അക്കാഡമിക് നേതൃത്വ മികവിനുള്ള ഡോ. എ.പി.ജെ.അബ്ദുൾ കലാം ദേശീയ അവാർഡ് ചെന്നൈയിലെ രാജ്മാൻ മഹലിൽ നടന്ന പ്രതിഭാസംഗമത്തിൽ ബഹുമാനപ്പെട്ട തമിഴ്‌നാട് നിയമസഭാ സ്പീക്കർ ശ്രീ. ജോൺ ക്രിസ്റ്റ്യൻ ദേവവരം പ്രഭാകറിൽ നിന്ന് വിദ്യാഭ്യാസ വിചക്ഷണനും കോളമിസ്റ്റുമായ ഡോ. ബ്രൂണോ ഡൊമിനിക് നസ്രത്ത് ഏറ്റുവാങ്ങി. ദേശീയ തലത്തിൽ വിദ്യാഭ്യാസ മേഖലയ്ക്ക് നൽകിവരുന്ന സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം.
തമിഴ്‌നാട് സംസ്ഥാന മന്ത്രിമാരായ ആധവ് അർജുന (പൊതുമരാമത്ത് വകുപ്പ്) , എ .എം.
ഷാജഹാൻ (ന്യൂനപക്ഷ ക്ഷേമ വകുപ്പ്)
എം. എൽ. എ. വിജയ ദാമു , മുൻ എം. പിമാരായ
ശ്രീ.വൈകോ,പ്രൊഫസർ കെ .എം. കാദർ മോഹിദിൻ ,മുൻ എം.എൽ.എ ശ്രീ. മുഹമ്മദ് അബൂബക്കർ, എം. സുധീർ ,എസ്. അനുജ
എന്നിവർ സംസാരിച്ചു.









Comments