Foto

കടലിന്റെ കാണാ തീരങ്ങളിൽ തീരാദുരിതങ്ങളുമായി മൽസ്യ തൊഴിലാളികൾ...

കടലിന്റെ കാണാ തീരങ്ങളിൽ
തീരാദുരിതങ്ങളുമായി  മൽസ്യ തൊഴിലാളികൾ...

ഇന്ന്  മത്സ്യത്തൊഴിലാളി ദിനം
    
1998 ലാണ് ലോകത്തിലാദ്യമായി മത്സ്യത്തൊഴിലാളി സമൂഹങ്ങൾ 'ലോക മത്സ്യത്തൊഴിലാളി ദിനം'ആചരിക്കുന്നത്. ലോകത്തിൽ കൂടുതൽ തൊഴിൽ പ്രദാനം ചെയ്യുന്നതും ഏറ്റവും കൂടുതലായി വിപണനം ചെയ്യപ്പെടുന്ന ഭക്ഷ്യ വസ്തുവായ മത്സ്യം ഉല്പ്പാദിപ്പിക്കുന്നതുമായി മേഖലയിൽ ജീവിക്കുന്നവരുടെ ലോകത്തിന് മുൻപിൽ ഉയർത്തിക്കാട്ടുകയായിരുന്നു ലക്ഷ്യം. മത്സ്യബന്ധനത്തെക്കുറിച്ചും മത്സ്യബന്ധനത്തൊഴിലാളികളെക്കുറിച്ചും സംസാരിക്കുമ്പോൾ അത് ആഴമേറിയതും വിശാലവുമായ കടലിലേക്ക് പോകുന്നതുപോലെയാണ്. നമ്മുടെ ലോകത്തിന്റെ തീവ്രമായ വിശപ്പിനെ തൃപ്തിപ്പെടുത്തുന്നതിനായി അനന്തസഞ്ചാരം നടത്തുന്ന വിവിധ രാജ്യങ്ങളിൽ നിന്നുള്ളതും വിവിധ വർഗ്ഗങ്ങളിൽപ്പെട്ടവരുമായ മത്സ്യത്തൊഴിലാളികൾ വിവിധ അളവിലും ആകൃതിയിലുമുള്ള യാനങ്ങളിൽ യാത്ര ചെയ്യുന്നതുപോലെയാണ്.
    
പ്രതിവർഷം മരിക്കുന്നത്  24000  പേർ

ഈ വർഷത്തെ ലോക മത്സ്യത്തൊഴിലാളി ദിനത്തിൽ, വ്യാവസായിക വാണിജ്യ മേഖലയിലെ മത്സ്യബന്ധന ശ്രമങ്ങളാണ് നമ്മുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ ആഗ്രഹിക്കുന്നത്. വളരെ ദീർഘകാലമായി തന്നെ പ്രശ്‌നമുഖരിതവും കടലിൽ നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങളുമായി ബന്ധപ്പെട്ട വെല്ലുവിളികളും നിറഞ്ഞതാണീ  മേഖല. ഇതിന്റെയെല്ലാം പ്രത്യാഘാതങ്ങൾക്കൊപ്പം കോവിഡ് മഹാമാരിയും മത്സ്യത്തൊഴിലാളികളുടെയും അവരുടെ കുടുംബങ്ങളുടെയും ജീവിതത്തെ കൂടുതൽ ദുർഘടമാക്കിയിരിക്കുന്നു.
    
