Foto

മതന്യൂനപക്ഷ വിഭാഗങ്ങളിലെ ഉന്നത വിജയം നേടിയ ബിരുദ/ബിരുദാനന്തര ബിരുദധാരികൾക്ക് പ്രൊഫ.ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പ്

മതന്യൂനപക്ഷ വിഭാഗങ്ങളിലെ ഉന്നത വിജയം നേടിയ ബിരുദ/ബിരുദാനന്തര ബിരുദധാരികൾക്ക് പ്രൊഫ.ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പ്

ബിരുദ/ബിരുദാനന്തര ബിരുദ തലങ്ങളിൽ പഠിച്ച് ഉന്നത വിജയം നേടിയ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യരേഖയ്ക്ക് താഴെയുളള കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്കുള്ള പ്രൊഫ.ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. കേരളത്തിൽ ന്യൂനപക്ഷ മതവിഭാഗമായി നിഷ്കർഷിക്കപ്പെട്ടിട്ടുള്ള ക്രിസ്ത്യൻ, മുസ്ലീം, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കാണ് , അപേക്ഷിക്കാനവസരം.ജനസംഖ്യാനുപാതത്തിൽ നൽകുന്ന സ്‌കോളർഷിപ്പ് അവാർഡ്,  സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പാണ് നൽകുന്നത്. 15,000 രൂപയാണ് സ്‌കോളർഷിപ്പ് .വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും.അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം.   

ഓൺലൈൻ ആയാണ് , അപേക്ഷ സമർപ്പിക്കേണ്ടത്.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി, ഡിസംബർ 27 ആണ്.

ആർക്കൊക്കെ അപേക്ഷിക്കാം

അപേക്ഷകർ

സർക്കാർ/സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം/ബിരുദാനന്തര ബിരുദ തലങ്ങളിൽ പഠിച്ച് ഉന്നത വിജയം നേടിയ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യരേഖയ്ക്ക് താഴെയുളള കുടുംബങ്ങളിലെ വിദ്യാർത്ഥികളായിരിക്കണം. വേണ്ടത്ര അപേക്ഷകർ , ബി.പി.എൽ.വിഭാഗത്തിൽ നിന്നിലെങ്കിൽ നിശ്ചിത വരുമാന പരിധിയിൽ താഴെയുള്ള (എട്ട് ലക്ഷം രൂപ വരെ കുടുംബ വാർഷിക വരുമാനമുളള )എ.പി.എൽ വിഭാഗക്കാരെയും പരിഗണിക്കും. 

കേരളത്തിൽ സ്ഥിരതാമസക്കാരും കേരളത്തിൽ തന്നെ 2020-21 അദ്ധ്യയന വർഷത്തിൽ ബിരുദതലത്തിൽ 80% മാർക്കോ ബിരുദാനന്തര ബിരുദതലത്തിൽ 75% മാർക്കോ നേടിയവരായിരിക്കണം, അപേക്ഷകർ.

ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട വിലാസം

http://dcescholarship.kerala.gov.in/dmw/

കൂടുതൽ വിവരങ്ങൾക്ക്

04712300524

04712302090

ഡോ.ഡെയ്സൻ പാണേങ്ങാടൻ, 

അസി. പ്രഫസർ,

ഫിസിക്സ് ഡിപ്പാർട്ടുമെന്റ്,

സെന്റ്.തോമാസ് കോളേജ്, 

തൃശ്ശൂർ

daisonpanengadan@gmail.com

Comments

leave a reply

Related News