Foto

ജൂബിലി ആഘോഷിക്കുന്ന വൈദികരെ ആദരിച്ചു

കാക്കനാട്: പൗരോഹിത്യ ശുശ്രൂഷയുടെ സുവര്‍ണ, രജത ജൂബിലി ആഘോഷിക്കുന്ന വൈദികരെ സീറോ മലബാര്‍ സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ആദരിച്ചു.

മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാന യില്‍ സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ക്ലെര്‍ജി കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ടോണി നീലങ്കാവില്‍ എന്നിവര്‍ സഹകാര്‍മികരായി.

വിശ്വാസത്തോടും സമര്‍പ്പണത്തോടും കൂടി സഭയ്ക്കും വിശ്വാസിസമൂഹത്തിനും നല്‍കിയ സേവനങ്ങള്‍ക്ക് ജൂബിലേറിയന്‍മാരെ ദിവ്യബലി മധ്യേ നല്‍കിയ സന്ദേശത്തില്‍ മാര്‍ റാഫേല്‍ തട്ടില്‍ അഭിനന്ദിച്ചു.

തുടര്‍ന്ന് നടന്ന അനുമോദന സമ്മേളനം മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്തു. മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ ടോണി നീലങ്കാവില്‍, ചാന്‍സലര്‍ ഫാ. എബ്രഹാം കാവില്‍പുരയിടത്തില്‍, ഫാ. ഫിലിപ്പ് കാരക്കാട്ട്, ക്ലെര്‍ജി കമ്മീഷന്‍ സെക്രട്ടറി ഫാ. ടോം ഓലിക്കരോട്ട് എന്നിവര്‍ പ്രസംഗിച്ചു.

സീറോമലബാര്‍ സഭയുടെ ക്ലെര്‍ജി കമ്മീഷനാണു ജൂബിലി ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. വിവിധ രൂപതകളില്‍ നിന്നായി എഴുപതോളം വൈദികര്‍ ചടങ്ങില്‍ പങ്കെടുത്തു.

Comments

leave a reply

Related News