Foto

കെസിബിസി-ഫാ. മാത്യു നടക്കല്‍ മതാധ്യാപക അവാര്‍ഡ്

കൊച്ചി: സഭയുടെ മതബോധനരംഗത്ത് തനതായ സംഭാവനകള്‍ നല്കുന്നവര്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള 'കെസിബിസി-ഫാ. മാത്യു നടക്കല്‍ അവാര്‍ഡ്' ന് കത്തോലിക്കാസഭയിലെ മൂന്നു റീത്തുകളില്‍ നിന്നുമുള്ള അപേക്ഷകരില്‍ നിന്നാണ് എല്ലാവര്‍ഷവും അവാര്‍ഡു ജേതാക്കളെ തെരഞ്ഞെടുക്കുന്നത്. മതബോധനരംഗത്ത് വലിയ സംഭാവനകള്‍ നല്കിയിട്ടുള്ള ഫാ. മാത്യു നടക്കലിന്റെ ഓര്‍മ്മയ്ക്കായിട്ടാണ് പ്രസ്തുത അവാര്‍ഡ് സ്ഥാപിച്ചിട്ടുള്ളത്. 2023-ലെ അവാര്‍ഡിന് ചങ്ങനാശ്ശേരി അതിരൂപതയിലെ നാലു പതിറ്റാണ്ടിലേറെയായി മതബോധനരംഗത്ത് പ്രവര്‍ത്തിക്കുന്ന ഡോ. പിസി. അനിയന്‍കുഞ്ഞും വിജയപുരം രൂപതയിലെ നാലു പതിറ്റാണ്ടിലേറെയായി മതബോധനരംഗത്തു പ്രവര്‍ത്തിക്കുന്ന ശ്രീ കെ.പി. ജോണും ബത്തേരി രൂപതയില്‍ അഞ്ചു പതിറ്റാണ്ടിലേറെയായി മതബോധനരംഗത്തു പ്രവര്‍ത്തിക്കുന്ന ശ്രീമതി എലിസബത്ത് വര്‍ഗീസുമാണ് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.

മെയ്മാസം 18-ാംതിയതി കോട്ടയത്ത് വിജയപുരം രൂപതയുടെ കത്തീഡ്രല്‍ ഹാളില്‍ നടക്കുന്ന മതാധ്യാപക സംഗമത്തില്‍ വച്ച് ബിഷപ് സെബാസ്റ്റ്യന്‍ തെക്കത്തച്ചേരി അവാര്‍ഡുകള്‍ നല്കുന്നതാണ്. ബിഷപ് ജസ്റ്റിന്‍ മഠത്തില്‍പറമ്പില്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കും. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍                    ഫാ. ജേക്കബ് ജി. പാലക്കാപ്പിള്ളി അധ്യക്ഷത വഹിക്കും. പാസ്റ്ററല്‍ ട്രെയിനിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡീന്‍ ഓഫ് സ്റ്റഡീസ് ഫാ. ടോണി കോഴിമണ്ണില്‍, വിജയപുരം രൂപത മതബോധന ഡയറക്ടര്‍ റവ. ഫാ. വര്‍ഗീസ് കോട്ടക്കാട്ട് എന്നിവര്‍ പ്രസംഗിക്കും.


 

Comments

leave a reply

Related News