ബോബൻ വരാപ്പുഴ
ലോക പ്രശസ്ത്തമായ പെരിയാർ നദിയുടെ തീരത്ത് നിത്യാനുഗ്രഹത്തിന്റെ വരമാധുരി തൂകി നിൽക്കുന്ന നിത്യ മാതാവാണ് വരാപ്പുഴ പള്ളി. അനേകം ഇടവകകളുടെ മാതാവ്. ഓരോ വരാപ്പുഴക്കാരനും വിശ്വാസികൾക്കും, പിന്നെ ലോകമെമ്പാടുമുള്ള ചരിത്ര കുതുകികൾക്കും ആശയും ആവേശവും അഭിമാനവുമായ ദിവ്യ തേജസ് .
ഈ ദൈവാലയം ഇന്നൊരു മൈനർബസലിക്കയായി പ്രഖ്യാപിക്കപ്പെരിക്കുന്നു.
ബസലിയോസ് എന്ന ഗ്രീക്ക് വാക്കിൽ നിന്നാണ് ബസലിക്ക എന്ന പദം ഉണ്ടായത്. ബസലിയോസ് എന്ന വാക്കിന് രാജാവ് എന്നാണ് അർത്ഥം. ബസലിക്കയ്ക്ക് കൊട്ടാരമെന്നും.
ലോക രക്ഷകനും സ്വർഗ്ഗീയ രാജാവുമായ യേശുവിന്റെ രാജത്വവുമായി ബന്ധപ്പെടുത്തുമ്പോൾ ബസലിക്കയെന്ന വാക്കിന് വിശ്വാസപരമായും പ്രസക്തിയാകും.
വരാപ്പുഴ പള്ളിയുടെ നിർമ്മാണ്ണത്തിലേക്ക് വഴി തെളിച്ചൊരു ചരിത്ര സാഹചര്യത്തെക്കുറിച്ച് ആരും പക്ഷേ പറയുന്നതായി കാണുന്നില്ല.
ഹോർത്തൂസ് മലബാറിക്കുസ് എന്ന ലോക പ്രശസ്ത്തമായ ഗവേഷണ ഗ്രന്ഥത്തിന്റെ മൂന്നാം വാല്യത്തിലെ ആ മുഖത്തിൽ . ഹെൻറി വാൻ റീഡ് ഇപ്രകാരം രേഖപ്പെടുത്തുന്നു. - .
"കൊച്ചി രാജാവിന്റെ അധികാര പരിധിയിൽ ഇന്ത്യയിലെ ചെടികളെക്കുറിച്ചും അവയുടെ ഔഷധ ഗുണങ്ങളെക്കുറിച്ചും അപാരമായ ജ്ഞാനമുള്ള ഒരാളുണ്ടെന്ന് അറിവ് കിട്ടിയത്.. വളരെ എളിമയോടെ രഹസ്യ ജീവിതം നയിച്ചു വന്നിരുന്ന അദ്ദേഹം, കർമ്മലീത്താ സഭയിലെ ഒരു പുരോഹിതനായിരുന്നു. ഫാദർ മാത്യു എന്ന് പേരുള്ള അദ്ദേഹം കുറേക്കാലം അറേബ്യയിലും പേർഷ്യയിലുമായിരുന്നു.
അതിനു ശേഷമാണി അദ്ദേഹം മലബാറിലെ സെന്റ് തോമസ് ക്രിസ്ത്യാനികളുടെ ആർച്ച്ബിഷപ്പിന്റെ സഹായിയായി മലബാറിലേക്ക് വരുന്നത്...... ഹോർത്തൂസ് മലബാറിക്കൂസിന്റെ തുടക്കക്കാരനും സംഘാടകനുമായ അദ്ദേഹം ഉത്സാഹിയായ ഒരു കൃഷിക്കാരൻ കൂടിയാണെന്ന് എനിക്ക് നിസംശയം പറയുവാൻ കഴിയും.. അദ്ദേഹം പരിപാവനമായ സഭാ കാര്യങ്ങളുമായി ബന്ധപ്പെട്ടി തിരക്കിലായതിനാൽ, അദ്ദേഹത്തിന്റെ തന്നെ നിർദേശപ്രകാരം കൊച്ചി നഗരത്തിലെ സഭാ കാര്യങ്ങളുമായി ബന്ധപ്പെട പ്രമുഖ നായ ജോഹാൻസ് കാസീരിയസിനോട് , ഈ ജോലിയിൽ എന്നെ സഹായിക്കുന്നതിനായി അഭ്യർത്ഥിച്ചു.."
സങ്കീർണ്ണമായ സഭാതർക്കം പരിഹരിക്കുന്നതിനായി പോപ്പ് അലക്സാണ്ടർ ഏഴാമൻ നിയോഗിച്ച നിഷ്പാദുക മിഷ്ണറി സംഘം, ഹയസിന്ത് പാതിരിയുടെ നേതൃത്ത്വത്തിൽ ഇവിടെ വരുമ്പോൾ ആ സംഘത്തിലെ അംഗങ്ങളായിരുന്നു വരാപ്പുഴ അതിരൂപതയുടെ ആദ്യ വികാരി ജനറൽ ആയ അഭിവന്ദ്യ ജോസഫ് സെബസ്ത്യാനി പിതാവും (ജോസഫ് ഓഫ് സെന്റ് മേരി ) ഫാ: മത്തേവുസും
ഈ മത്തേവൂസ് പാതിരയാണ് ഹോർത്തൂസ് മലബാറിക്കൂസിൽ
വാൻ റീഡ് പരാമർശിക്കുന്ന ഫാ. മാത്യൂ .
ലോകമെമ്പാടുമുള്ള സസ്യശാസ്ത്ര ശാഖയിക്കുതന്നെ അഭേദ്യമായ സംഭാവന ചെയ്ത ഹോർത്തൂസ് മലബാറിക്കൂസിന്റെ നിർമ്മാണ്ണ പ്രവർത്തനത്തിന് അടിസ്ഥാനമിടുന്ന നിർണ്ണായക നിയോഗം നിർവഹിച്ചതിന്റെ പേരിലാണ് മത്തേവൂസ് പാതിരിയുടെ നേതൃത്ത്വത്തിലുള്ള ഇറ്റാലിയൻ കർമ്മലല മിഷണറി സംഘത്തിന്, വരാപ്പുഴയിലും ചാത്ത്യാത്തും ദേവാലയങ്ങൾ നിർമ്മിക്കാൻ കൊച്ചി രാജാവിൽ നിന്നും അനുവാദം ലഭിച്ചത്.
Comments