Foto

പോലീസ് ഉദ്യോഗസ്ഥര്‍ക്കായി മാനസികാരോഗ്യ ബോധവത്കരണ സെമിനര്‍

കൊച്ചി: എറണാകുളം ലൂര്‍ദ് ആശുപത്രിയില്‍ ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി ലൂര്‍ദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബിഹേവിയറല്‍ സയന്‍സസിന്റെ ആഭിമുഖ്യത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കായി മാനസികാരോഗ്യ ബോധവത്കരണ സെമിനാര്‍ സംഘടിപ്പിച്ചു.

എറണാകുളം റേഞ്ച് ഡിഐജി യതീഷ് ചന്ദ്ര ജി.എച്ച് ഐപിഎസ് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. പോലീസ് ഉദ്യോഗസ്ഥര്‍ ജോലി സമയത്ത് നേരിടുന്ന മാനസിക സമ്മര്‍ദങ്ങള്‍, ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമായി മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തികളെ എങ്ങനെ സമീപിക്കാം തുടങ്ങിയ വിഷയങ്ങളില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ബോധവല്‍ക്കരണം നല്‍കുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം.

ലൂര്‍ദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബിഹേവിയറല്‍ സയന്‍സ് മേധാവി ഡോ. റിങ്കൂ തെരേസ ജോസ്, കണ്‍സള്‍ട്ടന്റുമാരായ ഡോ. വിനീത വി. ജോസ്, ഡോ. മനു എന്‍.എ, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ദിവ്യ അജയ്, കൗണ്‍സിലിംഗ് സൈക്കോളജിസ്റ്റ് ജെയ്സില്‍ ജേക്കബ്, ഡോ. ബി.എ അഷിമ അസീസ്, ഡോ. മരിയ എം.ജെ, ഡോ. ഫെക്സാ ലിസ് ബെന്നി എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.

എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളിലെ പോലീസ് ഉദ്യോഗസ്ഥര്‍ പരിപാടിയില്‍ പങ്കെടുത്തു.

Comments

leave a reply

Related News