Foto

കിഡ്സ് മൊബൈൽ മാമ്മോഗ്രാം യൂണിറ്റ് (Health on wheel) പ്രവർത്തനമാരംഭിച്ചു.

കോട്ടപ്പുറം ഇന്റഗ്രേറ്റഡ് ഡെവലപ്പ്‌മെന്റ് സൊസൈറ്റി - കിഡ്‌സ് നടപ്പിലാക്കുന്ന കിഡ്‌സ് സ്‌നേഹമൃതം (ക്യാൻസർ രോഗികൾക്കായി ഒരു സ്വാന്തന സ്പർശം ജീവകാരുണ്യ പദ്ധതി) കോൺഫറൻസ എപ്പിസ് കോപ്പ ഇറ്റാലിയാന ( CEI) യുടെ സഹായത്തോടെ കാരിത്താസ് ഇന്ത്യാ ആശാകിരണം പദ്ധതിയുടെയും ഡോൺ ബോസ്‌കോ  ഹോസ്പിറ്റലിന്റെയും സഹകരണത്തോടെ സ്‌നേഹാമൃതം - മൊബൈൽ മാമ്മോഗ്രാം യൂണിറ്റ് (Health on wheel) പ്രവർത്തനോദ്ഘാടനം കേരള സർവീസ് ഫോറം ഡയറക്ടർ റവ. ഫാ.ജേക്കബ് മാവുങ്കൽ നിർവഹിച്ചു. കോട്ടപ്പുറം രൂപത ബിഷപ്പ് റൈറ്റ് റവ. ജോസഫ് കാരിക്കശ്ശേരി അധ്യക്ഷനായിരുന്ന യോഗത്തിൽ കിഡ്‌സ് ഡയറക്ടർ റവ ഫാ. പോൾ തോമസ് കളത്തിൽ സ്വാഗതം അറിയിച്ചു. കൊടുങ്ങല്ലൂർ നഗരസഭ ചെയർപേഴ്‌സൺ ശ്രീമതി യുഎ ഷിനിജ  ടീച്ചർ ചികിത്സ ധനസഹായവിതരണം നടത്തി. കിഡ്‌സ് അസിസ്റ്റൻറ് ഡയറക്ടർ ഫാദർ ജോസ് ഒളാട്ടുപുറം, വാർഡ് കൗൺസിലർ വി. എം.ജോണി, കാരിത്താസ് ഇന്ത്യ ആശാകിരണം കോഡിനേറ്റർ ശ്രീമതി. സിബി പൗലോസ് എന്നിവർ സന്നിഹിതരായിരുന്നു. അസ്സി.ഡയറക്ടർ ഫാദർ നീൽ ചടയംമുറി നന്ദി പറഞ്ഞു.

സമീപകാലങ്ങളിൽ ഏറ്റവും കൂടുതൽ സാമ്പത്തിക ബാദ്ധ്യതക്കും, മരണത്തിനും, കുടുംബ ശിഥിലീകരണത്തിനും ഒരു കാരണമായി ക്യാൻസർ മാറി കൊണ്ടിരിക്കുകയാണ്. ആരംഭത്തിലെ  കണ്ടെത്തിയാൽ അതിജീവന സാധ്യതകളേറെയാണ്. നമ്മുടെ ഇടയിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്നത് ബ്രെസ്റ്റ് ക്യാൻസർ  ആണ്. കൃത്യമായ പരിശോധനകളിലൂടെയും അവബോധത്തിലൂടെയും മാത്രമാണ് നമുക്ക് ഇതിനെ നേരിടാൻ ആകുന്നത്. ഈ  പ്രാധാന്യം മനസ്സിലാക്കി ഗ്രാമങ്ങളിലേക്കും വീടുകളിലേക്കും കടന്നുചെന്ന് പരിശോധനയിലൂടെയും അവബോധത്തിലൂടെയും ഏവർക്കും ആരോഗ്യപരിപാലനം ഉറപ്പുവരുത്തുക എന്നതാണ്  കിഡ്‌സ് സ്‌നേഹാമൃതം പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.

പോൾ തോമസ് കളത്തിൽ

ഡയറക്ടർ, കിഡ്‌സ്

Foto
Foto

Comments

leave a reply

Related News