Foto

ഈസ്റ്റേണ്‍ ജേര്‍ണല്‍ ഓഫ് ഡയലോഗ് ആന്‍ഡ് കള്‍ച്ചര്‍ - യു.ജി.സി. അംഗീകാരം 


ഈസ്റ്റേണ്‍ ജേര്‍ണല്‍ ഓഫ് ഡയലോഗ് ആന്‍ഡ് കള്‍ച്ചര്‍ - യു.ജി.സി. അംഗീകാരം 

തൃശൂര്‍: ഈസ്റ്റേണ്‍ ജേര്‍ണല്‍ ഓഫ് ഡയലോഗ് ആന്‍ഡ് കള്‍ച്ചര്‍' എന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്രിസ്റ്റ്യന്‍ ചെയര്‍ പ്രസിദ്ധീകരണത്തിന് യു.ജി.സി.യുടെ ഔദ്യോഗിക അംഗീകാരം ലഭിച്ചു.  വിവിധ വിദേശ യൂണിവേഴ്സിറ്റികളുടെ ഔദ്യോഗിക ലിസ്റ്റിലും ഈസ്റ്റേണ്‍ ജേര്‍ണല്‍ ചേര്‍ക്കപ്പെട്ടിട്ടുണ്ട്.  ദൈവശാസ്ത്രം, തത്വശാസ്ത്രം, മതാന്തരപഠനങ്ങള്‍, സാംസ്‌കാരികാനുരൂപണം എന്നിവയോടൊപ്പം ചരിത്രം, സാമൂഹികശാസ്ത്രം, മന:ശാസ്ത്രം, നരവംശശാസ്ത്രം, സാഹിത്യം തുടങ്ങി മതവിജ്ഞാനീയമേഖലയുമായി ബന്ധമുള്ള ഹ്യൂമാനിറ്റീസ് വിഷയങ്ങളെല്ലാം തന്നെ ജേര്‍ണല്‍ പഠനത്തിലും ഗവേഷണത്തിലും ഉള്‍പ്പെടുത്തുന്നു.  വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം ഇംഗ്ലീഷില്‍ പ്രസിദ്ധീകരിക്കുന്ന ജേര്‍ണല്‍ 2008ലാണ് ആരംഭിച്ചത്.  റവ.ഡോ. പോള്‍ പുളിക്കന്‍ ചീഫ് എഡിറ്ററും മാര്‍ട്ടില്‍ തച്ചില്‍ മാനേജിംഗ് എഡിറ്ററുമായ ഈ അംഗീകൃത ജേര്‍ണലിന് വിദേശ യൂണിവേഴ്സിറ്റികളില്‍ നിന്നുള്ള വിദഗ്ദര്‍ അടങ്ങിയ എഡിറ്റോറിയല്‍ ബോര്‍ഡ് മാര്‍ഗനിര്‍ദേശം നല്കുന്നു

Foto
Foto

Comments

leave a reply