കാഞ്ഞിരപ്പള്ളി : രക്ഷകന് പ്രവേശിക്കുവാൻ ഹൃദയ കവാടങ്ങൾ തുറക്കുന്നവരാകുവാൻ നമുക്ക് കഴിയണമെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ. കാഞ്ഞിരപ്പള്ളി കത്തീദ്രലിൽ നടന്ന ഓശാന തിരുക്കർമ്മങ്ങളിൽ വചന സന്ദേശം നല്കുകയായിരുന്നു മാർ ജോസ് പുളിക്കൽ. സ്വാർത്ഥതയിൽ അടക്കപ്പെടുന്ന വാതിലുകൾ സ്വയം ശുദ്ധീകരണത്തിലൂടെയാണ് തുറക്കാനാവുന്നത്. ദൈവത്തിനായി വാതിലുകൾ തുറന്നവർക്കെല്ലാം രക്ഷ ആഘോഷിക്കാനാവുന്നു. രക്ഷകനെ ആഘോഷപൂർവ്വം സ്വീകരിക്കുവാൻ നമുക്കാവണം. വിശുദ്ധ വാരാചരണത്തിന്റെ ചൈതന്യത്തിൽ തീക്ഷ്ണമായ പ്രാർത്ഥനയുടെയും ധ്യാനത്തിന്റെയും ദിനങ്ങളാ ചരിക്കണമെന്നും മാർ ജോസ് പുളിക്കൽ ഓർമിപ്പിച്ചു.
കത്തീദ്രൽ ഗ്രോട്ടോയിലാരംഭിച്ച കർമ്മങ്ങൾക്ക് ശേഷം പള്ളിയിലേക്ക് നടത്തപ്പെട്ട പ്രദക്ഷിണത്തിൽ വിശ്വാസി സമൂഹം ഓശാന വിളികളുമായി പങ്കു ചേർന്നു. ഓശാന തിരുക്കർമ്മങ്ങളിൽ കത്തീദ്രൽ വികാരി ഫാ. വർഗ്ഗീസ് പരിന്തിരിക്കൽ, ഫാ. ജോർജ് കുഴിപ്പള്ളിൽ എന്നിവർ സഹകാർമ്മികരായിരുന്നു.
ഫോട്ടോ: കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീദ്രലിലെ ഓശാന തിരുക്കർമ്മങ്ങൾക്ക് കാർമികത്വം വഹിക്കുന്നു.
Comments