ഇന്ത്യ റിസര്‍വ് ബറ്റാലിയനില്‍ (റഗുലര്‍ വിഭാഗം) പൊലീസ് കോണ്‍സ്റ്റബിള്‍, ആരോഗ്യ വകുപ്പില്‍ റേഡിയോഗ്രഫര്‍, കോഓപ്പറേറ്റീവ് മില്‍ക് മാര്‍ക്കറ്റിങ് ഫെഡറേഷനില്‍ ജൂനിയര്‍ അസിസ്റ്റന്റ് ഉള്‍പ്പെടെ 40 തസ്തികയില്‍ ഒക്ടോബര്‍ അവസാനം പിഎസ്സി വിജ്ഞാപനം പുറത്തിറങ്ങും. നേരിട്ടുള്ള നിയമനത്തിനൊപ്പം പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്കുള്ള സ്‌പെഷല്‍ റിക്രൂട്‌മെന്റ്, സംവരണ സമുദായങ്ങള്‍ക്കുള്ളഎന്‍സിഎ വിജ്ഞാപനങ്ങളുമുണ്ട്.
പ്രധാന തസ്തികകള്‍:
ജനറല്‍ സംസ്ഥാനതലം: മ്യൂസിയംമൃഗശാല വകുപ്പില്‍ ബയോളജിസ്റ്റ്, വ്യവസായ പരിശീലന വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (മെക്കാനിക് ഓട്ടോ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്), ആരോഗ്യ വകുപ്പില്‍ റേഡിയോഗ്രഫര്‍, ഭൂഗര്‍ഭജല വകുപ്പില്‍ ഇലക്ട്രീഷ്യന്‍, കോഓപ്പറേറ്റീവ് കയര്‍ മാര്‍ക്കറ്റിങ് ഫെഡറേഷനില്‍ പ്ലാന്റ് എന്‍ജിനീയര്‍ ഇലക്ട്രിക്കല്‍ (ജനറല്‍/സൊസൈറ്റി വിഭാഗം), പൊലീസ് (ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍ റഗുലര്‍ വിഭാഗം) വകുപ്പില്‍ പൊലീസ് കോണ്‍സ്റ്റബിള്‍, കോഓപ്പറേറ്റീവ് മില്‍ക് മാര്‍ക്കറ്റിങ് ഫെഡറേഷനില്‍ ജൂനിയര്‍ അസിസ്റ്റന്റ് (ജനറല്‍/സൊസൈറ്റി വിഭാഗം) പട്ടികജാതി/പട്ടികവര്‍ഗ വികസന കോര്‍പറേഷനില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ ഗ്രേഡ് 2, അഗ്രോ മെഷിനറി കോര്‍പറേഷനില്‍ സെക്യൂരിറ്റി അസിസ്റ്റന്റ്, കോഓപ്പറേറ്റീവ് റബര്‍ മാര്‍ക്കറ്റിങ് ഫെഡറേഷനില്‍ ഫീല്‍ഡ് ഓഫിസര്‍ (ജനറല്‍/സൊസൈറ്റി വിഭാഗം).
ജില്ലാതലം: വിദ്യാഭ്യാസ വകുപ്പില്‍ (കൊല്ലം) ഹൈസ്‌കൂള്‍ ടീച്ചര്‍ (മാത്തമാറ്റിക്‌സ്)-തമിഴ് മീഡിയം, വിദ്യാഭ്യാസ വകുപ്പില്‍ (മലപ്പുറം, കോഴിക്കോട്) ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ സംസ്‌കൃതം, കാര്‍ഷികവികസനകര്‍ഷകക്ഷേമ വകുപ്പില്‍ (പാലക്കാട്) ഫിറ്റര്‍.
സംസ്ഥാനതലം: വിഎച്ച്എസ്ഇയില്‍ നോണ്‍ വൊക്കേഷനല്‍ ടീച്ചര്‍ സീനിയര്‍ഫിസിക്‌സ്, കെമിസ്ട്രി (എസ്ടി).
