Foto

സാങ്കേതിക പഠനത്തിനായി ഐ.ടി.ഐ.

കേരളത്തിലെ 104 സർക്കാർ ഐടിഐകളിലായി 76 ഏകവത്സര, ദ്വിവത്സര ട്രേഡുകളിലേക്ക്, ഇപ്പോൾ അപേക്ഷിക്കാം. അവസാന തീയ്യതി, സെപ്റ്റംബർ 14 ആണ്.

സംസ്ഥാനത്തെ സർക്കാർ ഐടിഐ കളിലായി എസ്എസ്എൽസി പരീക്ഷ വിജയിച്ചവർക്കും പരാജയപ്പെട്ടവർക്കും തത്തുല്യ യോഗ്യതയുള്ളവർക്കും തെരഞ്ഞെടുക്കാവുന്ന 76 ഏക വത്സര/ ദ്വിവത്സര, മെട്രിക് /നോൺ മെട്രിക്, എൻജിനിയറിംഗ്/നോൺ എൻജിനീയറിംഗ് വിഭാഗങ്ങളിലെ കേന്ദ്ര സർക്കാർ അംഗീകാരമുള്ള എൻ സി വി ടി ട്രേഡുകൾ, സംസ്ഥാന സർക്കാർ അംഗീകാരമുള്ള എസ് സി വി ടി ട്രേഡുകൾ, മികവിന്റെ കേന്ദ്ര പരിധിയിൽ ഉൾപ്പെടുന്ന മൾട്ടി സ്കിൽ ക്ലസ്റ്റർ കോഴ്‌സുകൾ എന്നിവയാണ് നിലവിലുള്ളത്. 

 

അപേക്ഷാ ക്രമം

സംസ്ഥാനത്തെ വിവിധ സർക്കാർ ഐടി ഐകളിലെ ഡിപ്ലോമ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം ഏകജാലക രീതിയിലാണ്.ഒരു ജില്ലയിലെ എല്ലാ സർക്കാർ ഐ.ടി.ഐ.കളിലേയ്ക്കും ഒരൊറ്റ അപേക്ഷ സമർപ്പിച്ചാൽ മതിയാകും.എന്നാൽ പ്രൈവറ്റ് ഐ.ടി.ഐ.കളിൽ, അതാതു സ്ഥാപനം നേരിട്ടാണ് പ്രവേശന നടപടിക്രമങ്ങൾ നിയന്ത്രിക്കുന്നത്. പൈവറ്റ് ഐ.ടി.ഐ.കളിൽ പ്രവേശനമുറപ്പിക്കുന്നതിനു മുൻപ്, നിർദിഷ്ട കോഴ്സിന് എൻ.സി.സി.ടി.യുടെ അംഗീകാരമുണ്ടോയെന്ന് പരിശോധിക്കേണ്ടതാണ്. സ്വാശ്രയ ഐ.ടി.ഐ.കളിലെ ഫീസ് നിരക്ക്, സർക്കാർ ഐ.ടി.ഐകളേക്കാൾ താരതമ്യേനെ ഉയർന്നതാണ്.

 

സർക്കാർ ഐ.ടി.ഐ.കളിലെ

ഓൺലൈനായാണ് അപേക്ഷ നൽകേണ്ടത്.താഴെക്കാണുന്ന പോർട്ടലും വെബ് സൈറ്റ് മുഖാന്തിരവും അപേക്ഷ സമർപ്പിക്കാവുന്നതാണ്.

 https://itiadmissions.kerala.gov.in  https://det.kerala.gov.in 

 

പ്രോസ്‌പെക്ടസും മാർഗ്ഗനിർദേശങ്ങളും വെബ്‌സൈറ്റിലും പോർട്ടലിലും ലഭ്യമാണ്.

പോർട്ടലിൽ തന്നെ പൂരിപ്പിച്ച അപേക്ഷയോടൊപ്പം ഓൺലൈനായി 100 രൂപ ഫീസടച്ച് കേരളത്തിലെ ഏത് ഐ.ടി.ഐകളിലും അപേക്ഷിക്കാം. അപേക്ഷാ സമർപ്പണം പൂർത്തിയായാലും അപേക്ഷകന് ലഭിക്കുന്ന യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി വരെ സമർപ്പിച്ച അപേക്ഷയിൽ മാറ്റങ്ങൾ വരുത്താനുള്ള അവസരമുണ്ട്. 

 

പ്രവേശന ക്രമം

ഓരോ ഐ.ടി.ഐ.യുടെയും വെബ്‌സൈറ്റിൽ റാങ്ക് ലിസ്റ്റ്, അഡ്മിഷൻ തിയതി എന്നിവ വെബ്സൈറ്റിലും അതാത്  ഐ.ടി.ഐകളിലും പ്രസിദ്ധീകരിക്കും. അപേക്ഷ സമർപ്പണം മുതൽ അഡ്മിഷൻ വരെയുള്ള വിവരങ്ങൾ എസ്.എം.എസ് വഴി അറിയാനും സൗകര്യമുണ്ട്. പ്രവേശനത്തിന് അർഹത നേടുന്നവർ നിശ്ചിത തീയതിക്കുള്ളിൽ അഡ്മിഷൻ ഫീസ് അടയ്ക്കണം. സംസ്ഥാനത്തു ഒരൊറ്റ സമയത്ത് അഡ്മിഷൻ നടക്കുന്നതിനാൽ, മുൻഗണന അനുസരിച്ചുള്ള സ്ഥാപനങ്ങൾ വിദ്യാർത്ഥികൾ സ്വയം തെരഞ്ഞെടുക്കണം.

