Foto

കേരളത്തില്‍ മതസൗഹാര്‍ദം വേണം,സര്‍ക്കാര്‍ ഇടപെടണം

കേരളത്തില്‍ മതസൗഹാര്‍ദം വേണം
അതിന് സര്‍ക്കാര്‍ ഇടപെടണം

തിരുവനന്തപുര:  കേരളത്തിന്റെ മതസൗഹാര്‍ദം  സംരക്ഷിക്കപ്പെടണമെന്നും  നിലവിലെ പ്രത്യേക സാഹചര്യത്തില്‍ സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്ന്  തിരുവനന്തപുരത്ത് ചേര്‍ന്ന  വിവിധ മതനേതാക്കന്മാരുടെ യോഗം ആവശ്യപ്പെട്ടു.മതസൗഹാര്‍ദവും സഹവര്‍ത്തിത്തവുമാണ്  ഏറ്റവും പ്രധാന്യത്തോടെ കാണേണ്ടത്.ഇതര സമുദായങ്ങള്‍ക്ക് മുറിവേല്‍ക്കാതിരിക്കാനും ബഹുമാനത്തോടെ അവരെ കാണുന്നതിനുമുള്ള സവിശേഷമായ  ശ്രദ്ധ എല്ലാവരുടെയും ഭാഗത്ത് നിന്ന് ഉണ്ടാകണം.മത-ആത്മീയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഈ വിഷയത്തില്‍ പ്രത്യേകിച്ചും ശ്രദ്ധ പുലര്‍ത്തണം.കേരളത്തിന്റെ മതസൗഹാര്‍ദം  ശക്തിപ്പെടുത്താനുള്ള പരിശ്രമങ്ങള്‍ക്ക് യോഗത്തില്‍  പങ്കെടുത്ത എല്ലാവരും പൂര്‍ണ  പിന്തുണ നല്കിയെന്നും  കര്‍ദ്ദിനാള്‍ ബസോലിയോസ് മാര്‍ ക്ലീമീസ് കാതോലിക്കാ  ബാവ   വ്യക്തമാക്കി. സമൂഹത്തിന്റെ താഴേത്തട്ടിലാണ് മതപരമായ വിഭാഗീയത ഉണ്ടാക്കാനുള്ള ശ്രമം നടക്കുന്നത്  അതിനാല്‍ പ്രാദേശികമായി ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാപ്പെടാന്‍ ഉള്ള ഫോറം ഉണ്ടാക്കണമെന്നും.മതമൗലികവാദ മുന്നേറ്റങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിക്കണമെന്നും മുനവ്വറലി  ശിഹാബ് തങ്ങള്‍ യോഗത്തില്‍ പറഞ്ഞു.കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ, പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍, സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, ആര്‍ച്ച് ബിഷപ്പ് ഡോ. എം. സൂസപാക്യം, ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പോലീത്ത, ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത, ബിഷപ്പ് മാത്യൂസ് മാര്‍ അന്തോണീയോസ്, പാളയം ഇമാം ഡോ.പി.വി. ഷുഹൈബ് മൗലവി, ഡോ. ഹുസൈന്‍ മടവൂര്‍,  സ്വാമി സൂക്ഷ്മാനന്ദ, സ്വാമി അശ്വതി തിരുനാള്‍, അല്‍ അമീന്‍ ബീമാപ്പള്ളി, അഷറഫ് കടയ്ക്കല്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Comments

leave a reply

Related News