Foto

ആശുപത്രിയില്‍ പോകാന്‍ പാവപ്പെട്ടവര്‍ക്ക് ഈ ഇടവകയില്‍ വാഹനം ഫ്രീ; ഇനി ഇഷ്ട വസ്ത്രങ്ങളും

പാവപ്പെട്ടവര്‍ക്ക് ആശുപത്രിയില്‍ പോകാനോ ആരാധനാലയങ്ങളില്‍പോകാനോ ഈ ഇടവകയില്‍ വാഹനം സൗജ്യന്യമാണ്, ഫോണ്‍ ചെയ്താല്‍ ഡ്രൈവര്‍ വിളിപ്പുറത്തുണ്ടാകും. ഇനി ഇഷ്ട വസ്ത്രങ്ങളും തിരഞ്ഞെടുക്കാം. ബില്ല് നല്‍കാനോ പണം ചോദിക്കാനോ കൗണ്ടറില്‍ ആരും ഉണ്ടാകില്ല.

വരാപ്പുഴ അതിരൂപതയിലെ ചേരാനല്ലൂര്‍ സെന്റ് ജെയിംസ് ഇടവകയിലെ സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയാണ് വ്യത്യസ്തമായ സാമൂഹ്യസേവനപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ചിരിക്കുന്നത്. ഇടവക വികാരി ഫാ. ക്യാപ്പിസ്റ്റന്‍ ലോപ്പസി ന്റേതാണ് ഈ ആശയം.

ഏയ് ഓട്ടോ ചാരിറ്റി ഡ്രൈവ്

അശരണരും രോഗികളുമായവര്‍ക്ക് സൗജന്യയാത്ര ഒരുക്കുന്ന ‘ഏയ് ഓട്ടോ ചാരിറ്റി ഡ്രൈവ്’ വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയുടെ സാന്റിയാഗോ യൂത്ത് കോണ്‍ഫ്രന്‍സാണ് ഏകോപിക്കുന്നത്. സെന്റ് ഫ്രസാത്തി എന്ന പേരിലുള്ള ഇലക്ട്രിക് ഓട്ടോറിക്ഷ യാണ് ഇതിനായി ഓടുന്നത്.

ബ്രാന്‍ഡഡ്, ഫോര്‍മല്‍, സെമിഫോര്‍മല്‍ ഡ്രസു കളും സാധാരണ തുണിത്തരങ്ങളുമുണ്ട്. വിലയുടെ ടാഗില്ല. ഏതുമെടുക്കാം, ആരും പണം ചോദിക്കില്ല. പേരോ ഐഡിയോ മതമോ ഒന്നും ആരും ചോദി ക്കില്ല. വിന്‍സെന്റ് ഡി പോള്‍ എന്ന കാരുണ്യ ശുശ്രൂഷാ സംഘത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ തങ്ങളാല്‍ കഴിയുന്ന രീതിയില്‍ പങ്കുചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സ്വകാര്യമായി ഇഷ്ടമുള്ള തുക പെട്ടിയില്‍ നിക്ഷേപിക്കാം, അതും നിര്‍ബന്ധമല്ല.

ചേരാനല്ലൂര്‍ വിഷ്ണുപുരത്ത് കെപിഎന്‍ ഫ്രഷ് സൂപ്പര്‍ മാര്‍ക്കറ്റിനോടു ചേര്‍ന്ന മാതിരപ്പള്ളി ബില്‍ഡിങ്ങിലാണ് ബ്രാന്‍ഡ് വസ്ത്രവിതരണ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. ഈ മുറി വാടക ഇല്ലാതെയാണ് ഉടമസ്ഥന്‍ വിട്ടുനല്‍കിയിരിക്കുന്നത്. വരാപ്പുഴ അതിരൂപത സഹായമെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍ ‘സോഡ്’ സ്റ്റോര്‍ ഉദ്ഘാടനം ചെയ്തു.