 

സംവരണവും പ്രായപരിധിയും സ്റ്റൈപ്പൻ്റും

അപേക്ഷകർ ആഗസ്റ്റ് ഒന്ന്‌ 2021 ൽ 14 വയസ്സ് പൂർത്തീകരിച്ചവർ ആയിരിക്കണം. ഉയർന്ന പ്രായപരിധി ഇല്ല. നിലവിലുള്ള സംവരണ മാനദണ്ഡങ്ങൾക്ക് പുറമെ കഴിഞ്ഞ അധ്യയന വർഷം മുതൽ EWS സംവരണവും, ഓരോ ട്രേഡിലേയും ആകെ സീറ്റിന്റെ 10 ശതമാനമുണ്ട്. കൂടാതെ പട്ടികജാതി-വർഗ വിഭാഗങ്ങൾ, തൊഴിലാളി ക്ഷേമനിധി അംഗങ്ങൾ എന്നിവർക്കായി പ്രത്യേക ബാച്ചുകൾ /സീറ്റുകൾ തെരഞ്ഞെടുത്ത ഐടിഐകളിൽ നിലവിലുണ്ട്. ഓരോ ഐടിഐയിലേയും ആകെ സീറ്റിന്റെ 50 ശതമാനം പരിശീലനാർഥികൾക്ക് രക്ഷകർത്താവിന്റെ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിൽ പ്രതിമാസം സ്റ്റൈപ്പൻഡ് നൽകും.

 

ഐ.ടി.ഐ.കളെ പറ്റി

ശരാശരി നിലവാരമുള്ള വിദ്യാർത്ഥികൾക്കും ഒരു കൈത്തൊഴിൽ പഠിച്ച് എത്രയും പെട്ടന്ന്, സർട്ടിഫിക്കറ്റോടെ ജോലി മേഖലയിൽ വ്യാപരിക്കാനാഗ്രഹിക്കുന്നവർക്കും മുൻപിലുള്ള വലിയ സാധ്യതയാണ് നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിംഗ് ല്ഭ്യമാകുന്ന ഐ.ടി.ഐ.കൾ. സർക്കാർ മേഖലയിലും സ്വാശ്രയ മേഖലയിലുമാണ്, ഭൂരിഭാഗം ഐ .ടി .ഐ.കളും പ്രവർത്തിക്കുന്നത്. ഒരു വർഷവും രണ്ടു വർഷവുമുള്ള ഡിപ്ലോമ കോഴ്സുകളാണ്, ഇവയിലെ മുഖ്യ ആകർഷണം. ഒന്നു രണ്ടു വർഷം കൊണ്ടു തന്നെ വൈവിധ്യമാർന്ന വിവിധ കോഴ്സുകളിൽ ഡിപ്ലോമയ്ക്കുളള സാധ്യതയുള്ളതുകൊണ്ട്, സാധാരണക്കാർക്കിടയിൽ വലിയ ഡിമാൻ്റാണ് ഐ.ടി.ഐ.യിലെ പ്രവേശനത്തിനുള്ളത്. രണ്ടു വർഷത്തെ ഐ.ടി.ഐ. ഡിപ്ലോമ പൂർത്തീകരിച്ചവർക്ക്, രണ്ടാം വർഷ പോളിടെക്നിക് കോളേജുകളിലേയ്ക്ക്, ലാറ്ററൽ എൻട്രി വഴി പ്രവേശനം തേടാവുന്നതാണ്.

 

പ്രധാന കോഴ്സുകൾ:

1)TENDER OPERATOR(CP)

2)ARCHITECTURAL ASSISTANT 

3)BAKER & CONFECTIONER

4)CATERING & HOSPITALITY ASSISTANT

5)C.O.P.A

6)CARPENTER 

7)CRAFTSMAN FOOD PRODUCTION-(GENERAL)

8)D/CIVIL

9)DIGITAL PHOTOGRAPHER

10)DRESS MAKING

11)DTPO

12)ELECTRONIC MECHANIC

13)ELECTRICIAN 

14)FASHION TECHNOLOGY

15)FITTER

16)FRONT OFFICE ASSISTANT

17)HAIR & SKIN CARE

18)HOSPITAL HOUSE KEEPING

19)INFORMATION & COMMUNICATION TECHNOLOGY 

22)SYSTEM MAINTENANCE

24)INSTRUMENT MECHANIC(CP)

23)I T & E S M

24)INERIOR DECORATION & DESIGNING

25)LABORITORY ASSISTANT(CP)

26)LIFT MECHANIC 

27)MAINTANANCE MECHANIC(CP)

28)MECHANIC AGRICULTURE MACHINERY 

29)MECHANIC AUTO ELECTRICAL ELECTRONICS 

30)MECHANIC DIESEL 

31)MECHANIC LENS/PRISM GRINDING

32)MECHANIC MEDICAL ELECTRONICS

33)MECHANIC MECHATRONICS 

34)MECHANIC MOTOR VEHICLE 

35)MECHANIC REFRIGERATION & AIR CONDITIONING 

36)PLUMBER 

37)STEWARD

38)SURVEYOR 

39)SURFACE ORNAMENTATION TRCHNIQUES

40)WELDER

41)WELDER (GAS & ELECTRIC) 

Comments

leave a reply