''ബഫര്‍ സോണ്‍ - പരിസ്ഥിതിലോല വിഷയത്തില്‍ കേരളസര്‍ക്കാര്‍ ഇതുവരെ എടുത്ത
നിലപാടുകള്‍ ഉള്‍പ്പെടുത്തി ഒരു ധവളപത്രം ഇറക്കുക'' കെ.സി.ബി.സി.
കര്‍ഷക അതിജീവന സമ്മേളനം
കൊച്ചി: കേരളത്തിലെ കര്‍ഷകരുടെ അതിജീവന പോാരാട്ടങ്ങള്‍ക്ക് കരുത്തു പകരുന്നതിനും, ബഫര്‍ സോണ്‍, പരിസ്ഥിതി ലോലമേഖലാ വിഷയത്തില്‍ കെ. സി. ബി. സി.യുടെയും, കേരളത്തിലെ അന്‍പത്തിഏഴ് (57) കര്‍ഷക സംഘടനകളെയും, ഏകോപ്പിച്ചുകൊണ്ട് തുടര്‍ പ്രവര്‍ത്തനങ്ങളേയും, നിയമ പോരാട്ടത്തെയും, സമരപരിപാടികളെയും ഒറ്റ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കാന്‍ സജ്ജമാക്കുകയാണ് അതിജീവന സമ്മേളനത്തിന്റെ ലക്ഷ്യം.
ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് 3.00 മണിക്ക് കൊച്ചി പാലാരിവട്ടം പി. ഒ. സി. യില്‍ സംഘടിപ്പിച്ച അതിജീവന സമ്മേളനത്തിന് കെ. സി. ബി. സി. ജസ്റ്റിസ് & പീസ് കമ്മീഷന്റെ ചെയര്‍മാന്‍ കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ ജോസ് പുളിക്കല്‍ അധ്യക്ഷത വഹിച്ചു. അതിജീവന സമ്മേളനം, കെ. സി. ബി. സി. അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. കെ. സി. ബി. സി. ഡപ്യൂട്ടി സെക്രടറി ജനറല്‍ ഫാ. ജേക്കബ് പാലക്കാപ്പള്ളി സ്വാഗതം ആശംസിച്ച സമ്മേളനത്തില്‍, കെ. സി. ബി. സി. സെക്രട്ടറി ജനറല്‍ ബിഷപ് ജോസഫ് മാര്‍ തോമസ് (ബത്തേരി രൂപത) ഡോ. ചാക്കോള്ളാംപറമ്പില്‍, ബിഷപ് മാര്‍ തോമസ് തറയില്‍, അഡ്വ. സുമിന്‍ എസ്. നെടുങ്ങാടന്‍, വി. ബി. രാജന്‍ എന്നിവര്‍ വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി സംസാരിച്ചു.
കര്‍ഷകന്റെ കൃഷി ഭൂമിയിലേക്കും, വാസസ്ഥലത്തേക്കും കടന്നുകയറുന്ന പരിസ്ഥിതി നിയമങ്ങള്‍ വനത്തിന്റെ അതിര്‍ത്തിയില്‍ അവസാനിപ്പിക്കണം എന്ന് അദ്ധ്യക്ഷത വഹിച്ച മാര്‍ ജോസ് പുളിക്കല്‍ ആവശ്യപ്പെടു. കര്‍ഷകന്റെ കാര്യങ്ങള്‍ അന്വേഷിക്കുവാനും, സംരക്ഷിക്കുവാനും വനം വകുപ്പിനെ ചുമതല ഏല്പിക്കുന്നത് അപകടകരമാണ് എന്ന് ബിഷപ് പുളിക്കല്‍ അഭിപ്രായപ്പെട്ടു. കര്‍ഷകരെ ആശങ്കയിലും, അപകടത്തിലുമാക്കുന്ന തരത്തില്‍ പരിസ്ഥിതി ലോല നിയമങ്ങള്‍ ഉണ്ടാകുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകന്റെ പക്ഷത്ത് നിന്ന് ചിന്തിക്കണം എന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആവശ്യപ്പെട്ടു. കര്‍ഷകരുടെ പക്ഷത്തുനിന്ന് കര്‍ഷകര്‍ക്കു വേണ്ടി ശാസ്ത്രീയമായി വിവരശേഖരണം