Foto

വിശുദ്ധ കുർബാനയാണ് സഭയുടെ ജീവശക്തി: മൂല്യത്തെ തിരിച്ചറിയണമെന്ന് പാപ്പ

വിശുദ്ധ കുർബാനയാണ് സഭയുടെ ജീവശക്തിയെന്നും വിശ്വാസജീവിതത്തിൻ്റെ കേന്ദ്രമെന്നും ലിയോ പാപ്പ. അമേരിക്കയില്‍ നടന്നു വരികയായിരിന്ന ദേശീയ ദിവ്യകാരുണ്യ തീർത്ഥാടനത്തിൻ്റെ സമാപന പരിപാടിയിലേക്ക് നൽകിയ തൻ്റെ വീഡിയോ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം ഓര്‍മ്മിപ്പിച്ചത്. അമേരിക്കയുടെ ഇരുന്നൂറ്റിയൻപതാം സ്ഥാപന വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട ദിവ്യകാരുണ്യ തീർത്ഥാടനം രാജ്യത്തിൻ്റെ ഐക്യത്തിനും നവീകരണത്തിനും ഉപകരിക്കട്ടെയെന്ന് ആശംസിച്ചു. ദിവ്യകാരുണ്യനാഥനോടുള്ള സ്നേഹത്തിലും അടുപ്പത്തിലും ആഴപ്പെട്ട് വിശ്വാസ നവീകരണം നടത്താൻ പാപ്പ ആഹ്വാനം ചെയ്തു.

രാജ്യത്തിൻ്റെ സമ്പന്നമായ വിശ്വാസപാരമ്പര്യത്തിൻ്റെ ഭാഗമായിത്തീർന്ന ദിവ്യകാരുണ്യഭക്തി പുതുതതലമുറകൾക്ക് പ്രചോദനമായി തുടരട്ടെയെന്ന് ആശംസിച്ച പാപ്പ, കുടുംബങ്ങളിലും ഇടവകകളിലും ദിവ്യകാരുണ്യ കേന്ദ്രീകൃതമായ വിശ്വാസജീവിതം വളർത്തിയെടുക്കാനും ആഹ്വാനം ചെയ്തു. ദിവ്യബലി, ദിവ്യകാരുണ്യ പ്രദക്ഷിണം, ആരാധന എന്നിവ വിശ്വാസികളുടെ ആത്മീയയാത്രയ്ക്ക് ശക്തിയും പോഷണവും നൽകുന്നവയാണെന്നും സഭയുടെ വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹിക സേവന പ്രവർത്തനങ്ങൾക്കും സുവിശേഷ പ്രഘോഷണ ദൗത്യത്തിനും ദിവ്യകാരുണ്യത്തിൽ നിന്നാണ് ശക്തി ലഭിക്കുന്നതെന്നും ഓര്‍മ്മിപ്പിച്ചു.

Comments

leave a reply

Related News