തൊഴിൽ സാഹചര്യങ്ങൾ, കടലിലെ സുരക്ഷ, നിയമവിരുദ്ധവും റിപ്പോർട്ട് ചെയ്യപ്പെടാത്തതും അനിയന്ത്രിതവുമായ ((illegal, unreported, unregulated ) മത്സ്യബന്ധനം എന്നിവയുമായി ബന്ധപ്പെട്ട വിവിധ കൺവെൻഷനുകളും കരാറുകളും നടപ്പിലാക്കാൻ അന്താരാഷ്ട്ര സംഘടനകൾ തുടർച്ചയായി ശ്രമിക്കുന്നുണ്ട്. എങ്കിലും തുറമുഖത്തെ ശാന്തമായ ജലാശയത്തിൽ നിന്ന് മത്സ്യബന്ധന യാനങ്ങൾ പുറപ്പെടുമ്പോൾ മുതൽ മത്സ്യത്തൊഴിലാളികൾ മിക്കവാറും നിരീക്ഷിക്കാൻ വളരെ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളുടെ ബന്ദികൾ ആയി മാറുമെന്ന് സമ്മതിക്കേണ്ടി വരും. കരയിൽ നിന്ന് അനേകം മൈലുകൾ അകലെയായതിനാലും മാസങ്ങളോളം മത്സ്യബന്ധന പ്രതലങ്ങളിൽ നിന്ന് തിരിച്ചുപോരാൻ കഴിയാത്തതിനാലും, അതിലെ തൊഴിലാളികൾക്ക് ദീർഘകാലം കരയിലേക്ക് വരാൻ കഴിയുന്നില്ല. മത്സ്യബന്ധന പ്രതലത്തിൽ ആയിരിക്കുമ്പോൾ മത്സ്യത്തൊഴിലാളികൾക്ക് ക്യാപ്റ്റന്റെയും കപ്പൽ ഉദ്യോഗസ്ഥരുടെയും ഭീഷണികളും ബലപ്രയാഗവും അനുഭവിക്കേണ്ടി വരികയും, ഏത് കാലാവസ്ഥയിലും കഴിയുന്നത്ര മത്സ്യം പിടിക്കാൻ രാവും പകലും തുടർച്ചയായി ജോലി ചെയ്യാൻ നിർബന്ധിതരാകുകയും ചെയ്യുന്നു. അമിതക്ഷീണം കാരണം അപകടങ്ങൾ വർദ്ധിക്കുന്നു. വർഷത്തിൽ 24,000-ത്തിലധികം മരണങ്ങൾ ഉണ്ടാകുന്നതിനാൽ മത്സ്യബന്ധന വ്യവസായത്തെ മാരകമായതെന്ന് നിർവചിക്കാനാവും. മൃതദേഹങ്ങൾ കടലിന്റെ ആഴങ്ങളിൽ അതിവേഗം സംസ്‌ക്കരിക്കപ്പെടുന്നതിനാൽ മരിച്ചവരുടെ കുടുംബങ്ങൾക്കും ബന്ധുക്കൾക്കും പ്രാർത്ഥിക്കാനും പുഷ്പാർച്ചന നടത്താനും ശവകുടീരത്തിന്റെ ആശ്വാസം പോലും പലപ്പോഴും നഷ്ടമാവുന്നു. ചെറിയ നഷ്ടപരിഹാരം മാത്രമാവും ഇവർക്ക് ലഭിക്കുന്നത്.
    

ദുരിതങ്ങളുടെ കടലേറ്റത്തിൽ  ജീവിതം ...

ലോകത്തിലെ വ്യാവസായിക മത്സ്യബന്ധന കപ്പലുകളുടെ പഴക്കം ശരാശരി 20 വർഷത്തിലേറെയാണ്. ഇത് ഉടമകൾക്കും സർക്കാരുകൾക്കും, പ്രത്യേകിച്ച് സുരക്ഷയുടെ കാര്യത്തിൽ വലിയ ഉത്കണ്ഠ ഉളവാക്കുന്നതാണ്. കപ്പലിലെ സാഹചര്യങ്ങൾ മനുഷ്യത്വരഹിതമാണ്. അടുക്കളകളും കലവറകളും വൃത്തിഹീനമാണ്, ജലസംഭരണികൾ തുരുമ്പിച്ചിരിക്കുന്നു, കുടിവെള്ളം പരിമിതപ്പെടുത്തിയിരിക്കുന്നു. ഭക്ഷണം ഗുണനിലവാരമില്ലാത്തതും അപര്യാപ്തവുമാണ്. ജോലിക്കാർക്കുള്ള ക്യാബിനുകൾ വളരെ ചെറുതാണ്. അവ വായുസഞ്ചാരമില്ലാതെ, ചുറ്റിത്തിരിയാൻ പോലും ഇടമില്ലാത്തതുമാണ്. പ്രാഥമികാവശ്യങ്ങൾ പലപ്പോഴും തുറന്ന കടലിൽ തൂങ്ങിക്കിടക്കുന്ന രണ്ട് മരക്കഷണങ്ങൾക്കിടയിൽ നിർവ്വഹിക്കുകയെന്നത് ഒരു അപകടകരമായ പ്രവൃത്തിയാണ്.
    
