21-ാമത്തെ ആഗോള ലോഗോസ് മത്സരം ഡിസംബര്‍ 19 ന്
കെസിബിസി ബൈബിള്‍ കമ്മീഷന്റെ കീഴിലുള്ള കേരള കാത്തലിക് ബൈബിള്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന 21-ാമത്തെ ആഗോള ലോഗോസ് ബൈബിള്‍ ക്വിസ് ഡിസംബര്‍ 19 ന് ഞായറാഴ്‌ച ഉച്ചകഴിഞ്ഞ് 2.00 മണിക്ക് കൊറോണ പ്രോട്ടോക്കോള്‍ പ്രകാരം സംഘടിപ്പിക്കപ്പെടുന്നു. മലയാളം, ഇംഗ്ലീഷ്, തമിഴ് എന്നീ ഭാഷകളിലായാണ് മത്സരം. കൊറോണമുലം നീട്ടിവച്ച ഈ ബൈബിള്‍ പഠനക്വിസില്‍ പങ്കെടുക്കാന്‍ ഒക്‌ടോബര്‍ 31 വരെ രജിസ്‌ട്രേഷന്‍ സൗകര്യമുണ്ടായിരിക്കുമെന്ന് ബൈബിള്‍ കമ്മീഷന്‍ സെക്രട്ടറി ഡോ. ജോണ്‍സണ്‍ പുതുശ്ശേരി അറിയിച്ചു.
ലോഗോസ് പരീക്ഷ: 19 ഡിസംബര്‍ 2021, 2.00 - 3.30 PM
രജിസ്‌ട്രേഷന്‍: 1-31 ഒക്‌ടോബര്‍, 2021
രജിസ്‌ട്രേഷന്‍ ഫീസ്: 10 രൂപ.
പാഠഭാഗങ്ങള്‍: നിയമാവര്‍ത്തനം 22-34; പ്രഭാഷകന്‍ 18-22; മര്‍ക്കോസ് 1-8; 1 കോറിന്തോസ് 1-8.
ഭാഷ: മലയാളം, തമിഴ്, ഇംഗ്ലീഷ്; (പി.ഒ.സി. ബൈബിളും, ഇംഗ്ലീഷിന് NRSV ബൈബിളും തമിഴിന് TNBCLC-യുടെ തിരുവിവിലിയവും)
ഈ വര്‍ഷം ഗ്രൂപ്പുവിഭജനം ഇല്ലാതെ ഒറ്റ ചോദ്യപേപ്പര്‍ മാത്രം
ചോദ്യങ്ങള്‍: 100 ചോദ്യങ്ങള്‍ (4 ഓപ്‌ഷനുകള്‍) + 10 ചോദ്യങ്ങള്‍ പഠനസഹായി (പഠനബൈബിള്‍), പൊതുവിജ്ഞാനം എന്നിവയില്‍നിന്ന് (റാങ്ക് നിശ്ചയിക്കാന്‍ മാത്രം)
80 ശതമാനത്തിനു മുകളില്‍ മാര്‍ക്കുലഭിക്കുന്നവര്‍ക്ക് ബൈബിള്‍ സൊസൈറ്റിയുടെ സര്‍ട്ടിഫ്‌ക്കറ്റ്
സംസ്ഥാനതല ഫൈനല്‍: 15 ജനുവരി, 2022
(ഓരോ രൂപതയില്‍നിന്നും ഒന്നും രണ്ടും റാങ്കുജേതാക്കള്‍ മാത്രം)
സംസ്ഥാനതല സമ്മാനങ്ങള്‍:
1: 25000 രൂപ;
2: 20000 രൂപ;
3: 15000 രൂപ;
4: 10000 രൂപ;
5: 5000 രൂപ;
പങ്കെടുക്കുന്ന മറ്റുള്ളവര്‍ക്ക്: 1500 രൂപ വീതം
പരീക്ഷ അതതു സ്ഥലത്തെ കൊറോണ പ്രോട്ടോക്കോള്‍ അനുസരിച്ച് നടത്തേണ്ടതാണ്.
Comments