Foto

5G മൊബൈൽ വാങ്ങുമ്പോൾ

മനു ആന്റണി ചടയംമുറി

ഇനി 5G മൊബൈലുകളുടെ കാലം. 2G ബേസ് എന്ന ബാൻഡ്

വിഡ്ത്തിലും  4G VoLTE ബാൻഡ്  വിഡ്ത്തിലുമാണ് ഇപ്പോൾ മൊബൈലുകൾ പ്രവർത്തിക്കുന്നത്.

          നിലവിൽ 3G ബാൻഡ്  വിഡ്ത്തുകൾ പ്രവർത്തിക്കുന്നില്ല. നിങ്ങളുടെ ഫോൺ 3G  യാണെങ്കിൽ അതിവേഗ ഇന്റർനെറ്റ് ലഭിക്കുകയില്ല. ബേസ്ബാൻഡ് വിഡ്ത്തിൽ കോൾ ചെയ്യാം. അതുമാത്രമാണ് 2Gയിലുള്ളത്.

          അതിവേഗ ഇന്റർനെറ്റ് 5G മൊബൈലുകളിൽ ലഭിക്കും. 5Gക്ക് 9-ലേറെ ബാൻഡ് വിഡ്ത്തുകളാണുള്ളത്. DSS with LTE, N40, N 41, N 78, N79, N 257, N 258, N260, N261, N77 എന്നിവയാണവ. സ്വാഭാവികമായും നാം 5G ഫോണുകളുടെ പട്ടിക പരിശോധിക്കുമ്പോൾ, 5G Ready എന്ന മോഡലുകളിൽ നമ്മുടെ നോട്ടമെത്തും. ഇന്ത്യ വിട്ടു പുറത്തു പോകുന്ന വ്യക്തിയാണ് നിങ്ങളെങ്കിൽ 5G Ready നിങ്ങൾക്ക് പ്രയോജനപ്പെടില്ല. കാരണം, ഓരോ രാജ്യങ്ങളും ഓരോ ബാൻഡ്  വിഡ്ത്താണ് തെരഞ്ഞെടുക്കുക. എൻട്രി ലെവലിലുള്ള ഫോണുകളിൽ നിലവിൽ 5G ഇല്ല. മിഡ്റേഞ്ച് ഫോണുകളാണ് ഇപ്പോൾ 5G യുള്ളത്. അതിൽതന്നെ എല്ലാ 5G ബാൻഡ് വിഡ്ത്തുകളും ലഭിക്കുന്ന ഫോണുകൾ ചുരുക്കമാണ്. വിലകുറച്ച് 5 G ഫോണുകൾ അവതരിപ്പിക്കുമ്പോൾ കമ്പനികൾ ചില സാങ്കേതിക സംവിധാനങ്ങൾ വെട്ടിക്കുറക്കുന്നത് സ്വാഭാവികമാണ്.

          എല്ലാ ബാൻഡ് വിഡ്ത്തുകളിലും പ്രവർത്തിക്കുന്ന മൊബൈലുകൾ വില കൂടിയ ഫ്‌ളാഗ് ഷിപ്പ് മോഡലുകളുടെ പട്ടികയിലേ കാണാനാവൂ. ഷവോമിയുടെ മുഴുവൻ 5G സംവിധാനത്തോടുകൂടിയ മൊബൈലുകൾക്കു പോലും 34000 രൂപ വില വരുന്നുണ്ട്. വില കൂടിയ മിഡ്‌റേഞ്ച് ഫോണുകളുടെ ശ്രേണിയിലാണിത്. അതുകൊണ്ട് 5G മൊബൈലുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവരും അതിനായി അധികം പണം മുടക്കാൻ താൽപ്പര്യമില്ലാത്തവരും ഈ മോഡലുകൾ വാങ്ങാൻ അൽപ്പം കൂടി ക്ഷമ കാണിക്കുന്നതായിരിക്കും നല്ലത്.

          ഇനി മൊബൈൽ സ്വന്തമാക്കാൻ പണം നിങ്ങൾക്ക് പ്രശ്‌നമല്ലെങ്കിലോ? നിങ്ങൾക്ക് നല്ല 5G മൊബൈൽ വേണം. അങ്ങനെയുള്ളവർ One plus 8T, Samsung S21 Ultra 5, മാർച്ചിൽ വിപണിയിലെത്തുമെന്നു പ്രതീക്ഷിക്കുന്ന one plus 9 pro, iphone 12, maxpro എന്നിവ തിരഞ്ഞെടുക്കുന്നതാകും ഉചിതം. 46000 രൂപ മുതൽ 1,20,000 രൂപവരെയുള്ള മോഡലുകളാണ് വില കൂടിയ മൊബൈലുകളുടെ ഈ പട്ടികയിൽ ഉള്ളത്.

          മിഡ്‌റേഞ്ചിൽ, 5G ഫീച്ചറുള്ള മൊബൈൽ Mi 10T ആണ്. 34,000 രൂപയാണ് വില. Qualcomm Snapdragon X 55 എന്ന പുതിയ 5G ചിപ്പ് സെറ്റുള്ള മോഡലാണിതെന്ന പ്രത്യേകതയുണ്ട്

Comments

leave a reply