2015 മുതൽ വത്തിക്കാൻ വാർത്താവിനിമയ വകുപ്പിൻ്റെ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്ന അർജന്റീനിയക്കാരനായ മോൺസിഞ്ഞോർ ലൂസിയോ റൂയിസിനെ, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള ഡിക്കാസ്റ്ററിയുടെ പുതിയ സെക്രട്ടറിയായി നിയമിച്ച് ലിയോ പതിനാലാമൻ പാപ്പ. ‘അപ്പസ്തോലിക് അൽമോണറി’ എന്ന പേരിൽ പൊതുവെ അറിയപ്പെടുന്ന ഈ വകുപ്പിൽ 2026 സെപ്റ്റംബർ ഒന്നിന് അദ്ദേഹം ചുമതലയേൽക്കും.
പാപ്പയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും മാനുഷിക പ്രോജക്ടുകൾക്കും നേതൃത്വം നൽകുന്ന പ്രധാന വകുപ്പാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള ഡിക്കാസ്റ്ററി. വത്തിക്കാൻ ഭരണസംവിധാനത്തിൽ അടുത്തിടെയുണ്ടായ ഭരണപരമായ മാറ്റങ്ങളുടെ തുടർച്ചയായാണ് ഈ നിയമനം. ജീവകാരുണ്യ വകുപ്പിൻ്റെ തലവനായി (അപ്പസ്തോലിക് അൽമോണർ) സ്പാനിഷ് അഗസ്റ്റീനിയൻ ബിഷപ്പ് ലൂയിസ് മാരിൻ ഡി സാൻ മാർട്ടിൻ കഴിഞ്ഞ മാർച്ച് മുതൽ സേവനമനുഷ്ഠിക്കുന്നുണ്ട്. സെപ്റ്റംബർ ഒന്ന് മുതൽ ബിഷപ്പ് മാരിൻ ഡി സാൻ മാർട്ടിനൊപ്പം മോൺസിഞ്ഞോർ ലൂസിയോ റൂയിസ് പുതിയ ദൗത്യം ആരംഭിക്കും.










Comments