവയിലെ മങ്കേഷിയില്‍ നിന്ന് ഇന്‍ഡോറിലേക്കു കുടിയേറിയ മഹാരാഷ്ട്രീയന്‍ കുടുംബം. ഹരിദ്കര്‍ എന്ന പേര്‍ ജന്‍മനാടിന്റെ ഓര്‍മയ്ക്കായി മങ്കേഷ്‌കര്‍ എന്ന് ദീനാനാഥ് മാറ്റുകയായിരുന്നു. ലത, മീന, ആശ, ഉഷ, ഹൃദയനാഥ് എന്നീ അഞ്ചുമക്കളെയും അച്ഛന്‍ തന്നെയാണ് സംഗീതം അഭ്യസിപ്പിച്ചത്. ലത ചെറുപ്പത്തിലേ ദീനാനാഥിന്റെ നാടകങ്ങളിലും അഭിനയിച്ചിരുന്നു. തന്റെ നാ ടകത്തിലെ കഥാപാത്രത്തില്‍ നിന്നു പ്രേരണ ഉള്‍ക്കൊണ്ട് മകള്‍ ഹേമയുടെ പേര്‍ ലതയെന്ന് അദ്ദേഹം മാറ്റിയതാണ്. 13-ാം വയസ്സില്‍ അച്ഛന്‍ മരിച്ചു. തുടര്‍ന്ന് തനിക്കു താഴെയുള്ള നാലു സഹോദരങ്ങള്‍ക്കു വേണ്ടി ജീവിതം കെട്ടിപ്പടുക്കേണ്ട ചുമതല ലതയുടേതായി. ഒരുപക്ഷേ, ജീവിതത്തില്‍ ഉടനീളം അവര്‍ പുലര്‍ത്തിയിരുന്നു കാര്‍ക്കശ്യം ആ കാലഘട്ടത്തിന്റെ കാഠിന്യങ്ങളില്‍ നിന്നു പിറവിയെടുത്തതാകണം. കുതിരവണ്ടിയില്‍ കയറാന്‍പോലും പണമില്ലാതെ മുംബൈയിലൂടെ കിലോമീറ്ററുകള്‍ നടന്നുപോയ കാലമൊന്നും എളുപ്പം മറക്കാനാ വില്ലല്ലോ. മറാഠി സിനിമയില്‍ ലത പാടിത്തുടങ്ങുന്നത് 13-ാം വയസ്സില്‍. പിന്നണി ഗാനരംഗത്ത് ചുവടുറപ്പിക്കും മുന്‍പ് ഏതാനും ഹിന്ദി, മറാഠി ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തു. രണ്ടിടത്തും ഭാഗ്യം പരീക്ഷിച്ചെങ്കിലും സംഗീതമാണ് തന്റെ വഴിയെന്നു പിന്നീട തിരിച്ചറിയുകയായിരുന്നു. അച്ഛന്റെ മരണശേഷം, കുടുംബസുഹൃത്തായ വിനായക് ദാമോദറാണ് ലതയെ കലാരംഗത്തു കൈപിടിച്ചു യര്‍ത്തിയത്. 1942ല്‍ കിതിഹസാല്‍ എന്ന മറാഠി ചിത്രത്തില്‍ ആദൃഗാനം. എന്നാല്‍, ചി ത്രം പുറത്തിറങ്ങിയപ്പോള്‍ ലത പാടിയ പാട്ടില്ല. പിറ്റേവര്‍ഷം ഗജാഭാവു എന്ന ചിത്രത്തില്‍ ആദ്യമായി ഹിന്ദിയില്‍ പാടി. 1945ലാണ് ലതാ മങ്കേഷ്‌കര്‍ മുംബൈയിലേക്കു താമസം മാറ്റിയത്. വിനായകിന്റെ അപ്രതീക്ഷിത മരണം അടുത്ത ദുരന്തമായി. സംഗീത സംവിധായകന്‍ ഗുലാം ഹൈദറാണ് പിന്നീട മാര്‍ഗദര്‍ശിയായി മാറിയത്. ഇതോടെ, വീണ്ടും ചെറിയ അവസരങ്ങള്‍. സ്വരം മോശമാണെന്ന പേരില്‍ അവസരങ്ങള്‍ പലവട്ടം നഷ്ടപ്പെട്ടുവെന്നത് ഇന്നു കേള്‍ക്കുമ്പോള്‍ നമ്മളറിയാതെ മൂക്കത്ത് വിരല്‍ വച്ചുപോയാല്‍ അത്ഭുതപ്പെടാനില്ല. പക്ഷേ ഹൈദറിന് ഉറപ്പുണ്ടായിരുന്നു, ഈ സ്വരം ഒരുദിനം ഭാരതമാകെ കീഴടക്കുമെന്ന്. അദ്ദേഹം സംഗീതമൊരുക്കിയ മജ്ബൂര്‍ എന്ന സിനിമയിലെ ഗാനം തന്നെ വഴിത്തിരിവായി. ലതയുടെ സ്വരം ഏവരും താല്‍പര്യത്തോടെ കേള്‍ക്കാന്‍ തുടങ്ങിയത് അന്നു