കൊച്ചി : വരാപ്പുഴ അതിരൂപതയുടെ 14-ാമത് ബൈബിൾ കൺവെൻഷന് സെപ്റ്റംബർ 6 ഞായറാഴ്ച തുടക്കമാകും. 06 മുതൽ 10 വരെ “അഭിഷേകാഗ്നി” എന്ന പേരിൽ ദേശീയ തീർത്ഥാടന കേന്ദ്രമായ വല്ലാർപാടം ബസിലിക്കയിൽ വച്ചാണ് ബൈബിൾ കൺവെൻഷൻ നടത്തുന്നത്. എല്ലാ ദിവസവും വൈകിട്ട് 04 മുതൽ 09 വരെയുള്ള സമയങ്ങളിൽ ദിവ്യബലി, ദൈവവചന പ്രഘോഷണം, ദിവ്യകാരുണ്യ ആരാധന എന്നിവ ഉണ്ടായിരിക്കും. ഫാ.സേവ്യർ ഖാൻ വട്ടായിൽ PDM ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.










Comments