അന്താരാഷ്ട്ര ജലാശയങ്ങളിൽ മത്സ്യബന്ധനത്തിന്റെ അഭാവവും വർദ്ധിച്ചുകൊണ്ടിരിക്കുന്ന വിദേശ, സ്വദേശ യാനങ്ങളും കാരണം പ്രത്യേക സാമ്പത്തിക മേഖലകളിൽ നിന്നും മത്സ്യബന്ധന യാനങ്ങൾ ദേശീയ ജലാതിർത്തികളിലേക്ക് കടന്നുകയറും. ഇത് പലപ്പോഴും ദേശീയ അതിർത്തികളിൽ നിരീക്ഷണം നടത്തുന്ന കാവൽ സേനയുമായി സായുധ ഏറ്റുമുട്ടലുകൾക്ക് കാരണമാവുന്നുണ്ട്. പിടിക്കപ്പെട്ടാൽ കപ്പൽ കസ്റ്റഡിയിലാവുന്നു, മത്സ്യം പിടിച്ചെടുക്കുന്നു ജീവനക്കാരെ ജയിലിൽ അടക്കുന്നു. ചില അവസരങ്ങളിൽ കപ്പൽ ഉടമ സ്വദേശത്തേക്ക് തിരിച്ചെത്താൻ യാത്രാ  ടിക്കറ്റ് നൽകാതെയും ശമ്പള കുടിശ്ശിക  നല്കാതെയും വിദേശ രാജ്യത്ത് ഇവരെ ഉപേക്ഷിക്കുന്നു. ഈ യാനങ്ങളിലെ മത്സ്യത്തൊഴിലാളികൾക്ക് നല്കുന്ന ശമ്പളം തൊഴിലെടുക്കുന്ന മണിക്കൂറുകളുടെ എണ്ണത്തിന് ആനുപാതികമല്ല; അധികജോലിയാകട്ടെ പരിഗണിക്കുന്നുമില്ല. മൂന്ന് വർഷത്തെ കരാറിന്റെ അവസാനം വരെ പ്രതിമാസ ശമ്പളത്തിന്റെ ഒരു ഭാഗം ഏജന്റ് സൂക്ഷിക്കുന്നു, ഇതിനാൽ മീൻപിടിത്തക്കാർ നിശബ്ദരാകാൻ നിർബന്ധിരാകുന്നു. കപ്പൽ ഏജൻസി പിടിച്ചുവയ്ക്കുന്ന സമ്പാദ്യം നഷ്ടപ്പെടാതിരിക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകാനും മുതിരാറില്ല. നിരവധി മത്സ്യബന്ധന കപ്പലുകളുടെ തീവ്രമായ മത്സരത്തോടെ അനുദിനം കുറഞ്ഞുവരുന്ന മത്സ്യസമ്പത്തിനെ പിന്തുടരുന്നതിനാൽ മത്സ്യബന്ധനത്തിൽ നിന്നുള്ള കുറഞ്ഞ വരുമാനം നികത്താൻ, സത്യസന്ധത പുലർത്താനാവാത്ത മത്സ്യബന്ധന യാന ഉടമകൾ നിയമവിരുദ്ധവും റിപ്പോർട്ട് ചെയ്യപ്പെടാത്തതും അനിയന്ത്രിതവുമായ മത്സ്യബന്ധനത്തിലേക്കും (IUU) മനുഷ്യവ്യക്തികളെ കടത്തൽ പോലുള്ള രാജ്യാന്തര കുറ്റകൃത്യങ്ങളിലേക്കും അടിമത്തം, മയക്കുമരുന്ന്, ആയുധക്കടത്ത് എന്നിവയിലേക്കും തിരിയുന്നു.


കടലോളം  തന്നെ കടലിന്റെ മക്കളുടെ പ്രശ്നങ്ങൾ

മത്സ്യത്തൊഴിലാളികളുടെ മാനുഷിക, തൊഴിൽ സാഹചര്യങ്ങളിലെ ചില പുരോഗതികളെ കത്തോലിക്കാ സഭ അംഗീകരിക്കുമ്പോൾ തന്നെ, കടലിൽ ഇപ്പോഴും നിരവധി മനുഷ്യാവകാശ ലംഘനങ്ങൾ ഉണ്ടെന്ന് തിരിച്ചറിയുന്നുണ്ട്. അന്താരാഷ്ട്ര സംഘടനകൾ, സർക്കാരുകൾ, സിവിൽ സമുഹങ്ങൾ. വിതരണ ശൃംഖലയിലെ വിവിധ പ്രവർത്തകർ, സന്നദ്ധ സംഘടനകൾ തുടങ്ങിയവർ ഒന്നിച്ചുചേർന്ന് ഈ പ്രവണതകൾ അവസാനിപ്പിക്കാൻ തയ്യാറാകണമെന്ന് സഭ അഭ്യർത്ഥിക്കുകയാണ്.
    
