Foto

കൊച്ചിയുടെ കവിയച്ചന് 80 വയസ്സ്

കൊച്ചിയുടെ കവിയച്ചന് 80 വയസ്സ്

ഏതു വിഷയവും കവിതയിലൂടെ അവതരിപ്പിക്കാൻ കഴിയുന്നവരുണ്ടോ? ഉറപ്പായും പറയാം കൊച്ചി രൂപതയിൽ ഒരു അച്ചനുണ്ട് - ഫാ. വിക്ടർ മാരാപറമ്പിൽ! 

അച്ചൻ്റെ പള്ളിപ്രസംഗങ്ങൾ എന്നും കവിതാമയമായിരുന്നു ... കുശലാന്വേഷണങ്ങൾക്കിടയിൽ പോലും അച്ചൻ കവിതാ പ്രയോഗം നടത്തും. സരസ സമ്മേളനമായാലും ഔദ്യോഗിക സമ്മേളനമായാലും, അദ്ദേഹം കവിത ചൊല്ലിയിരിക്കും! 

ചെറുപ്പം മുതലേ കവിതാഭ്രമം ഉണ്ടായിരുന്ന വിക്ടറച്ചന് നൂറുകണക്കിനു കവിതകൾ മനഃപാഠമാണ്. സന്ദർഭമനുസരിച്ച് അവ ചൊല്ലാനുള്ള അനിതരസാധാരണമായ വൈഭവവും അച്ചനുണ്ട്. രാഷ്ട്രീയക്കാർ ഇരിക്കുന്ന വേദിയിൽ വിക്ടറച്ചൻ കുറിക്കു കൊള്ളുന്ന സന്ദേശങ്ങൾ കവിതയിലൂടെ നല്കിയിട്ടുണ്ട്, കാര്യം നടത്തിയെടുത്തിട്ടുമുണ്ട്. 

ഫാ. വിക്ടർ മാരാപറമ്പിലച്ചനെ കാണാനും അദ്ദേഹത്തിൻ്റെ കവിതാപാരായണം കേൾക്കാനും എല്ലാവർക്കും ഏറെ ഇഷ്ടമാണ്. ഇപ്പോൾ ഫോർട്ടുകൊച്ചി മെത്രാ സന മന്ദിരത്തിൽ വിശ്രമജീവിതം നയിക്കുകയാണ് അദ്ദേഹം. സ്നേഹമുള്ള വിക്ടറച്ചന് എൺപതാം ജന്മദിനത്തിൻ്റെ പ്രാർത്ഥനാശംസകൾ!

**********************************

വിക്ടറച്ചനെക്കുറിച്ച് മോൺ. ആൻ്റണി കൊച്ചുകരിയിൽ ഷാലോം പുരാണം കുറിക്കുന്നു: 

പൊന്നുംകുടത്തിനുപൊട്ടു വേണോ?

   സർണ്ണത്തിനു സുഗന്ധമെന്ന പോലെയാണ് വിക്ടറച്ച നിൽ കവിതാനുരാഗം ഉൾചേർന്നിരി ക്കുന്നത് .അദ്ദേഹം  ഇരിക്കുന്നതും നട ക്കുന്നതും കിടക്കു ന്നതും കവിതയുടെ മടിത്തട്ടിലാണ്.... അത്രമാത്രം അദ്ദേ ഹം മലയാളകവിത യെ സ്നേഹിക്കു കയും ഹൃദയത്തി ലേറ്റുകയും ചെയ്തി രിക്കുന്നു ........
 ഫോർട്ടുകൊച്ചിയിലെ മാരാപറമ്പിൽ ജോസഫിൻ്റെയും കൊച്ചു മറിയത്തി ൻ്റേയും 15 മക്കളിൽ ഇളയവനായി 1943 ജൂലൈ 10 ന് പിറന്ന വിക്ടർ താരാട്ടുപാ ട്ടിനൊപ്പം കേട്ടു തുട ങ്ങിയതാണ് കവി തകളാണ് ....

'മുല്ല പൂമ്പൊടിയേറ്റു
കിടക്കും കല്ലിനു മു ണ്ടാമൊരു സൗരഭ്യം'
എന്ന കവി വചനം വിക്ടറച്ചനെ സംബ ന്ധിച്ച് അക്ഷരാർ ത്ഥത്തിൽ ശരിയാ ണ്. ജേഷ്ഠ സഹോ ദരർ ചൊല്ലുന്ന കവി തകൾ കേട്ട് ,ചെവി വട്ടം പിടിച്ച്, കുഞ്ഞി ക്കാലുകൾ ചലിപ്പി  ച്ച്, അസ്പഷ്ടമായ സ്വരങ്ങളിൽ ഏറ്റു പാടിത്തുടങ്ങിയ ആ സിദ്ധിയാണ് ഇന്നദ്ദേഹത്തിൽ പുത്തുലഞ്ഞു നില് ക്കുന്നത്.പഠനകാല ത്തെ മലയാള മുൻ ഷിമാരുടെപ്രോത്സാഹനവും സെമിനാരി നാളുകളിൽ ബ്രദർ N. X. ജോർജും ചേട്ട നു(ഫാ.ജയ്ക്കബ് പിടിയേക്കൽ) മായി നടത്തിയിരുന്ന 'ശ്ലോക' മത്സരങ്ങ ളും കവിതയൊടു ള്ള പ്രതിപത്തി വർ ദ്ധിപ്പിച്ചു......

1968 ഡിസംബറിൽ അച്ചനായശേഷം മൂളിപ്പാട്ടും കുട്ടി ക്കവിതയുമായി ക ഴിഞ്ഞിരുന്ന തൻ്റെ ജീവിതത്തിലെയ്ക്ക് ഒരു പ്രചണ്ഡമാരി യായി കവിത കട ന്നു വന്നത് താൻ പൂ ങ്കാവുവികാരിയായകാലഘട്ടത്തിലാ ണെന്ന് പലകുറി അദ്ദേഹം സാക്ഷ്യ പ്പെടുത്തിയത് ഞാൻ ഓർമ്മിക്കു ന്നു. ഇംഗ്ലീഷ്,മലയാ ളം, സംസ്കൃതം എന്നീ ഭാഷകളിൽ മുൻഷി പട്ടമുള്ള ഒരു റിട്ടേർഡ് പ്രഫ സർ അവിടെ ഉണ്ടാ യിരുന്നു. തങ്കച്ചി എ ന്ന് പേര്.കണ്ണിനു കാഴ്ച നഷ്ടപ്പെട്ടിരു ന്നു. കാളിദാസൻ്റെ രഘുവംശവും മേഘ സന്ദേശവും ശാകു ന്തളവുമൊക്കെ അവർക്ക് മന:പാo മായിരുന്നു. ഏതെ ങ്കിലുമൊരു ശ്ലോക ത്തിന് തുടക്കമിട്ടാ ൽ തുടർഭാഗം അ വരുടെ നാവിൽ നി ന്ന് അനായാസം നിർഗളിക്കുമത്രേ!...

കവിതാരാമത്തിൽ കുതിരപ്പുറത്ത് യാത്രചെയ്യാൻ ത ന്നെ ശീലിപ്പിച്ചത് ആ മഹതിയത്രേ എ ന്നതാണ് വിക്ടർജി യുടെഅവകാശവാദം.....
ഇന്ന് മയ്യാറ്റിലച്ചൻ ഫേയ്സ്ബുക്കിൽ കുറിച്ചതു പോലെ അദ്ദേഹം ഒരു കവിയച്ചൻ*തന്നെ!
...............

അദ്ദേഹം ഏറ്റം ഇഷ് ടപ്പെടുന്നഇടവകവികാരി ഫാ.മാത്യു അ ത്തിപ്പൊഴിയാണ്.ചെല്ലാനം, കുമ്പള ങ്ങി, മുട്ടംവേലി എ ന്നീ സ്ഥലങ്ങളിൽ അവർ സഹ പ്രവർ ത്തകരായിരുന്നു, ഒരേ കുരക്കീഴിലും അകന്നും..

മാത്യുവച്ചൻ മറ്റുള്ള വരെ പലപ്പോഴും' എടാ, ക്ണാപ്പാ ' എ ന്ന് അഭിസംബോധ ന ചെയ്തിരുന്നു. അതേ ശൈലിയിൽ വിക്ടറച്ചൻ ഉപയോ ഗിക്കുന്ന പദമാണ്, 'തുറിയാൻ' എന്നത്. ഈ പ്രയോഗത്തി ൻ്റെ ഉല്പത്തി ഇപ്രകാ രമാണ്. അദ്ദേഹ ത്തിൻ്റെ ക്ലാസ്സിൽ  ലോറൻസ് എന്നു പേരുള്ള ഒരു കുട്ടി യുണ്ടായിരുന്നു. അ വനെ മറ്റു കുട്ടികൾ 'കുരങ്ങൻ, കുര ങ്ങാ ' എന്നൊക്കെ യാണ്‌ വിളിച്ചിരുന്ന ത്. അത് ഒഴിവാക്കാ നത്രേ തുറിച്ചാൻ പ്രയോഗം.
(ഒരുവേള കുരങ്ങും തറ എന്ന വീട്ടു പേര് ലോപിച്ചതാകാം ഈ പ്രയോഗമെന്ന് ഞാനൂഹിക്കുന്നു).

