കെ.സി.വൈ.എം സംസ്ഥാന 46-ാംമത് അർദ്ധവാർഷിക സെനറ്റ് സമ്മേളനം എറണാകുളം-അങ്കമാലി മേജർ അതിരൂപത അപ്പോസ്തോലിക് അഡ്മിനിസ്ട്രേറ്റർ അഭിവന്ദ്യ മാർ ബോസ്കോ പുത്തൂർ ഉദ്ഘാടനം ചെയ്തു. എറണാകുളം - അങ്കമാലി മേജർ അതിരൂപതയുടെ നേതൃത്വത്തിൽ നിവേദിത ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സൈക്കോസ് സ്പിരിച്വൽ ഫോർമേഷൻ & ഫെലോഷിപ്പ് സെന്റർൽ ചുണങ്ങംവേലിയിൽ വെച്ച് നടത്തപെട്ടു.
കെ.സി.വൈ.എം സംസ്ഥാന പ്രസിഡന്റ് ശ്രീ എം. ജെ. ഇമ്മാനുവൽ അധ്യക്ഷത വഹിച്ച യോഗത്തിന് കെ.സി.വൈ.എം സംസ്ഥാന ഡയറക്ടർ ഫാ. സ്റ്റീഫൻ തോമസ് ചാലക്കര ആമുഖ പ്രഭാഷണം നടത്തി
കെ.സി.വൈ.എം എറണാകുളം അങ്കമാലി മേജർ അതിരൂപത പ്രസിഡന്റ് ശ്രീ.ജിസ്‌മോൻ ജോണി,അസിസ്റ്റന്റ് ഡയറക്ടർ ഫാ.എബിൻ ചിറയ്ക്കൽ, എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.
ഉദ്ഘാടന സമ്മേളനത്തിന് കെ.സി.വൈ.എം സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. ഷാലിൻ ജോസഫ് സ്വാഗതവും, സെക്രട്ടറി ശ്രീ. ആഗസ്റ്റിൻ ജോൺ നന്ദിയും അറിയിച്ചു. കെ. സി. വൈ. എം സംസ്ഥാന അസിസ്റ്റന്റ് ഡയറക്ടർ സി. നോർബെർട്ട സി. ടി. സി, സംസ്ഥാന ഭാരവാഹികളായ കുമാരി അനു ഫ്രാൻസിസ്, ശ്രീ. ഷിബിൻ ഷാജി, ശ്രീ. സുബിൻ കെ. സണ്ണി, കുമാരി മരിറ്റ തോമസ്,കുമാരി മെറിൻ എം. എസ്, ശ്രീ. ഡിബിൻ ഡോമിനിക് എന്നിവർ സന്നിഹിതരായിരുന്നു.
കെ.സി.വൈ.എം
സംസ്ഥാന സമിതി
Comments