Foto

 ട്രിനിറ്റാ ഫിലിം ഫെസ്റ്റ് അവാര്‍ഡ് വിതരണം നാളെ

കൊച്ചി: കെസിബിസി മീഡിയ കമ്മീഷന്റെ നേതൃത്വത്തില്‍ നടത്തിയ  2 ാമത് ട്രിനിറ്റാ ഫിലിം ഫെസ്റ്റിലെ പുരസ്‌കാരങ്ങള്‍ നാളെ വിതരണം ചെയ്യും.നാളെ രാവിലെ 10.30 ന് നടക്കുന്ന ചടങ്ങ് കെസിബിസി മീഡിയ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജോസഫ് പാംബ്ലാനി   ഉദ്ഘാടനം ചെയ്യും.കെസിബിസി ഡെപ്യൂട്ടി  സെക്രട്ടറി ജനറല്‍ ഫാ.ജേക്കബ് ജി പാലയ്ക്കാപ്പിള്ളി,പ്രശസ്ത തിരക്കഥാകൃത്ത് ജോണ്‍ പോള്‍,സി.ഫാബിയോള ഫാബ്രി എന്നിവര്‍ ചടങ്ങില്‍  പങ്കെടുക്കും
ജോണ്‍ ജേക്കബ് കഥ എഴുതി സംവിധാനം ചെയ്ത ദല മര്‍മ്മരം പോലെയാണ് മികച്ച ഡോക്യുമെന്ററി.ഷോര്‍ട്ട് ഫിലിം വിഭാഗത്തില്‍  ബെല്‍സ് ഓഫ് ഹങ്കര്‍,റെയര്‍ ബേര്‍ഡ്സ്,ഡോക്യുമെന്ററി വിഭാഗത്തില്‍ രാമന്‍ തേടുന്ന പെരുവഴിയമ്പലം,ജംസ് ഫ്രം ദി ജിറ്റോസ് എന്നിവയ്ക്ക്  സര്‍ട്ടിഫിക്കറ്റും,ഫലകവും നല്കും


 

Foto

Comments

leave a reply