Foto

നര്‍ച്ചര്‍ ഗ്രീന്‍ പ്രോട്ടോകോള്‍: പ്രഥമ അവാര്‍ഡ്‌ സ്വന്തമാക്കി വെല്‍ഫെയര്‍ സര്‍വ്വീസസ്‌ എറണാകുളം

നര്‍ച്ചര്‍ ഗ്രീന്‍ പ്രോട്ടോകോള്‍: പ്രഥമ അവാര്‍ഡ്‌  
സ്വന്തമാക്കി വെല്‍ഫെയര്‍ സര്‍വ്വീസസ്‌ എറണാകുളം
 
കേരളത്തിലെ കത്തോലിക്കാ സഭയുടെ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന സ്ഥാപനങ്ങള്‍ പ്രകൃതി സൗഹാര്‍ദമാക്കുക എന്ന ലക്ഷ്യത്തോടെ കെസിബിസി ജെപിഡി। കമ്മീഷനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള സോഷ്യല്‍ സര്‍വ്വിസ്‌ ഫോറം ഫാദര്‍ എബ്രാഹം മുത്തോലത്ത്‌
ഫൗണ്ടേഷനുമായിചേര്‍ന്ന്‌ ഏര്‍പ്പെടുത്തിയ  - നര്‍ച്ചര്‍ ഗ്രീന്‍ പ്രോട്ടോകോള്‍: പ്രഥമ അവാര്‍ഡ്‌ എറണാകുളം-അങ്കമാലി അതിരൂപതയുടെ സാമൂഹ്യ പ്രവര്‍ത്തന പ്രസ്ഥാനമായ വെല്‍ഫെയര്‍ സര്‍വ്വീസസ്‌  എറണാകുളം സ്വന്തമാക്കി. 25000 രൂപയും ഫലകവും അടങ്ങുന്നതാണ്‌ അവാര്‍ഡ്‌. ചേര്‍പ്പുങ്കല്‍ ഗുഡ്‌ സമരിറ്റന്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ വച്ച്‌ നടന്ന കേരള സോഷ്യല്‍ സര്‍വിസ്‌ ഫോറത്തിന്റെ  വാര്‍ഷിക പൊതുയോഗത്തില്‍ വച്ച്‌ ചെയര്‍മാന്‍ മാര്‍ ജോസ്‌ പുളിക്കല്‍ അവാര്‍ഡ്‌ നല്‍കി: വെല്‍ഫെയര്‍ സര്‍വ്വീസസ്‌ എറണാകുളത്തിന്‍റെ ഡയറക്ടര്‍ ഫാദര്‍ ജോസഫ്‌ കൊളുത്തുവേലില്‍ അവാര്‍ഡ്‌ സ്വീകരിച്ചു.

ഫാ. ജേക്കണ്ണ്‌ മാവുങ്കല്‍ ഡയറക്ടര്‍
9495510395

Comments

leave a reply

Related News