Foto

കുട്ടികൾ വീഡിയോ ഗെയിമുകൾ കളിക്കുമ്പോൾ ശ്രദ്ധിക്കുക! സ്മാര്‍ട്ട് ഫോണുമായി സാത്താനെ തേടുന്ന ഫ്രീ ഗെയിമുകൾ അനേകംപേരെ വഴിതെറ്റിക്കുന്നു

നമ്മുടെ കുട്ടികൾ വീഡിയോ ഗെയിമുകൾ കളിക്കുമ്പോൾ നാം അതീവ ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു. കാരണം സ്മാര്‍ട്ട് ഫോണുമായി സാത്താനെ തേടുന്ന ഗെയിമുകൾ ഇന്ന് സുലഭമാണ്. ഇവയിൽ പല ഗെയിമുകളും ഫ്രീ ആയി ഡൌൺലോഡ് ചെയ്യാൻ സാധിക്കുന്നതാണ്. അതിനാൽ തന്നെ നിരവധി കുട്ടികളും യുവാക്കളും ഇത്തരം ഗെയിമുകൾ തങ്ങളുടെ സ്മാർട്ട് ഫോണുകളിൽ ഡൌൺലോഡ് ചെയ്ത് കളിക്കുകയും അത് പിന്നീട് വലിയ അപകടങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നുവെന്ന് അനുഭവസ്ഥരായ മാതാപിതാക്കൾ മുന്നറിയിപ്പു നൽകുന്നു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് TSR എന്നൊരു കമ്പനി "ഡന്ഞ്ചി‍യോണ്‍‍സ്‍ & ഡ്രാഗണ്‍സ്" എന്ന പേരില്‍ കുട്ടികള്‍ക്കായി ഒരു ഗെയിം പുറത്തിറക്കി. വളരെയധികം തമാശകള്‍ നിറഞ്ഞത് എന്നു കരുതിയിരുന്ന ഈ കളിയില്‍ അതിലെ കഥാപാത്രങ്ങളായി കുട്ടികള്‍ മാറിയിരുന്നു.  എന്നാല്‍, മന്ത്രവാദവും ആഭിചാരകര്‍മ്മങ്ങളും നിറഞ്ഞു നിന്ന ഈ ഗെയിം കളിച്ച കുട്ടികളുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും പൈശാചികത ഏറിവരികയും തുടര്‍ന്ന് മാനസികാസ്വസ്ഥതകള്‍ പ്രകടമാക്കി അവര്‍ മരണമടയുകയും ചെയ്തു. ഈ ഗെയിമിന്‍റെ തുടര്‍ച്ചയെന്നവണ്ണം നിര്‍മ്മാതാക്കള്‍ പുതിയ രൂപത്തില്‍ അവതരിപ്പിച്ച ഗെയിമാണ് "പോക്കിമോന്‍ ഗോ". ചരിത്രത്തിലെ തന്നെ അത്ഭുത പ്രതിഭാസ വിജയമായി മാറിയ ഗെയിം ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളെപോലും മറികടന്നു. നിഷ്ക്കളങ്കമായ ഗെയിം എന്ന ലേബലിൽ പുറത്തിറക്കിയ "പോക്കിമോൺ ഗോ" സ്മാര്‍ട്ട് ഫോണ്‍ ക്യാമറ ഉപയോഗിച്ച് 'പോക്കറ്റ് മോണസ്റ്റേഴ്‌സിലൂടെ' പൈശാചിക ശക്തികളെ തേടി കണ്ടുപിടിക്കുകയാണ് ചെയ്യുന്നത് എന്ന യാഥാർഥ്യം പലരും തിരിച്ചറിയുന്നില്ല.

മറ്റു ഗെയിമുകളെ അപേക്ഷിച്ച് ഇത്തരം ഗെയിമുകളിൽ കുട്ടികൾ പരിസരം പോലും മറന്ന് മുഴുകുന്നതിനാൽ കളിയില്‍ ശ്രദ്ധിച്ച് കൈകാലുകള്‍ ഒടിഞ്ഞവരെയും മറ്റ് അപകടങ്ങൾ സംഭവിച്ചവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ച വാര്‍ത്ത നിരവധി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. അബോര്‍ഷന്‍, ഹിപ്പ്നോട്ടിസം, ഭൂതോച്ചാടനം തുടങ്ങിയവയുടെ അവാസ്‌തവികമായ അനുഭവങ്ങളാണ് ഇത്തരം ഗെയിമുകൾ കുട്ടികൾക്കു സമ്മാനിക്കുന്നത്. ഇത്തരം അനുഭവങ്ങൾ പിന്നീട് അവയുടെ യഥാർത്ഥ അനുഭവങ്ങൾ തേടി വലിയ അപകടങ്ങളിലേക്കു കുട്ടികളെ നയിക്കുന്നു.

Comments

leave a reply

Related News