Foto

മാർ ജോസഫ് പാസറ്റർ നീലങ്കാവിൽ (91) അന്തരിച്ചു

ഫാ. നൈസൺ ഏലന്താനത്ത്
തൃശൂർ അതിരൂപത പിആർഒ

മാർ ജോസഫ് പാസറ്റർ നീലങ്കാവിൽ (91) അന്തരിച്ചു - തൃശൂർ അതിരൂപതയുടെ പ്രാർത്ഥനാഞ്ജലികൾ

മാർ ജോസഫ് പാസറ്റർ നീലങ്കാവിൽ (91) ഇന്ന് രാവിലെ (17.02.2021) തൃശൂരിൽ അന്തരിച്ചു. മൃതസംസ്ക്കാരം പിന്നീട് അറിയിക്കും.

തൃശൂർ അതിരൂപത അരണാട്ടുക്കര ഇടവകാംഗമായ പിതാവ് മുൻ സാഗർ  ബിഷപ്പായിരുന്നു.

2006 മുതൽ തൃശൂർ കുറ്റൂരിലെ സാഗർ മിഷൻ ഹോമിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.  1960 മെയ് 17ന് ബാഗ്ളൂർ ധർമ്മാരാം ചാപ്പലിൽ വെച്ച് അഭിവന്ദ്യ കർദിനാൾ ജോസഫ് പാറേക്കാട്ടിൽ നിന്ന് പൗരോഹിത്യം സ്വീകരിച്ചു.
 
ആദ്യ നിമയനം തൃശൂർ രൂപതയിലെ സോഷ്യൽ ആക്ഷൻ അസി. ഡയറക്ടറായിട്ടായിരുന്നു. 1987 ഫെബ്രുവരി 22ന് സാഗർ രൂപതയുടെ  രണ്ടാമത്തെ മെത്രനായി നിയമിതനാതി. തൃശൂർ രൂപത മെത്രാൻ മാർ ജോസഫ് കുണ്ടുകുളത്തിൽ നിന്ന് മെത്രാഭിഷേകം സ്വീകരിച്ചു. 19 കൊല്ലം സാഗർ രൂപതയെ നയിച്ച പിതാവ് 2006 ഫെബ്രുവരി 2ന് വിശ്രമജീവിതത്തിലേക്ക് പ്രവേശിച്ചു.

ജീവിതത്തിൽ ഒരു നല്ല മിഷനറിയായും നല്ല ഇടയനുമായി മാതൃകപരമായ ശ്രേഷ്ഠപൗരോഹിത്യ ശുശ്രൂഷ നിർവഹിച്ച് കർത്താവിന്റെ സന്നിധിയിലേക്ക് മടങ്ങുന്ന അതിരൂപതയുടെ പ്രിയ പുത്രൻ മാർ ജോസഫ് പാസറ്റർ നീലങ്കാവിൽ പിതാവിന് തൃശ്ശൂർ അതിരൂപതയുടെ പ്രാർത്ഥനാഞ്ജലികൾ.

 

Comments

leave a reply

Related News