മുതലാണ്. എന്നാല്‍, നേര്‍ത്തതും തുളച്ചുകയറുന്നതുമാണ് ശബ്ദമെന്നും അത് ഹിന്ദിയിലെ അന്നത്തെ ഗാനശബ്ദസന്ദര്യ സങ്കല്‍പവുമായി യോജിച്ചു പോകുന്നില്ലെന്നും ഇതിനിടെ വിമര്‍ശനം ഉയര്‍ന്നു. മറാഠി കലര്‍ന്ന ഹിന്ദി ഉച്ചാരണമാകട്ടെ, ഉര്‍ദുവിന്റെ കാല്‍പനിക സന്ദര്യവുമായി ഇഴ ചേര്‍ന്നിരുന്നില്ല. പക്ഷേ, നിശ്ചയദാര്‍ഡ്ജയത്തോടെ ഹിന്ദുസ്ഥാനിയും ഉര്‍ദുവും പഠിച്ചെടുത്ത ലതയ്ക്കു മുന്നില്‍, ആ സ്വരത്തിനു മുന്നില്‍, കാലം കീഴടങ്ങി. പിന്നീടുള്ളത് ചരിത്രമായി. ലതാ മങ്കേഷ്‌കറിന്റെ മാത്രമല്ല; ഇന്ത്യന്‍ സിനിമയുടെയും സിനിമാ സംഗീതത്തിന്റെയും ചരിത്രം..! വ്യക്തിജീവിതത്തില്‍ എന്നും കടുംപിടുത്തക്കാരിയായിരുന്നു ലത. പല ഗായകരുമായും സംഗീത സംവിധായകരുമായും അവര്‍ അകന്നു നിന്നിട്ടുണ്ട്, കലഹിച്ചിട്ടുണ്ട്്; വര്‍ഷങ്ങളോളം. പിന്നീട്, ചിലര്‍ ഇങ്ങോട്ടു വന്നു കൂട്ടുകൂടിയപ്പോള്‍ ചിലരോട അങ്ങോട്ടു പോയി പിണക്കം മാറ്റിയിട്ടുമുണ്ട്. ഇതില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പിണക്കങ്ങളിലൊന്ന് സംഗീത സംവിധായകന്‍ എസ്.ഡി. ബര്‍മനുമായിട്ടായിരുന്നു. ബര്‍മന്റെ സംഗീതത്തിന് ലതയുടെ സ്വരം അനുഭൂതി തീര്‍ക്കുന്ന കാലമായിരുന്നു അത്. ഒരിക്കല്‍ ലത പാടിയ പാട്ട് രണ്ടാമതും പാടിച്ച ബര്‍മന്‍ അതിലും തൃപ്തിയില്ലാതെ ഒന്നുകൂടി പാടണമെന്നറിയിച്ചു. വിദേശയാത്രയ്‌ക്കൊരുങ്ങുകയായിരുന്നു ലത. തിരിച്ചു വന്നശേഷം ആദ്യം തന്റെ പാട്ടു പൂര്‍ത്തിയാക്കണമെന്നു ബര്‍മന്‍ പറഞ്ഞു. ഉറപ്പു നല്‍കാനാകില്ലെന്നു ലത മറുപടിയും പറഞ്ഞു. അതോടെ ഇനി അവര്‍ തനിക്കു വേണ്ടി പാടില്ലെന്നു ബര്‍മന്‍ പ്ര ഖ്യാപിച്ചു. അതേ ഗാനം ലതയുടെ സഹോദരി ആശാ ഭോസ്ലെയെക്കൊണ്ടു പാടിച്ചു. പക്ഷേ, അതില്‍ തൃപ്തി വരാതെ ലതയുടെ രണ്ടാമത്തെ സൌണ്ട് ട്രാക്ക് തന്നെ ബര്‍മന്‍ സിനിമയില്‍ ഉപയോഗിച്ചുവെന്നത് വേറെ കാര്യം. അഞ്ചു വര്‍ഷത്തോളം നീണ്ടുനിന്ന പിണക്കം ലതയ്ക്കു നഷ്ടമായി മാറിയെങ്കിലും സഹോദരി ആശാ ഭോസ്ലേയ്ക്കു ഗുണകരമായി. ബര്‍മന്റെ നല്ല ഈണങ്ങളൊക്കെയും അവര്‍ പാടി. തരംഗമായി. അഞ്ചു വര്‍ഷത്തിനു ശേഷം ബര്‍മന്റെ മകന്‍ ആര്‍. ഡി. ബര്‍മന്‍ മുന്‍കൈയെടുത്താണ് ഇരുവരുടേയും പിണക്കം മാറ്റിയത്. അതിനു ശേഷം ഇരുവരും ചേര്‍ന്ന് ഹിന്ദിയില്‍ ഹിറ്റുകളുടെ പെരുമഴ തന്നെ സൃഷ്ടിച്ചു. ഗായകന്‍ മുഹമ്മദ് റഫിയുമായുള്ള കലഹമാണ് മറ്റൊന്ന്; റോയല്‍റ്റി വിഷയത്തില്‍. പാടിക്കഴിഞ്ഞാല്‍ ഗായകര്‍ക്ക് പിന്നെ അതില്‍ അവകാശമില്ലെന്നായിരുന്നു റഫിയുടെ വാദം. റോയല്‍റ്റി വേണമെന്ന വാദത്തില്‍ ലതയും ഉറച്ചു നിന്നു. എന്തായാലും ഇതു വൃക്തി തലത്തില്‍ എത്തിയതോടെ അന്നത്തെ ഹിന്ദി സിനിമാശാഖയിലെ യുഗ്മഗാന ജോഡി വേര്‍പിരിഞ്ഞു. നാലു വര്‍ഷത്തിനു ശേഷം ഒരു സംഗീത നിശയില്‍ വീണ്ടും യുഗ്മഗാനം പാടി അവരൊന്നിച്ചു. ഓംകാര്‍ പ്രസാദ് നയ്യാര്‍ എന്ന ഒ.പി. നയ്യാരുമായുള്ള ലതയുടെ പിണക്കം അവരൊരിക്കലും ഒന്നിക്കാത്ത പാട്ടുകളുടെ പേരിലാകും അറിയപ്പെടുക. ലതയെക്കൊണ്ടു പാടിക്കാന്‍ സ്റ്റുഡിയോ ഒരുക്കി മൂന്നു ദിവ സം കാത്തിരുന്നിട്ടും ലതയ്ക്കു തിരക്കുകാരണം എത്താനായില്ല. കണിശക്കാരനായ നയ്യാര്‍, ലതയെ ചിത്രത്തില്‍ നിന്ന് ഒഴിവാക്കിയതായി നിര്‍മാതാവിനെ അറിയിച്ചു. പിന്നീട് ഒരിക്കലും നയ്യാര്‍ ലതയെ അടുപ്പിച്ചില്ല. അതും നേട്ടമായത് സഹോദരി ആശാ ഭോസ്ലേയ്ക്ക്. വര: ബേബിഗോപാല്‍ ലതയുമായി ഉടക്കിയ മറ്റുരണ്ടുപേരുടെ കഥ കൂടിയുണ്ട്. സംഗീത സംവിധായകനായ സി. രാമചന്ദ്രയും ഗായകനായിരുന്ന ജി .എം. ദുറാനിയും. ഒരു പ്രണയാധിഷ്ഠിത കലഹമായിരുന്നു രാമചന്ദ്രയെ ലതയില്‍ നിന്ന് അകറ്റിയതെങ്കില്‍ റിക്കോര്‍ഡിങ്ങിനെത്തിയ വേളയില്‍ കളിയാക്കിയതാണ് ദുറാനിയുമായുള്ള കലഹത്തിനു കാരണമായത്. സഹോദരി ആശാ ഭോസ്ലേയു ടെ വളര്‍ച്ചയ്ക്കു പോലും ലത തടയിട്ടെന്ന ആരോപണമുയര്‍ന്നിരുന്നു. ജീവിതത്തിന്റെ വിവിധ കാലഘട്ടങ്ങളില്‍ പലരോടൊലപ്പം ലതയുടെ പേര്‍ ചേര്‍ത്തു കഥകളുണ്ടായി. മുന്‍ (ക്രിക്കറ്റര്‍ രാജ് സിങ് ദുംഗാര്‍പുരുമായുള്ള പ്രണയം ഏറെ ചര്‍ ച്ച ചെയ്യപ്പെട്ടു. അദ്ദേഹത്തിന്റെ വീട്ടുകാര്‍ എതിര്‍ത്തതോടെ ഇരുവരും വിവാഹസ്വപ്നങ്ങള്‍ ഉപേക്ഷിച്ചു. തകര്‍ക്കപ്പെടാതെ അവരുടെ പ്രണയം പിന്നെയുമൊഴുകി. ഗായകന്‍ ഭൂപന്‍ ഹസാരികയുമായി ലതയ്ക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് പില്‍ക്കാലത്ത് ആരോപിച്ചത് ഭൂപന്റെ ഭാരൃ തന്നെയാണ്. വിവാഹാഭ്യര്‍ഥന നിരസിച്ചതാണ് സി. രാമച്ന്ദ്രയുമായുള്ള ബന്ധം വഷളായതിനു കാരണം. ഇങ്ങനെ, പ്രണയത്തിന്റെ നാള്‍വഴിക ളില്‍ പല പേരുകള്‍ ചേര്‍ക്കപ്പെട്ടെങ്കിലും നിതാന്തപ്രണയം സംഗീതവുമായി മാത്രം. ഏഴു പതിറ്റാണ്ടോളം നീണ്ട സംഗീതജീവിതം; അതില്‍ അവര്‍ ഒരു മഹാമേരുവായി നി ലകൊണ്ടു. കലഹങ്ങളും പിണക്കങ്ങളുമെല്ലാം ഏറെ. എല്ലാറ്റിനുമൊടുവില്‍ ബാക്കി യാവുന്നത് ലതയുടെ മധുരശബ്ദം മാത്രം.
ജോഷി ജോര്‍ജ്
video courtesy : Saregama Music
Comments