നമ്മുടെ വികാര പ്ര പഞ്ചമനുസരിച്ച്‌ തുറിച്ചാൻ പ്രയോഗ ത്തിന് അർത്ഥതല ങ്ങളുണ്ടാകാം....
ദ്വേഷ്യത്തോടെയാ ണ് വിളിക്കുന്ന തെങ്കിൽ 'എടാ !കഴുതേ, ഭോഷാ, മണ്ടാ ' എന്നൊക്കെ അർത്ഥമാകാം.
വാൽസല്യത്തോടെയാണ് 'എടാ, തുറി ച്ചാനേ ' എന്നു വിളി ക്കുന്നതെങ്കിൽ 'കുട്ടാ ,കണ്ണാ, മുത്തേ 'എന്നൊ ക്കെ അതിന് അർ ത്ഥം കല്പിക്കാം...
 'എടാ, പഹയാ ' എന്നു വിളിക്കുന്ന തു പോലെ തന്നെ.
.........

വിക്ടർ അച്ചന്
ഏറ്റവും പ്രിയപ്പെട്ട ഇടവക ചെല്ലാനമാ ണ്. അസേന്തിയാ യും വികാരിയായും തൻ്റെ കല്ലാടുകൾ പതിഞ്ഞിട്ടുള്ള പ്ര ദേശമാണ് ചെല്ലാ നം .അവിടത്തെ ജനങ്ങൾ സാധാര ണക്കാരുംസ്നേ ഹസമ്പന്നരുമാണെന്ന് അദ്ദേഹം സാ ക്ഷ്യപ്പെടുത്തുന്നു..

 അവിടെ വെച്ചാണ് തൻ്റെ ജീവിതത്തി ലെ ഒരബന്ധം പിണ ഞ്ഞത്. തൻ്റെ സഹ വികാരിയായിരുന്ന ഫാ.ആൻ്റണി അറ ക്കൽ സ്ഥലം മാറി പോയിരുന്നു. അദ്ദേ ഹത്തെ സന്ദർശി ക്കാനുള്ള ഉൾക്കട മായ ആഗ്രഹത്തോ ടെയിരിക്കുമ്പോഴാണ് അരമനയിൽ നിന്ന് ഒരു കാർ അ വിടെ വന്നു ചേർന്ന ത്.ഏന്തോ പ്രത്യേക പള്ളിയറിയിപ്പ് വിത രണം ചെയ്യാൻ പുറ പ്പെട്ട വാഹനമായി രുന്നു. അങ്കേം കാ ണാം താളിം ഒടിക്കാ മെന്ന നിശ്ചയ ത്തൊടെ- അച്ചനേം കാണാം മറ്റച്ചന്മാരേ യും സന്ദർശിക്കാ മെന്ന ധാരണയോ ടെ - ആണ്  ചാടി പുറപ്പെട്ടുത്....

രാത്രി മടങ്ങിയെ ത്തുമ്പോഴാണ്പുകി
ല്..ഒരു കുട്ടി മരിച്ചി രുന്ന കാര്യം താൻ വിസ്മ രിച്ചിരുന്നു.....

ആ സംഭവം അദ്ദേ ഹം വിവരിക്കുന്നു:

ജനകീയ ബസ്സിൽ മടക്കയാത്ര ചെയ്യു ന്ന എന്നെ അവർ ഇപ്പോഴുള്ള വേളാങ്ക ണ്ണി ചാപ്പലിനു സമീ പംവെച്ചു കണ്ടെ ത്തി .............   

   ' ദേ!വികാരിയച്ചൻ വരുന്നു'....അവർ ആക്രോശിച്ചു...

ഉടൻ തന്നെ
ഒരു സംഘമായി അവർ പള്ളിയിലേ യ്ക്ക് വെച്ചു പിടി ച്ചു.......

വൈകുന്നേരം
4.30 ന് മൃതസംസ് കാരകർമ്മം കണ്ട ക്കടവിലെ കൊച്ച ച്ചൻ  നടത്തിയിരു ന്നു...

ഭാഗ്യം !
................

'അരമനയിൽ നിന്ന് ആവശ്യപ്പെട്ടാൽ അച്ചൻപോണം. എന്നാൽ.ഒരു പകര ക്കാരനെ കണ്ടു പി ടിക്കണ്ടേ? അത് അച്ചൻ്റെ കടമയ ല്ലേ?'അവർ ന്യായ വാദം നടത്തി.

ശരിയാണ്.
ഞാൻ മറന്നു പോ യി.ഓർത്തിരുന്നെങ്കിൽ ഞാൻ തന്നെ നില്ക്കു മായിരുന്നി ല്ലേ?, എന്ന ഭവ്യത യൊടെയുള്ള അച്ച ൻ്റെ മറുപടി അവ രുടെ മനസ്സിനെ ത ത്തുപ്പിച്ചു....

