ജോബ് മാസ്റ്റർ പുരസ്കാരം മരട് ജോസഫിന്
കൊച്ചി: കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രേക്ഷ ഏർപ്പെടുത്തിയ പ്രഥമ ജോബ് മാസ്റ്റർ പുരസ്കാരം നാടകനടനും ഗായകനുമായ മരട് ജോസഫിന് സമ്മാനിക്കും.
സംഗീതസംവിധായകൻ ജോബ് മാസ്റ്ററിന്റെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയിട്ടുള്ള പുരസ്കാരത്തിൽ പതിനായിരം രൂപയും പ്രശസ്തിപത്രവുമുണ്ട്. മലയാളത്തിലെ എക്കാലത്തെയും മധുര ഗാനമായ "അല്ലിയാമ്പൽ കടവിൽ അന്ന്" എന്ന ഗാനത്തിന്റെ സംഗീതസംവിധായകൻ ജോബ് മാസ്റ്ററാണ്. നിരവധി ക്രിസ്ത്യൻ ഭക്തി ഗാനങ്ങൾക്കും അദ്ദേഹം സംഗീതം നൽകിയിട്ടുണ്ട്.
1930 നവംബർ 17 ന് ജനിച്ച മരട് ജോസഫിന്റെ ജന്മദിനത്തിലാണ് അവാർഡ് സമർപ്പണ സമ്മേളനം സംഘടിപ്പിച്ചിട്ടുള്ളത്.
കേരളത്തിൽ ഏറ്റവും കൂടുതൽ പ്രൊഫഷണൽ നാടകങ്ങളിൽ അഭിനയിച്ചിട്ടുള്ള മരട് ജോസഫ് സ്കൂൾ വിദ്യാഭ്യാസ കാലത്തുതന്നെ നാടകങ്ങളിൽ അഭിനയിക്കാൻ തുടങ്ങി. 1946ൽ മരട് മാങ്കായ സ്കൂളിൽ പഠിക്കുമ്പോഴാണ് ആദ്യ നാടകം.1950 മുതൽ മുതൽ പ്രൊഫഷണൽ നാടക രംഗത്തുണ്ട്. സംസ്കൃത പണ്ഡിറ്റ് കൈമൾ ആശാൻ സംവിധാനം ചെയ്ത ആലപ്പുഴ മോഹൻ എഴുതിയ പിൻഗാമി ആണ് ആദ്യ നാടകം. 70 വർഷങ്ങൾ മലയാള നാടകവേദിയിൽ അതിൽ അദ്ദേഹം നിറഞ്ഞുനിന്നു. മുന്നൂറോളം നാടകഗാനങ്ങൾ
Comments