Foto

സാങ്കേതിക പഠനത്തിന് റിലയൻസ് ഫൗണ്ടേഷൻ സ്കോളർഷിപ്പ്

സാങ്കേതിക പഠനത്തിന് റിലയൻസ് ഫൗണ്ടേഷൻ സ്കോളർഷിപ്പ്


സാങ്കേതിക മേഖലകളിലെ പഠനം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യം മുന്നിൽ വെച്ച് , റിലയൻസ് ഫൗണ്ടേഷൻ നൽകുന്ന സ്കോളർഷിപ്പുകൾക്ക് ഇപ്പോൾ അപേക്ഷിക്കാനവസരമുണ്ട്. സാങ്കേതിക പഠനത്തിലേർപെട്ടിരിക്കുന്ന വിദ്യാർത്ഥികൾക്ക് ബിരുദ തലത്തിൽ അറുപതും പിജി തലത്തിൽ 40ഉം സ്കോളർഷിപ്പുകളാണ്, ഫൌണ്ടേഷൻ പ്രതിവർഷം നൽകുന്നത്. അപേക്ഷാ സമർപ്പണത്തിനുള്ള അവസാന തീയതി, ഫെബ്രുവരി 14 ആണ്.


ആർക്കൊക്കെ അപേക്ഷിക്കാം

മികച്ച ജെ.ഇ ഇ.സ്കോറോടെ സാങ്കേതിക ബിരുദത്തിനും മികച്ച

ഗേറ്റ് സ്കോറോടെ ബിരുദാനന്തര ബിരുദത്തിനും ചേർന്നവർക്കാണ്, പ്രാഥമിക യോഗ്യത. ബിരുദ സ്കോളർഷിപിനപേക്ഷിക്കുന്നവർ, JEE മെയിൻ പേപ്പർ ഒന്നിന്റെ കോമൺ റാങ്ക് പട്ടികയിൽ 35,000 ത്തിനകം റാങ്ക് നേടണം. ബിരുദാനന്തരബിരുദ സ്കോളർഷിപിനപേക്ഷിക്കുന്നവർ 550-1000 പരിധിയിൽ ഗേറ്റ് സ്കോർ നേടിയവരോ ബിരുദതലത്തിൽ കുറഞ്ഞത് 7.5 CGPA നേടിയവരോ ആകണം. അപേക്ഷകർ ,

ഒന്നാം വർഷ റഗുലർ ബിരുദ/ ബിരുദാനന്തര ബിരുദ  വിദ്യാർഥിയായിരിക്കണം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, കമ്പ്യൂട്ടർ സയൻസ്, മാത്തമാറ്റിക്സ് ആൻഡ് കമ്പ്യൂട്ടിംഗ്, ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ് എൻജിനീയറിങ് തുടങ്ങിയ മേഖലകളിൽ ഒന്നാകണം.


അപേക്ഷാക്രമം

ഓൺലൈനിൽ നേരിട്ടപേക്ഷിക്കുന്ന രീതിയിലല്ല; അപേക്ഷാ ക്രമം. അപേക്ഷ സമർപ്പണത്തിനും യോഗ്യത നിഷ്കർഷിച്ചിട്ടുണ്ട്. അപേക്ഷിക്കാൻ അർഹതയുണ്ടോയെന്നത് താഴെ കാണുന്ന വെബ് സൈറ്റിൽ നൽകിയിരിക്കുന്ന ചോദ്യാവലി പൂർത്തീകരിച്ചാൽ മനസ്സിലാക്കാം.അർഹതയുണ്ടെങ്കിൽ അപേക്ഷിക്കാനുള്ള ലിങ്ക് ലഭിക്കും.


അർഹത ഉറപ്പുവരുത്താനും മറ്റു വിശദ വിവരങ്ങൾക്കും

www.scholarships.reliancefoundation.org


സംശയ നിവരണങ്ങൾക്ക് ;

rf.scholarships@reliancefoundation.org


ഡോ. ഡെയ്സൻ പാണേങ്ങാടൻ

Comments

leave a reply

Related News