 അവർ അച്ചൻ്റ മനസ് വായിച്ചെടു ത്തു..... 

'വാടാ! നമുക്കു പോം;  അച്ചൻ മറന്നു പോയിട്ടല്ലേ ' എന്ന് പ്രത്യുത്തരിച്ച്
അവർ ശാന്തരായി മടങ്ങി...............

കൊടുങ്കാറ്റായി വന്നവർ ഇളം കാറ്റായി മടങ്ങി .....

അതാണ് വിക്ടറച്ച ൻ്റെ നിഷ്ക്കപടമാ യ ശൈലി....

" അളിയുടെ കയൽ താങ്ങിടാം ഗിരിഷം; കിളിയുടെ കാലടി താങ്ങുകില്ല, കു ഞ്ഞേ " കാളിദാസ ൻ്റെ കുമാരസംവം എന്ന കൃതി(എ. ആർ.രാജരാജവർമ്മയുടെവിവർത്തനം). പൂവിന് വണ്ടി ൻ്റെ കാലടി വഹി ക്കാനുള്ള കഴിവു ണ്ട്,കിളിയുടെ ഭാരം സാധ്യമല്ല....

വിക്ടറച്ചന് സാധാര ണക്കാരെ തൻ്റെ സൗമ്യത കൊണ്ട് നി ഷ് പ്രയാസം പാട്ടി ലാക്കാം. എന്നാൽ മുഷ്കന്മാരെ സാധി ക്കില്ലെന്നു വ്യംഗം...

അവരോടൊപ്പം കളിക്കാനും നാടക ത്തിന് പ്രോത്സാഹ നം നല്കി , കുടെ നില്ക്കാനും കഴി യും-അതാണ് അദ്ദേ ഹത്തിൻ്റെ വിജയം.

പത്ത് ഇടവകക ളിൽ അദ്ദേഹം അ ദ്ദേഹം സേവനം ചെ യ്തു....തേരുതെളി ക്കുന്ന വില്ലാളിയാ യിട്ടല്ല,... കഴുതപ്പുറത്ത് വിന യാന്വിതനായികടന്നു വരുന്ന മനുഷ പുത്രനായി ....:

വിക്ടറച്ചൻ്റെ ഇഷ്ട ങ്ങളുടെ പട്ടിക നീളു കയാണ്... 

ഇഷ്ട കവി: ജി.ശങ്ക രക്കുറുപ്പ്. ............അദ്ദേഹത്തിൻ്റെ പെരുന്തച്ചൻ എന്ന കവിത പ ച്ചവെള്ളം പോലെ മന:പാഠ മാണ്.കൂടാതെ, ചന്ദനക്കട്ടിൽ എന്ന കവിതയും. നമ്മുടെ ചാൻ സിലർജോണി സേവ്യറച്ചനും ഈ കവിത മനോഹരമാ യി നല്ലയൊഴുക്കിൽ 
ചൊല്ലും. മുണ്ടംവേലിയിൽ വിക്ടറച്ചൻ ജോണി യച്ചൻ്റെ വികാരിയാ യിരുന്നു.

സിപ്പി പള്ളിപ്പുറത്തി ൻ്റെ കുട്ടികവിത കൾ അച്ചന് ഉറക്ക ത്തിൽ പോലും ചൊ ല്ലാൻ കഴിയും.

അദ്ദേഹത്തിൻ്റെ ഇഷ്ടവിഭവം  ഇറച്ചി യാണ് ,പ്രത്യേകിച്ച് മട്ടൺ.

ഇന്ന് അദ്ദേഹത്തി ൻ്റെ ജന്മദിനമാണ്... 80.മത് പിറന്നാൾ:
അഷ്ടതിയാഘോഷം... ഇടവകയിലായിരുന്നപ്പോൾ ത്രിദിന ആഘോഷമാണ് സംഘടിപ്പിച്ചിരുന്നത് .....വൈദികർ, വീട്ടു കാർ, സുഹൃത്തു ക്കൾ എന്നിങ്ങനെ.

ജന്മദിനത്തിൽ അദ്ദേഹത്തിന് ഷാ ലോം നിവാസികളു ടെ പ്രാർത്ഥനാശം സകൾ!

അദ്ദേഹം ഞങ്ങൾ ക്ക് ഒരു പൊന്നും കുടമാണ്.പൊന്നും കുടത്തിന് പൊട്ടു വേണ്ട എന്നതുപോ ലെ അദ്ദേഹത്തെ പ്രത്യേകം പരിചയ പ്പെടുണ്ടതില്ലെന്നു ന്ന് ഞങ്ങൾക്കറി യാം.എങ്കിലും ചില കാര്യങ്ങൾ നേര മ്പോക്കായി കുറിച്ചു വെന്നുമാത്രം!

(ഷാലോം പുരാണം)
 

Comments

leave a reply