Foto

കാൻസർ അവബോധ ദിനാചരണം സംഘടിപ്പിച്ചു.

കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ദേശീയ കാൻസർ അവബോധ ദിനത്തോടനുബന്ധിച്ച് അവബോധ സെമിനാർ സംഘടിപ്പിച്ചു. കാൻസർ തുടക്കത്തിലേ കണ്ടെത്തുന്നതിനും പ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതിനും ജനങ്ങളെ പ്രാപ്തരാക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്‌ഷ്യം. അവബോധ ക്ലാസ്സുകളുടെ ഉദ്‌ഘാടനം ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആൻസി തോമസ് നിർവഹിച്ചു. ചടങ്ങിൽ ഗ്രീൻവാലി ഡെവലപ്പ്മെന്റ്  സൊസൈറ്റി സെക്രട്ടറി ഫാ ജോബിൻ പ്ലാച്ചേരിപ്പുറത്ത് അധ്യക്ഷത  വഹിച്ചു. ജി ഡി എസ് പ്രോഗ്രാം  ഓഫീസർ  സിറിയക്  ജോസഫ്, പ്രോഗ്രാം  കോ - ഓർഡിനർ  സിസ്റ്റർ  ജിജി  വെളിഞ്ചായിൽ, മെറിൻ  എബ്രാഹം, അനിമേറ്റർ  സിനി  സജി  എന്നിവർ  പ്രസംഗിച്ചു. വിദഗ്ദ്ധരായവർ  സെമിനാറിന് നേതൃത്വം നൽകി. വിവിധ  ഗ്രാമങ്ങളിൽ അവബോധം നൽകുന്നതോടൊപ്പം തുടക്കത്തിലേ രോഗ നിർണയം നടത്തുന്നതിനാവശ്യമായ മെഡിക്കൽ ക്യാമ്പുകളും നടത്തുന്നതിന് ജി ഡി എസിന്റെ നേതൃത്വത്തിൽ പദ്ധതികൾ തയ്യാറാക്കി വരുന്നതായി ജി ഡി എസ് സെക്രട്ടറിഫാ ജോബിൻ പ്ലാച്ചേരിപ്പുറത്ത് അറിയിച്ചു.

ഫോട്ടോ : കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ദേശീയ കാൻസർ അവബോധ ദിനത്തോടനുബന്ധിച്ച് നടത്തിയ അവബോധ സെമിനാർ  ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആൻസി തോമസ് നിർവഹിക്കുന്നു.

Comments

leave a reply

Related News