ജീസസ് യൂത്തിൻ്റെ വളര്‍ത്തച്ചന്‍ ഫാ. എബ്രാഹം പള്ളിവാതുക്കല്‍ എസ്. ജെ (87) അന്തരിച്ചു. ഹൃദ്‌രോഗത്തെയും ശ്വാസതടസത്തെയും തുടര്‍ന്ന് കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കുമ്പോഴാണ് അന്ത്യം സംഭവിച്ചത്. ജീസസ് യൂത്തിൻ്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കുവഹിച്ച വ്യക്തിയായിരുന്നു ഫാ. പള്ളിവാതുക്കല്‍. അതുകൊണ്ടാണ് ജീസസ് യൂത്തിൻ്റെ വളര്‍ത്തച്ചന്‍ എന്ന് വിശേഷിപ്പിക്കുന്നതും. ജീസസ് യൂത്തിൻ്റെ സ്ഥാപകനേതാക്കളില്‍ ഒരാളും ദീര്‍ഘകാലം അതിൻ്റെ ആനിമേറ്ററുമായിരുന്നു. അച്ചൻ്റെ തണലിലായിരുന്നു ജീസസ് യൂത്ത് ഫുള്‍ടൈമേഴ്‌സ് ഫാമിലി വളര്‍ന്നുവന്നത്.
ഈശോ സഭയുടെ കോഴിക്കോട് പ്രൊവിന്‍സ് അംഗമായിരുന്ന അദ്ദേഹം വിവിധ പദവികളും അലങ്കരിച്ചിട്ടുണ്ട്. കോഴിക്കോട്, മലാപറമ്പ് ക്രൈസ്റ്റ് ഹാള്‍ ചാപ്പലില്‍ ഇന്നു രാവിലെ ഏഴു മുതല്‍ ഭൗതികശരീരം പൊതുദര്‍ശനത്തിന് വയ്ക്കുന്നതാണ്. സംസ്‌കാര ശുശ്രൂഷകള്‍ ക്രൈസ്റ്റ് ഹാളില്‍ നാളെ (ജൂണ്‍ 21) വൈകുന്നേരം മൂന്നിന് ആരംഭിക്കും.









Comments