കൊച്ചിയുടെ മദർ തെരേസയെ
കാണാൻ ഗവർണറെത്തി
കൊച്ചി : ജീവകാരുണ്യ പ്രവർത്തനങ്ങളിലും കൊച്ചി നഗരത്തിന്റെ ഹൃദയം കവർന്ന സിസ്റ്റർ ഫാബിയോള ഫാബ്രിയെ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സന്ദർശിച്ചു . കെ സി ബി സി മീഡിയ കമ്മീഷന് ഇക്കഴിഞ്ഞ നവംബർ 14 ന് പൊന്നാട നൽകി സിസ്റ്ററിനെ ആദരിച്ചിരുന്നു.
അപ്പസ്‌തോലിക് സിസ്റ്റേഴ്സ് ഓഫ് കോൺസലാത്ത സഭാംഗമായ സി. ഫാബിയോള 1996 ലാണ് മിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ത്യയിലെത്തുന്നത്. 2005 ൽ ഫോർട്ട് കൊച്ചിയിൽ എട്ട് കുട്ടികളുമായി ' ആശ്വാസ ഭവൻ ' തുടക്കമിട്ടു. ഇപ്പോൾ ആശ്വാസ ഭവനിൽ 80 കുട്ടികളുണ്ട്.


Comments