ജില്ലാതലം: ആരോഗ്യ വകുപ്പില്‍ (പത്തനംതിട്ട) ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് 2 (എസ്ടി), പൊലീസ് വകുപ്പില്‍ (ആംഡ് പൊലീസ് ബറ്റാലിയന്‍) ഹവില്‍ദാര്‍ (എസ്ടി, വിവിധ ജില്ലകള്‍), വിവിധ വകുപ്പുകളില്‍ ഡ്രൈവര്‍ കം ഓഫിസ് അറ്റന്‍ഡന്റ് എച്ച്ഡിവി (എസ്സി/എസ്ടി, വിവിധ ജില്ലകള്‍).
എന്‍സിഎ സംസ്ഥാനതലം: കോളജ് വിദ്യാഭ്യാസ വകുപ്പില്‍ അസി. പ്രഫസര്‍ സുവോളജി (എസ്‌ഐയുസി നാടാര്‍), അസി. പ്രഫസര്‍ മാത്തമാറ്റിക്‌സ് (എസ്സി), വനം വകുപ്പില്‍ ഫോറസ്റ്റ് റേഞ്ചര്‍ (എസ്ടി), ക്ഷീരവികസന വകുപ്പില്‍ ഡെയറി എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ (ഹിന്ദു നാടാര്‍, ധീവര, എസ്സിസിസി), സോയില്‍ സര്‍വേ ആന്‍ഡ് സോയില്‍ കണ്‍സര്‍വേഷനില്‍ സോയില്‍ സര്‍വേ ഓഫിസര്‍/റിസര്‍ച് അസിസ്റ്റന്റ്/കാര്‍ട്ടോഗ്രഫര്‍/ടെക്‌നിക്കല്‍ അസിസ്റ്റന്റ് (എസ്സി), ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ എച്ച്എസ്എസ്ടി മാത്തമാറ്റിക്‌സ് ജൂനിയര്‍ (എസ്ടി), മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ഡന്റല്‍ ഹൈജീനിസ്റ്റ് ഗ്രേഡ് 2 (ഒബിസി)., റീഹാബിലിറ്റേഷന്‍ ടെക്‌നീഷ്യന്‍ ഗ്രേഡ് 2 ഓര്‍ത്തോട്ടിക്‌സ് (ഈഴവ/തിയ്യ/ബില്ലവ), മൈനിങ് ആന്‍ ജിയോളജിയില്‍ ഡ്രില്ലിങ് അസിസ്റ്റന്റ് (എസ്സി), ജലഗതാഗത വകുപ്പില്‍ ബോട്ട് ലാസ്‌കര്‍ (ഹിന്ദു നാടാര്‍), ജയില്‍ വകുപ്പില്‍ ഫീമെയില്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസര്‍ (എസ്ടി, എസ്സിസിസി), കോഓപ്പറേറ്റീവ് മില്‍ക് മാര്‍ക്കറ്റിങ് ഫെഡറേഷനില്‍ ജൂനിയര്‍ അസിസ്റ്റന്റ് (എസ്സി), കോഓപ്പറേറ്റീവ് റബര്‍ മാര്‍ക്കറ്റിങ് ഫെഡറേഷനില്‍ പ്യൂണ്‍ അറ്റന്‍ഡര്‍ (ജനറല്‍, സൊസൈറ്റി വിഭാഗം).
എന്‍സിഎ ജില്ലാതലം: വിദ്യാഭ്യാസ വകുപ്പില്‍ (കണ്ണൂര്‍) ഹൈസ്‌കൂള്‍ ടീച്ചര്‍ ഉറുദു (എല്‍സി/എഐ), വിദ്യാഭ്യാസ വകുപ്പില്‍ (കാസര്‍കോട്) പാര്‍ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ സംസ്‌കൃതം (എസ്സി), വിദ്യാഭ്യാസ വകുപ്പില്‍ (വിവിധ ജില്ലകള്‍) പാര്‍ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ അറബിക്, എല്‍പിഎസ് (വിശ്വകര്‍മ, എസ്‌ഐയുസി നാടാര്‍, ഒബിസി), പട്ടികജാതി വികസന വകുപ്പില്‍ (പാലക്കാട്) മെയില്‍ വാര്‍ഡന്‍ (ഈഴവ/തിയ്യ/ബില്ലവ).
Comments