A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

വാഷിംഗ്ടണില്‍ ജപമാല റാലി 

വാഷിംഗ്ടണ്‍: ദൈവ മാതാവിന്റെ മാധ്യസ്ഥം തേടി അമേരിക്കയുടെ തലസ്ഥാനമായ വാഷിംഗ്ടണ്‍ ഡിസിയില്‍ ഞായറാഴ്ച ജപമാല റാലി നടക്കും. മനുഷ്യ ജീവന്‍ എല്ലാ അവസ്ഥകളിലും സംരക്ഷിക്കപ്പെടുവാനും വിവാഹത്തിന്റെയും കുടുംബങ്ങളുടെയും പരിശുദ്ധിയും ഭരണഘടനാപരമായ മതസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടുവാനുമാണ് 'റോസറി കോസ്റ്റ് ടു കോസ്റ്റ്' ഭാഗമായി റാലി നടക്കുക. ഇത് ദേശീയതലത്തില്‍ നടക്കുന്ന അഞ്ചാമത്തെ റാലിയാണ്. ഞായറാഴ്ച ഇതേ സമയം തന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ജപമാല റാലികള്‍ സംഘടിപ്പിക്കപ്പെടും.'റോസറി കോസ്റ്റ് ടു കോസ്റ്റ്' എന്ന പ്രസ്ഥാനമാണ് ജപമാല റാലിയുടെ മുഖ്യ സംഘാടകര്‍. രാജ്യത്തിനുവേണ്ടി നടത്തിവന്നിരുന്ന 54 ദിവസം നീണ്ടുനില്‍ക്കുന്ന നൊവേന പ്രാര്‍ത്ഥനകള്‍ക്കും അന്ന് സമാപനമാകും. ഭ്രൂണഹത്യകളും, വിവാഹ ബന്ധങ്ങള്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങളും അവസാനിപ്പിക്കുന്നതിന് വേണ്ടിയാണ് നൊവേന പ്രാര്‍ത്ഥനയും, ജപമാല റാലിയും സംഘടിപ്പിക്കുന്നതെന്ന് ഹോളി ലീഗ് എന്ന സംഘടനയുടെ അധ്യക്ഷനും, ജപമാല റാലിയില്‍ സന്ദേശം നല്‍കി സംസാരിക്കാന്‍ നിയോഗിക്കപ്പെട്ട ആളുകളില്‍ ഒരാളുമായ ഫാ. റിച്ചാര്‍ഡ് ഹെയില്‍മാന്‍ പറഞ്ഞു.
ജപമാല റാലി ഒരു രാഷ്ട്രീയ പരിപാടി അല്ലെന്നും, പ്രാര്‍ത്ഥനയിലൂടെ രാജ്യത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് ദിശ ഒരുക്കുക എന്നത് മാത്രമാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ഞായറാഴ്ച ഉച്ചകഴിഞ്ഞ് ഒന്നരയ്ക്ക് ക്യാപിറ്റോള്‍ ഹില്ലിലെ സെന്റ് പീറ്റേഴ്‌സ് ദേവാലയത്തില്‍ നിന്ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടു കൂടിയായിരിക്കും ചടങ്ങുകള്‍ ആരംഭിക്കുക.
 

Foto

Comments

leave a reply