A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭക്ക് ഏഴ് പുതിയ ഇടയന്മാർ

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയ്ക്ക് പുതുതായി 7 ഇടയന്മാരെ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ തിരഞ്ഞെടുത്തു. കൊച്ചുപറമ്പിൽ ഗീവർഗീസ് റമ്പാൻ, ഫാ. ഏബ്രഹാം തോമസ്, ഫാ. ഡോ. റെജി ഗീവർഗീസ്, ഫാ. പി.സി. തോമസ്, ഫാ. ഡോ. വർഗീസ് കെ. ജോഷ്വ, ഫാ. വിനോദ് ജോർജ്, ഫാ. സക്കറിയ നൈനാൻ ചിറത്തലാട്ട് എന്നിവരാണ് പുതിയ നിയുക്ത മെത്രാന്മാർ.

ലോകമെങ്ങും വ്യാപിച്ചുകിടക്കുന്ന മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭയുടെ ഇടവകകളിൽ നിന്ന് തെരെഞ്ഞെടുക്കപ്പെട്ടിട്ടുള്ള 4009 മലങ്കര അസോസിയേഷൻ പ്രതിനിധികളിൽ നിന്നും ആകെ റജിസ്റ്റർ ചെയ്ത 3917 പേരിൽ 3889 പേർ തങ്ങളുടെ സമ്മതിദാനാവകാശം രേഖപ്പെടുത്തി – 98.53 %. വോട്ടു ചെയ്ത വൈദികരുടെ എണ്ണം 1259. അൽമായരിൽ 2630 പേർ വോട്ടു രേഖപ്പെടുത്തി. ലോക ചരിത്രത്തിൽ ആദ്യമായി ഒരു ക്രൈസ്തവ സഭ കൊറോണ മഹാ വ്യാധിയെ അതിജീവിച്ചുകൊണ്ട് ഓൺലൈൻ വോട്ടിങ്ങിലൂടെ തങ്ങളുടെ ഇടയന്മാരെ സുതാര്യമായി തെരെഞ്ഞെടുത്തു എന്നുള്ളതിൽ മലങ്കര സഭാ മക്കൾക്ക് ഇത് അഭിമാന നിമിഷം.

സഭയിലെ മെത്രാപ്പൊലീത്തമാരും മാനേജിങ് കമ്മിറ്റി അംഗങ്ങളും പ്രധാന വേദിയായ കോലഞ്ചേരി സെന്റ് പീറ്റേഴ്സ് സ്കൂളിലെ ബസേലിയോസ് പൗലോസ് പ്രഥമൻ നഗറിൽ സമ്മേളിച്ചു. മറ്റ് അംഗങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഓൺലൈനിലൂടെയാണു പങ്കെടുത്തത്. രാജസ്ഥാൻ മുൻ ചീഫ് സെക്രട്ടറി സി.കെ. മാത്യുവായിരുന്നു മുഖ്യ വരണാധികാരി.


മെത്രാപ്പൊലീത്തമാരായി തിരഞ്ഞെടുക്കപ്പെട്ടവരുടെ സ്ഥാനാരോഹണ ശുശ്രൂഷ ജൂലൈ 28- നടക്കും.

ഏപ്രിൽ 30 -ന്‌ നിയുക്ത മെത്രാന്മാർ ഇപ്പോൾ വഹിക്കുന്ന എല്ലാ ചുമതലകളിൽ നിന്നും വിടർത്തും. മെയ് ഒന്നുമുതൽ മലങ്കര സഭയുടെ ആസ്ഥാനമായ ദേവലോകം അരമനയിൽ പരിശുദ്ധ കാതോലിക്കാ മോറാൻ മാർ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ കീഴിൽ ഒരുക്കശുശ്രൂഷയും ധ്യാനവും വിദഗ്ധ പരിശീലനവും നടക്കും. ജൂൺ രണ്ടിന്‌ പരുമലയിൽ വച്ച് സന്യാസവൃതത്തിന്റെ പൂർണതയായ റമ്പാൻ സ്ഥാനം നൽക്കും. തുടർന്ന് ജൂലൈ 28 എപ്പിസ്‌കോപ്പമാരായി വാഴിക്കും. തുടർന്ന് ആഗസ്റ് ഒന്നുമുതൽ ആരംഭിക്കുന്ന പരിശുദ്ധ എപ്പിസ്‌കോപ്പൽ സുന്നഹദോസിന്റെ തീരുമാനപ്രകാരവും, ആഗസ്റ് നാലിന്‌ നടക്കുന്ന മലങ്കര അസോസിയേഷൻ തെരെഞ്ഞെടുക്കുന്ന പുതിയ സഭാമാനേജിഗ് കമ്മറ്റിയുടെ അംഗീകാരത്തോടെ ആഗസ്റ്റ് 15 മുതൽ മലങ്കര സഭയുടെ നിലവിൽഒഴിവുള്ള ഭദ്രാസനങ്ങളുടെ മെത്രാപ്പോലീത്തമാരായി ചുമതല ഏൽക്കും.

മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയിലെ വിവിധ സ്ഥാപനങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും അടുത്ത അഞ്ച് വർഷത്തേക്കുള്ള പ്രധാന ചുമതലക്കാരായി മെത്രാപ്പോലീത്താമാരെ നിശ്ചയിച്ചു.

ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് – പരിശുദ്ധ എപ്പിസ്‌കോപ്പൽ സുന്നഹദോസ്സെക്രട്ടറി

ഡോ. തോമസ് മാർ അത്താനാസ്യോസ് – കോട്ടയം വൈദിക സെമിനാരി ഗവേണിംഗ്ബോർഡ് മെമ്പർ

യൂഹാനോൻ മാർ മിലിത്തോസ് – ബാംഗ്ലൂർ യു.റ്റി.സി-യിലേക്കുള്ള സഭാപ്രതിനിധി

ഗീവർഗീസ് മാർ കൂറീലോസ് – സ്ലീബാദാസ സമൂഹം പ്രസിഡന്റ്, മിനിസ്ട്രി ഓഫ് ഹ്യൂമൻഎംപവർമെന്റ് പ്രസിഡന്റ്

സഖറിയാ മാർ നിക്കോളാവോസ് – ഇന്റർ ചർച്ച് റിലേഷൻസ് ഡിപ്പാർട്ട്‌മെന്റ് വൈസ്പ്രസിഡന്റ്

ഡോ. യാക്കോബ് മാർ ഐറേനിയോസ് – എം.ഒ.സി പബ്ലിക്കേഷൻസ് പ്രസിഡന്റ്

ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് – കാതോലിക്കേറ്റ് ആന്റ് എം.ഡി. സ്‌കൂൾസ്കോർപ്പറേറ്റ് മാനേജർ, മിഷൻ ബോർഡ് പ്രസിഡന്റ്

യൂഹാനോൻ മാർ പോളിക്കാർപ്പോസ് – വിവാഹ സഹായ പദ്ധതി പ്രസിഡന്റ്, ചർച്ച്ഫിനാൻസ് കമ്മറ്റി പ്രസിഡന്റ്

ഡോ. ജോസഫ് മാർ ദീവന്നാസ്യോസ് – നാഗ്പൂർ സെമിനാരി വൈസ് പ്രസിഡന്റ്, ഇക്കോളജിക്കൽ കമ്മീഷൻ പ്രസിഡന്റ്

ഏബ്രഹാം മാർ എപ്പിഫാനിയോസ് – ഭവന നിർമ്മാണ പദ്ധതി പ്രസിഡന്റ്

ഡോ. മാത്യൂസ് മാർ തീമോത്തിയോസ് – കോട്ടയം വൈദിക സെമിനാരി വൈസ്പ്രസിഡന്റ്, വൈദിക സംഘം-ബസ്‌ക്യോമോ അസ്സോസിയേഷൻ പ്രസിഡന്റ്

അലക്‌സിയോസ് മാർ യൗസേബിയോസ് – സഭാ പബ്ലിക് സ്‌കൂളുകളുടെ മാനേജർ, സണ്ടേസ്‌കൂൾ-ബാലസമാജം പ്രസിഡന്റ്

ഡോ. യൂഹാനോൻ മാർ ദീയസ്‌കോറോസ് – മർത്തമറിയം സമാജം-നവജ്യോതി മോംസ്പ്രസിഡന്റ്, മലങ്കര സഭാ മാസിക പ്രസിഡന്റ്, സഭയുടെ പി.ആർ. ഡിപ്പാർട്ട്‌മെന്റ്, മീഡിയവിംഗ് പ്രസിഡന്റ്, എം.എം.സി. സ്‌കൂൾസ് മാനേജർ

ഡോ. യൂഹാനോൻ മാർ ദിമത്രയോസ് – ഇന്റർ ചർച്ച് റിലേഷൻസ് പ്രസിഡന്റ്, സണ്ടേസ്‌കൂൾ ഒ.കെ.ആർ പ്രസിഡന്റ്

ഡോ. യൂഹാനോൻ മാർ തേവോദോറോസ് – ശുശ്രൂഷക സംഘം പ്രസിഡന്റ്

യാക്കോബ് മാർ ഏലിയാസ് – മിഷൻ ബോർഡ് വൈസ് പ്രസിഡന്റ്

ഡോ. ജോഷ്വാ മാർ നിക്കോദിമോസ് – പ്രാർത്ഥനാ യോഗം പ്രസിഡന്റ്, ചർച്ച്അക്കൗണ്ട്‌സ് കമ്മറ്റി പ്രസിഡന്റ്

ഡോ. സഖറിയ മാർ അപ്രേം – എം.ഒ.സി.കോർപ്പറേറ്റ് കോളേജ് പ്രസിഡന്റ്

ഡോ. ഗീവർഗീസ് മാർ യൂലിയോസ് – യുവജനപ്രസ്ഥാനം പ്രസിഡന്റ്

ഡോ. ഏബ്രഹാം മാർ സെറാഫിം – എം.ജി.ഒ.സി.എസ്.എം. പ്രസിഡന്റ്, ആർദ്രചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് 

Comments

leave a reply

Related News