മാര്‍പാപ്പയുടെ പേരില്‍
തപാലില്‍ എത്തിയ
ബുള്ളറ്റ് അയച്ചത്
ഫ്രാന്‍സില്‍ നിന്ന്
ഫ്രാന്‍സീസ് മാര്‍പാപ്പയുടെ പേരില്‍ തപാലില്‍ വന്ന മൂന്ന് വെടിയുണ്ടകള്‍ ഫ്രാന്‍സില്‍ നിന്നയച്ചതാണെന്ന് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായി. മിലാനിലെ തപാല്‍ ജീവനക്കാരാണ് പിസ്റ്റലില്‍ ഉപയോഗിക്കുന്ന വെടിയുണ്ടകള്‍ കണ്ടെത്തിയത്.അന്വേഷണം ഊര്‍ജിതമായി തുടരുന്നു.
കത്തുകള്‍ തരം തിരിക്കുന്നതിനിടെ സംശയം തോന്നിയ ജീവനക്കാര്‍ കവര്‍ പൊട്ടിച്ച ശേഷം പൊലീസിനു കൈമാറി.പോപ്പ്, വത്തിക്കാന്‍ സിറ്റി, സെന്റ് പീറ്റേഴ്സ് സ്‌ക്വയര്‍, റോം എന്ന വിലാസം കൈകൊണ്ട് വെടിപ്പില്ലാത്ത അക്ഷരങ്ങളിലാണ് എഴുതിയിരിക്കുന്നത്.വത്തിക്കാനിലെ സാമ്പത്തിക പ്രവര്‍ത്തനത്തെക്കുറിച്ച് കത്തില്‍ പരാമര്‍ശമുണ്ട്. മാനസിക പ്രശ്നങ്ങളുള്ള ആരെങ്കിലുമാകാം അയച്ചതെന്നു സംശയിക്കുന്നു. കത്തിന്റെ ഉറവിടം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു.
Comments