പ്രേഷിത ശുശ്രൂഷയിലൂടെ അനേകര്‍ക്ക് പ്രത്യാശയും പ്രകാശവും സാന്ത്വനമായും നിലനില്‍ക്കുവാന്‍ സഭ പ്രത്യേകം ശ്രദ്ധചെലുത്തുന്നുവെന്ന് മാര്‍ത്തോമ്മാ സഭ സുവിശേഷപ്രസംഗസംഘം പ്രസിഡന്റ് ഡോ. ഐസക് മാര്‍ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പാ. ആന്ധ്രാപ്രദേശിലെ റായല്‍സീമയിലുള്ള ബദ്വേല്‍ മിഷനിലെ മന്നായംവാരിപ്പള്ളിയിലെ പുതിയ ദൈവാലയത്തിന്റെ കൂദാശയോടനുബന്ധിച്ച് ചേര്‍ന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു എപ്പിസ്‌കോപ്പാ.
പ്രേഷിത ശുശ്രൂഷയിലൂടെ അനേകര്‍ക്ക് പ്രത്യാശ പകരുവാനും പ്രകാശമായും സാന്ത്വനമായും നിലനില്‍ക്കുവാന്‍ സഭ പ്രത്യേകം ശ്രദ്ധചെലുത്തുന്നുവെന്ന് മാര്‍ത്തോമ്മാ സുവിശേഷപ്രസംഗസംഘം പ്രസിഡന്റ് ഡോ. ഐസക് മാര്‍ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പാ പ്രസ്താവിച്ചു. മാര്‍ത്തോമ്മാ സുവിശേഷപ്രസംഗസംഘത്തിന്റെ ചുമതലയിലുള്ള ആന്ധ്രാപ്രദേശിലെ റായല്‍സീമയിലുള്ള ബദ്വേല്‍ മിഷനിലെ മന്നായംവാരിപ്പള്ളിയിലെ പുതിയ ദൈവാലയത്തിന്റെ കൂദാശയോടനുബന്ധിച്ച് ചേര്‍ന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മാര്‍ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പാ. നിരവധി വെല്ലുവിളികളുടെ മദ്ധ്യത്തിലും സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ഉദ്ധാരണത്തിനായി സുവിശേഷത്തിന്റെ ശുശ്രൂഷ തുടരണമെന്നും എപ്പിസ്‌കോപ്പാ ഉദ്‌ബോധിപ്പിച്ചു. റായല്‍സീമയിലെ രുദ്രവാരം കേന്ദ്രമാക്കി മാര്‍ത്തോമ്മാ സുവിശേഷപ്രസംഗസംഘം ആരംഭിക്കുന്ന പുതിയ മിഷന്‍ ഫീല്‍ഡിന്റെ ഉദ്ഘാടനവും സംഘം പ്രസിഡന്റ് ഡോ. ഐസക് മാര്‍ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പാ നിര്‍വ്വഹിച്ചു. മാര്‍ത്തോമ്മാ സുവിശേഷപ്രസംഗസംഘം ജനറല്‍ സെക്രട്ടറി റവ. എബി കെ. ജോഷ്വാ, സഞ്ചാര സെക്രട്ടറി റവ. ജിജി വറുഗീസ്, ട്രഷറാര്‍ ഡോ. എബി തോമസ് വാരിക്കാട്, സൗത്ത് ഇന്ത്യാ മിഷന്‍ കോര്‍ഡിനേറ്റര്‍ റവ. സാബു തോമസ്, റവ. ജോണ്‍ ജേക്കബ്, മിഷനറി റവ. രവികുമാര്‍ ബി.വി, റവ. ജോര്‍ജ്ജ് ഷാജി, പുരുഷോത്തം എന്നിവരും പ്രസംഗിച്ചു. റായല്‍സീമയിലെ വൈദീകരും സുവിശേഷകരും വിശ്വാസസമൂഹവും കൂദാശയിലും പൊതുസമ്മേളനത്തിലും പങ്കെടുത്തു. കൂദാശയ്ക്ക് ഡോ. ഐസക് മാര്‍ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പാ മുഖ്യകാര്‍മ്മികത്വം വഹിച്ചു.










Comments