സാമൂഹിക പ്രതിബദ്ധതയോടെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെടേണ്ടത് യുവജനങ്ങളുടെ കടമയെന്നു കാട്ടാക്കട നിയോജക മണ്ഡലം എം.എൽ.എ ശ്രീ. എം ആർ ബൈജു. കെ.സി.വൈ.എം സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ വെള്ളറട കർമ്മല മാതാ കുരിശുമലയിൽ നടത്തപ്പെട്ട പരിസ്ഥിതി ദിനാചരണം 'ഭൂമിക' ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.സി.വൈ.എം സംസ്ഥാന പ്രസിഡൻ്റ് ഷിബിൻ ഷാജി അദ്ധ്യക്ഷത വഹിച്ച പരിസ്ഥിതി ദിന സമ്മേളനത്തിനു മലങ്കര കത്തോലിക്കാ സഭയുടെ കൂരിയാ മെത്രാൻ മോസ്റ്റ് റവ. ഡോ. ആൻ്റണി മാർ സിൽവാനോസ് മുഖ്യാഥിതി ആയിരുന്നു. യുവജനങ്ങൾ പ്രകൃതിയുടെ കാവൽക്കാർ എന്ന ആശയത്തെ മുൻനിർത്തി സംഘടിപ്പിച്ച സമ്മേളനത്തിൽ കെ.സി.ബി.സി മീഡിയ കമ്മീഷൻ സെക്രട്ടറി റവ. ഫാ. സെബാസ്റ്റ്യൻ മിൽട്ടൻ കളപ്പുരക്കൽ വിഷയാവതരണം നടത്തി. കെ.സി.വൈ.എം സംസ്ഥാന ജനറൽ സെക്രട്ടറി കാസി പൂപ്പന, ഡയറക്ടർ ഫാ. ഡിറ്റോ കൂള, സമിതി അംഗങ്ങളായ സെഞ്ചു ജേക്കബ്, പ്രിൻസി പീറ്റർ, ജെൻസൺ ആൽബി, ജോയൽ ജോൺ റോയ്, ധന്യ മോഹൻരാജ്, കുരിശുമല റെക്ടർ ഫാ വിൻസെൻ്റ് കെ പീറ്റർ, കെ.സി.വൈ.എം നെയ്യാറ്റിൻകര രൂപത അസി. ഡയറക്ടർ ഫാ. ജിബിൻരാജ്, പ്രസിഡൻ്റ് അരുൺരാജ് സി എസ്, ജോജി ടെന്നിസൺ തുടങ്ങിയവർ സംസാരിച്ചു.









Comments