മത്സ്യബന്ധന വ്യവസായത്തെ ബാധിക്കുന്ന പ്രശ്‌നങ്ങൾ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. കടലിലെ  തുടർച്ചയായ
ഈ ദുരുപയോഗങ്ങളിലേക്കും. നിയമ ലംഘനങ്ങളിലേക്കും ശ്രദ്ധ പതിപ്പിക്കാതിരിക്കാനാവില്ല. മത്സ്യത്തൊഴിലാളികളുടെ മനുഷ്യവകാശ-തൊഴിൽ അവകാശങ്ങൾ ഉറപ്പാക്കുകയും പ്രാവർത്തികമാക്കുകയും ചെയ്യുന്ന ഒരു മത്സ്യബന്ധന വ്യവസായം സൃഷ്ടിക്കാൻ ഒരുമിച്ച് പ്രവർത്തിച്ചില്ലെങ്കിൽ ഈ ദുഷ്പ്രവണതകൾ ഇല്ലാതാക്കാൻ ബുദ്ധിമുട്ടാകുമെന്ന് മാത്രമല്ല, മാനുഷികമായും സാമ്പത്തികമായും നല്‌കേണ്ടി വരുന്ന വില വളരെ ഉയർന്നതുമാകും.
    
സുവിശേഷത്തിന്റെയും കത്തോലിക്കാ സഭയുടെ പ്രബോധനാധികാരത്തിന്റെയും അടിസ്ഥാനത്തിൽ ഫ്രാൻസിസ് പാപ്പ ചൂണ്ടിക്കാണിക്കുന്നു. ''മനുഷ്യാവകാശങ്ങളോടുള്ള ബഹുമാനമാണ് ഒരു രാജ്യത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ വികസനത്തിന്റെ പ്രാഥമിക വ്യവസ്ഥ. മനുഷ്യവ്യക്തിയുടെ അന്തസ്സ് മാനിക്കപ്പെടുകയും അവന്റെ അവകാശങ്ങൾ  അംഗീകരിക്കപ്പെടുകയും ഉറപ്പാക്കപ്പെടുകയും ചെയ്യുമ്പോൾ, സർഗ്ഗാത്മകമായും പരസ്പരാശ്രിതത്വവും അഭിവൃദ്ധി പ്രാപിക്കുകയും പൊതുനന്മ വർദ്ധിപ്പിക്കുന്ന പ്രവർത്തനങ്ങളിലൂടെ മനുഷ്യ വ്യക്തിയുടെ ക്രിയാത്മകത പുറത്തുവരുകയും ചെയ്യുന്നു. (ഫ്രത്തെല്ലി തൂത്തി, 22)''
    


സഹനത്തോട് നിസംഗരായിരിക്കാൻ നമുക്കാവില്ല

പാപ്പ പറയുന്നതോപോലെ: ''സഹനത്തോട് നിസംഗരായിരിക്കാൻ നമുക്കാവില്ല; പുറന്തള്ളപ്പെട്ടവരായി ജീവിതത്തിലുടെ കടന്നുപോകാൻ ആരെയും അനുവദിക്കാനാവില്ല. പകരം നമ്മിൽ ധാർമ്മികരോഷം ഉയരണം. നമ്മുടെ സുഖപ്രദമായ ഒറ്റപ്പെടലിൽ നിന്ന് പുറത്തുവരാനുള്ള വെല്ലുവിളി ഏറ്റെടുത്ത് മാനുഷികസഹനങ്ങളുമായി ഇടപഴകി നമ്മൾ ഒരു മാറ്റത്തിന് വിധേയരാവണം. (ഫ്രത്തെല്ലി തൂത്തി, 68)''
    
ഇത്തവണ ലോക മത്സ്യത്തൊഴിലാളി ദിനത്തിൽ, കടലിലെ നിരവധി മനുഷ്യാവകാശ ലംഘനങ്ങളോടുള്ള നമ്മുടെ രോഷം, മത്സ്യബന്ധന വ്യവസായത്തെ അതിന്റെ താൽപ്പര്യങ്ങളിൽ നിലനിർത്താനും, മത്സ്യത്തൊഴിലാളികളുടെ മാനുഷിക- തൊഴിലാളി അവകാശങ്ങളെ കേന്ദ്രീകരിച്ച് ബഹുമാനത്തോടെ സ്വാധീനിക്കുന്ന ഒരു പുതിയ ശക്തിയായി മാറണം. കാരണം, 2019 ജൂലൈയിൽ സ്റ്റെല്ല മാരിസിന്റെ യുറോപ്യൻ സമ്മേളനത്തിൽ പങ്കെടുത്തവരോട് ഫ്രാൻസിസ് പാപ്പ പറഞ്ഞതുപോലെ:  ''മത്സ്യത്തൊഴിലാളികൾ ഇല്ലെങ്കിൽ ലോകത്തിന്റെ പല ഭാഗങ്ങളിലും  പട്ടിണിയിലാകും''

Video Courtesy : KERALA TOURISM DEPT.

Foto
Foto

Comments

leave a reply