Foto

മാസ്റ്റർ മഹാമാസ് തീയറ്ററുകളിൽ ഉത്സവം

മാസ്റ്റർ പണം വാരിത്തുടങ്ങി. ഒരു വർഷത്തോളമായി അടഞ്ഞ് കിടന്ന തീയറ്റുകൾ തുറന്നപ്പോൾ സീറ്റുകൾ പകുതിയാക്കിയിട്ടും ഇളയ ദളപതിയുടെ സിനിമയായ മാസ്റ്റർ സൂപ്പർ ഹിറ്റ്.

          കേരളത്തിലെ അഞ്ഞൂറോളം തീയറ്ററുകളിലാണ് മാസ്റ്റർ റിലീസ് ചെയ്തത്. ഇനി ജനുവരി 15ന് റിലീസു ചെയ്യുന്നതും തമിഴ് സിനിമയാണ് –ചിലംബരശ്വരന്റെ ഈശ്വരൻ. 22ന് ആദ്യത്തെ മലയാള ചിത്രം എത്തും വെള്ളം. ജയസൂര്യയാണ് നായകൻ. മാസ്റ്റർ കേരളത്തിൽ റിലീസ് ചെയ്തത് ഫോർച്യൂൺ സിനിമയാണ്. ഞായറാഴ്ച വരെയുള്ള ഷോകൾക്ക് എൺപതു ശതമാനം ടിക്കറ്റുകളും വിറ്റുപോയെന്ന് വിതരണക്കാർ പറയുന്നു.

Comments

leave a reply