നടത്തുവാനും, ഇത്തരം ഡാറ്റയുടെ അടിസ്ഥാനത്തില്‍ ഇളവുകള്‍ക്ക് വേണ്ടി ഉന്നതാധികാരി സമിതിയെയും, കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെയും ബോധ്യപ്പെടുത്താന്‍ സര്‍ക്കാര്‍ അടിയന്തരമായി തയ്യാറാകണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അതിജീവന സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന പാനല്‍ ചര്‍ച്ചക്ക് ഇന്‍ഫാം ദേശീയ ഉപദേഷ്ടാവ് ബിഷപ് റെമിജിയോസ് ഇഞ്ചനാനിയില്‍ മോഡറേറ്ററായി. പാനല്‍ ചര്‍ച്ചയില്‍ ഹൈറേഞ്ച് സംരക്ഷണ സമിതി ചെയര്‍മാന്‍ ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരക്കല്‍, കിഫ പ്രതിനിധി അഡ്വ. ജോസ് ചെരുവില്‍, രാഷ്ട്രിയ കിസാന്‍ മഹാസംഘ് ചെയര്‍മാന്‍ അഡ്വ. ബിനോയ്. അതിജീവന പോരാട്ട വേദി ചെയര്‍മാന്‍ റസാഖ് ചൂരവേലില്‍, രാഷ്ട്രീയ കിസാന്‍ സംഘ് വൈസ് ചെയര്‍മാന്‍ മുതലാംതോട് മണി, ഇന്‍ഫാം പ്രതിനിധി വി. സി. സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന പൊതു ചര്‍ച്ചയില്‍ കേരളത്തിലെ വിവിധ കര്‍ഷക സംഘടനകളുടെ പ്രതിനിധികള്‍ അതിജീവന സമ്മേളനത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസാരിച്ചു.
കേരളത്തിലെ കര്‍ഷക സമരങ്ങള്‍ക്കും, തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്കാന്‍ വിവിധ കമ്മറ്റികള്‍ക്ക് രൂപം നല്കി. അതിജീവന സമ്മേളനത്തിന് ജെ. പി. ടി കമ്മീഷന്‍ സെക്രട്ടറി ഫാ. ജേക്കബ് മാവുങ്കല്‍ നന്ദി പറഞ്ഞു.
ഫോട്ടോ മാറ്റര്‍: കെസിബിസി ജെ.പി.ഡി കമ്മീഷന്‍ സംഘടിപ്പിച്ച അതിജീവന സമ്മേളനം കെ.സി.ബി.സി. പ്രസിഡന്റ് കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യുന്നു. ഫാ. ജേക്കബ് മാവുങ്കല്‍, അഡ്വ. ബിനോയ് തോമസ്, ബിഷപ്പ് റെമിജിയോസ്, ബിഷപ്പ് ജോസഫ് മാര്‍ തോമസ്, മുതലാംതോട് മണി, ബിഷപ്പ് ജോസ് പുളിക്കല്‍, ഡോ. ചാക്കോ കാളാംപറമ്പില്‍, കെ.ബി. രാജന്‍, അഡ്വ. സുമിന്‍, സി. ജെസീന. വി. സി. സെബാസ്റ്റ്യന്‍, ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി.
Fr. Jacob G. Palackappilly
Secretariat Kerala Catholic Bishops' Council'
Pastoral Orientation Center ( P O C )
PB No 2251,Palarivattom, Kochi - 682025
Tel: 91 - 484 - 2805722, 2805815, Fax 0484 2806214
Email : deputysecretarykcbc@gmail.com
Email :jacobgpala@gmail.com
Visit our official Website:
www.kcbcsite.com
Comments