Foto

കെ സി വൈ എം സംസ്ഥാന വനിതാ സമ്മേളനം നടന്നു.

കെ.സി. വൈ. എം. സംസ്ഥാന സമിതിയുടെ 'ഇനി' ക്യാമ്പ് ഓഗസ്റ്റ് 28, 29, 30 തീയതികളിൽ കൈതപ്പൊയിൽ ലിസ്സ കോളേജിൽ വെച്ച് കെ.സി. വൈ. എം. എസ്.എം. വൈ. എം. താമരശ്ശേരി രൂപതയുടെ ആതിഥേയത്വത്തിൽ നടന്നു. മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിച്ച ക്യാമ്പിൽ കേരളത്തിലെ വിവിധ രൂപതകളിൽ നിന്നായി നൂറോളം യുവതികൾ പങ്കെടുത്തു.
​കെ.സി. വൈ. എം. സംസ്ഥാന വൈസ് പ്രസിഡന്റ് ആഗി മരിയ ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങ് താമരശ്ശേരി രൂപതാ മെത്രാൻ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്തു. ഈ കാലഘട്ടത്തിന്റെ കരുത്ത് യുവതികളാണെന്നും യുവതികൾ നേതൃത്വ പദവികളിലേക്ക് കടന്നുവരണമെന്നും വനിതാ ക്യാമ്പ് ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
​കെ.സി. വൈ. എം. സംസ്ഥാന സെക്രട്ടറിമാരായ സെഞ്ചു ജേക്കബ്, ധന്യ മോഹൻരാജ്, രൂപതാ വൈസ് പ്രസിഡന്റ് ബിൽഹ മാത്യു, രൂപതാ ആനിമേറ്റർ സി. റോസിൻ SABS, രൂപതാ പ്രസിഡന്റ് ആൽബിൻ ജോസ്, രൂപതാ ഡയറക്ടർ ഫാ. ജ്യോതിസ് ചെറുശ്ശേരിയിൽ, സെക്രട്ടറി ആൻസിൽ തോമസ്, സംസ്ഥാന സെനറ്റ് അംഗം അലോന ജോൺസൺ, എസ്.എം. വൈ. എം. കൗൺസിലർ അഞ്ജലി ജോയ് എന്നിവർ നേതൃത്വം നൽകി.

Comments

leave a reply

Related News