Foto

പുസ്തകം പ്രകാശനം:ഏറെ  ഉപകാരപ്രദമാണ് ഈ പുസ്തകമെന്ന് ചടങ്ങിൽ അഭിപ്രായം  


കോട്ടയം: കോട്ടയം അതിരൂപതയിലെ  സീനിയര്‍ വൈദികനായ റവ. ഡോ. സിറിയക് പടപുരയ്ക്കല്‍ രചിച്ച  'ഇടവക സഭാനവീകരണത്തിൻറെ പ്രഭവകേന്ദ്രം' പുസ്തകം പ്രകാശനം ചെയ്തു. കോട്ടയം ബിഷപ്‌സ് ഹൗസിൽ സംഘടിപ്പിച്ച ചടങ്ങില്‍ അതിരൂപതാ സഹായ മെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം, കോട്ടയം അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ടിന് ആദ്യപ്രതി നല്‍കിക്കൊണ്ട് പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു. ഫാ. സിറിയക് പടപുരയ്ക്കല്‍ പുസ്തകം പരിചയപ്പെടുത്തി. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ഫാ. ജോയി കറുകപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.  
സഭാനവീകരണത്തിൻറെ ഈറ്റില്ലം എന്നു വിശേഷിപ്പക്കപ്പെടുന്ന ഇടവകകളില്‍ വിവിധ ശുശ്രൂഷകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന വൈദികര്‍ക്കും സമര്‍പ്പിതര്‍ക്കും അല്മായ പ്രേഷിതര്‍ക്കും ഏറെ  ഉപകാരപ്രദമാണ് ഈ പുസ്തകം. കെ.സി.ബി.സി സഭാനവീകരണകാലഘട്ടമായ് ആചരിക്കുന്ന പശ്ചാത്തലത്തിലാണ് ഇടവക, സഭാ നവീകരണത്തിനുതകുന്ന പ്രായോഗികനിര്‍ദ്ദേശങ്ങള്‍ ഉള്‍ച്ചേര്‍ത്തുകൊണ്ട് ഈ പുസ്തകം രചിക്കപ്പെട്ടിട്ടുള്ളത്. 

Comments

leave a reply

Related News