സന്മനസുള്ളവരും ആവശ്യക്കരും
ഒരു പ്ലാറ്റ്‌ഫോമില്‍

വീടുകളിലെ അലമാരകളില്‍ അടുക്കിവച്ചിരിക്കുന്ന വസ്ത്രശേഖരത്തില്‍ ചിലതെങ്കിലും ഒരിക്കല്‍ പോലും ഉപയോഗിക്കാത്തതാകാം. മാറുന്ന ഫാഷനും ട്രെന്‍ഡിനും ഇണങ്ങാത്തതോ മാച്ചുചെയ്യാത്തതോ ആണെന്ന തോന്നല്‍… ഇങ്ങനെ പലവിധ കാരണ ങ്ങളാല്‍ പുറംലോകം കാണാത്ത പുതുവസ്ത്രങ്ങളും വിരളമായി ഉപയോഗിച്ച് ഭംഗിയായി സൂക്ഷിച്ചു വച്ചവയുമൊക്കെ കൂട്ടത്തിലുണ്ടാകും. അവയൊക്കെ ആര്‍ക്കെങ്കിലും നല്കണമെന്ന് ആഗ്രഹിച്ചാലും അതിനു പറ്റിയ സാഹചര്യം ഇല്ലാത്തവരുമുണ്ട്.

മറ്റൊരു ഭാഗത്ത് നല്ല വസ്ത്രങ്ങള്‍ വാങ്ങാന്‍ പണമില്ലാത്തവരും ചുറ്റുവട്ടത്തുണ്ടാകും. നല്ല വസ്ത്രങ്ങ ള്‍ ദാനം ചെയ്യാന്‍ സന്മനസുള്ളവരെയും ആവശ്യ ക്കാരെയും ഒരുമിപ്പിക്കുന്ന സംരംഭമാണ് സോഡ്.

ഞായറാഴ്ചകളില്‍ ഇടവകാംഗങ്ങള്‍ എത്തിക്കുന്ന വസ്ത്രങ്ങള്‍ സോര്‍ട്ട് ചെയ്ത് നല്ല ക്വാളിറ്റി യുള്ളവയാണ് സോഡ് ബ്രാന്‍ഡിങ്ങില്‍ ഡിസ്‌പ്ലേ ചെയ്യുന്നത്. വൈകുന്നേരം 5.30 മുതല്‍ 7.30 വരെ സ്റ്റോറില്‍നിന്ന് ഇഷ്ടമുള്ള വസ്ത്രങ്ങള്‍ ആവശ്യ ക്കാര്‍ക്ക് തിരഞ്ഞെടുക്കാം. ബള്‍ക്കായി എത്തിക്കുന്ന വസ്ത്രങ്ങള്‍ തരംതിരിക്കാനും ആവശ്യമെങ്കില്‍ തേച്ചെടുക്കാനും വിന്‍സെന്റ് ഡി പോള്‍ സാന്റിയാ ഗോ യൂത്ത് കോണ്‍ഫ്രന്‍സ് അംഗങ്ങളുണ്ട്.

വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി സെന്റ് ജെയിംസ് കോണ്‍ഫ്രന്‍സിന്റെ 60-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് സൗജന്യമായി വസ്ത്രങ്ങള്‍ നല്‍കുന്ന ‘സോഡ്’ ഷോപ്പ് രൂപമെടുത്തത്. ഹീബ്രു ഭാഷയില്‍ ‘സോഡ്’ എന്ന വാക്കിന് ദൈവ പരിപാല നയുടെ വഴികാട്ടി എന്നര്‍ത്ഥം. ദൈവത്തിന്റെ വഴിനടത്തലിനെക്കുറിച്ച് ഓര്‍മ്മിപ്പിച്ചാണ് വ്യത്യസ്തമായ ഈ സ്റ്റോര്‍ പ്രവര്‍ത്തിക്കുന്നത്.

Comments

leave a reply

Related News