Foto

ഇടയ്ക്കാട്ട് ഫൊറോന പാരിഷ് കൗൺസിൽ അംഗങ്ങളുടെ കൂട്ടായ്മ സംഘടിപ്പിച്ചു

കോട്ടയം അതിരൂപതയിലെ ഇടവകകളിൽ അടുത്ത മൂന്നുവർഷത്തേക്കുള്ള പാരിഷ് കൗൺസിൽ അംഗങ്ങൾക്കായി എല്ലാ ഫൊറോനകളിലും പരിശീലനം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഇടയ്ക്കാട്ട് ഫൊറോനയിൽ പരിശീലനം നടത്തി. കോട്ടയം ബി.സി.എം. കോളേജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച  ഫൊറോനയിലെ എല്ലാ ഇടവകകളിലെയും പാരിഷ് കൗൺസിൽ അംഗങ്ങളുടെ സംയുക്ത കൂടിവരവ്   കോട്ടയം അതിരൂപതാ സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ  ഉദ്ഘാടനം ചെയ്തു.    ഇടവകകളുടെ വളർച്ചയിൽ പാരിഷ് കൗൺസിൽ അംഗങ്ങളുടെ പങ്ക് നിർണ്ണായകമാണെന്ന് ഉദ്ഘാടന സന്ദേശത്തിൽ പിതാവു പറഞ്ഞു. പാരിഷ് കൗൺസിലുകളുടെ ദർശനവും ദൗത്യങ്ങളും എന്ന വിഷയത്തിൽ അതിരൂപതാ ചാൻസിലർ ഫാ. തോമസ് ആദോപ്പിള്ളിൽ ക്ലാസ്സ് നയിച്ചു.  അതിരൂപതാ വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് ചർച്ചകൾക്കു നേതൃത്വം നല്കി. ഇടയ്ക്കാട്ട് ഫൊറോന വികാരി ഫാ. സജി മലയിൽപുത്തൻപുരയിൽ, പാസ്റ്ററൽ കൗൺസിൽ അംഗങ്ങളായ ആൽബർട്ട് ഓണശ്ശേരിൽ, ചാക്കോ പനങ്ങാട്ട്, ആലിസ് പീടികയിൽ, സുജ കൊച്ചു പാലത്താനത്ത് എന്നിവർ പ്രസംഗിച്ചു. ഫൊറോനയിലെ ഇടവകകളിൽ നിന്നുള്ള വികാരിയച്ചന്മാരും പാരിഷ് കൗൺസിൽ അംഗങ്ങളും  പങ്കെടുത്തു.  

 ഫോട്ടോ : കോട്ടയം അതിരൂപതയിലെ ഇടയ്ക്കാട്ട് ഫൊറോനയിലെ പാരിഷ് കൗൺസിൽ അംഗങ്ങളുടെ സംയുക്ത കൂടിവരവ്  അതിരൂപതാ സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ  ഉദ്ഘാടനം ചെയ്യുന്നു.  

Comments

leave a reply

Related News