Foto

കേരള സര്‍വകലാശാല ബിരുദാനന്തര ബിരുദം; പുതിയ കോഴ്‌സുകളിലേക്ക് പ്രവേശനം

കേരള സര്‍വകലാശാല ബിരുദാനന്തര ബിരുദം; പുതിയ കോഴ്‌സുകളിലേക്ക് പ്രവേശനം

 

കേരള സര്‍വ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളായ തോന്നയ്ക്കല്‍, എ.ജെ കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ്, കോളേജിലും, ശ്രീ നാരായണ ഗുരു മെമ്മോറിയല്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, തുറവൂര്‍, ആലപ്പുഴയിലും ഈ വർഷം പുതുതായി ആരംഭിക്കുന്ന കോഴ്‌സുകള്‍, വെബ് സൈറ്റിലെ അഡ്മിഷന്‍ പേജില്‍ പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.MA English,MCom Finance എന്നീ ബിരുദാനന്തര കോഴ്സുകളാണ്, യഥാക്രമം ഈ അക്കാദമികവർഷം ആരംഭിക്കുന്നത്.പ്രസ്തുത കോളേജുകളിൽ 

പ്രവേശനം ആഗ്രഹിക്കുന്നവര്‍ക്ക് ഇത് ഓപ്ഷന്‍ ലിസ്റ്റില്‍ ചേര്‍ക്കാവുന്നതാണ്.പുതുതായി ഓപ്ഷന്‍ ചേര്‍ക്കുന്നവരുടെ പുതിയ ഓപ്ഷനുകള്‍ മാത്രമേ അടുത്ത അലോട്ട്‌മെന്റില്‍ പരിഗണിക്കുകയുള്ളൂ. അതുകൊണ്ട് ഒപ്ഷനുകൾ ഉറപ്പുവരുത്തിയതിനു ശേഷം പുന:ക്രമീകരണം നടത്തേണ്ടതാണ്.

അഫിലിയേറ്റ് ചെയ്തിട്ടുള്ള ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളിലെ ഒന്നാം വര്‍ഷ ബിരുദ പ്രവേശനത്തിന് ഇതുവരെ രജിസ്‌ട്രേഷന്‍ ചെയ്തിട്ടില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ രജിസ്‌ട്രേഷനും, നിലവില്‍ രജിസ്‌ട്രേഷന്‍ ഉളള വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷയില്‍ തിരുത്തല്‍ വരുത്തുന്നതിനും, പുതിയ ഓപ്ഷനുകള്‍ നല്‍കുന്നതിനും നവംബര്‍ 26 വരെ അവസരം ഉണ്ടായിരിക്കുന്നതാണ്.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്

https://admissions.keralauniversity.ac.in 

 

 ഡോ.ഡെയ്സൻ പാണേങ്ങാടൻ

അസി. പ്രഫസർ,

ഫിസിക്സ് ഡിപ്പാർട്ടുമെന്റ്,

സെന്റ്.തോമാസ് കോളേജ്, 

തൃശ്ശൂർ

Foto

Comments

leave a reply

Related News