Foto

സഭ ചരിത്രത്തിലൂടെ ജനങ്ങൾക്കിടയിലും സംസ്കാരങ്ങൾക്കിടയിലും സഞ്ചരിക്കുന്നു: പാപ്പാ

ഒക്ടോബർ മാസം ഏഴാം തീയതി, ബുധനാഴ്ച ലിയോ പതിനാലാമൻ പാപ്പാ വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാവേളയിൽ നടത്തിയ പ്രഭാഷണത്തിന്റെ മലയാള പരിഭാഷ. രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖയായ 'ഗൗദിയും എത്ത് സ്പെസ്' ആസ്പദമാക്കിയാണ് പാപ്പാ സംസാരിച്ചത്.

ലോകത്തിന് ജീവൻ നൽകാനും പിതാവുമായി അനുരഞ്ജിപ്പിക്കാനും ദൈവപുത്രൻ മനുഷ്യാവതാരം ചെയ്തതുപോലെ, നമ്മെയെല്ലാം ഒരു വലിയ മനുഷ്യകുടുംബത്തിൽ തന്റെ മക്കളാക്കാനുള്ള ദൈവത്തിന്റെ പദ്ധതി പ്രകടമാക്കുന്നതിനുവേണ്ടിയുള്ള,  ദൈവത്തിന്റെ മനുഷ്യാവതാരത്തിന്റെ അടയാളമായി സഭ ലോകത്തിൽ വസിക്കുന്നു.

അതിനാൽ, സഭ ചരിത്രത്തിലൂടെ ജനങ്ങൾക്കിടയിലും സംസ്കാരങ്ങൾക്കിടയിലും സഞ്ചരിക്കുന്നു, "ജനങ്ങളുമായുള്ള ജീവിതത്തിന്റെ ഈ ഇഴചേർക്കൽ, തന്റെ ദൗത്യത്തിന് ചരിത്രപരമായ പ്രാധാന്യമുണ്ടെന്നും, സാമൂഹിക ബന്ധങ്ങൾ നെയ്തെടുക്കുന്നതിനുള്ള   ഉത്തരവാദിത്തം ഉൾക്കൊള്ളുന്നുവെന്നും സഭയെ കൂടുതൽ കൂടുതൽ മനസ്സിലാക്കുന്നു"

അനീതികൾക്ക് വേണ്ടി മരണം വരിച്ച നീതിമാനായ ക്രിസ്തുവിനെ ആരാധിക്കുന്നതിലൂടെ, ഒരു വിശ്വാസിക്ക് കൊച്ചുകുട്ടികളുടെയും ദരിദ്രരുടെയും അടിച്ചമർത്തലിനെയോ, ആശ്രയത്വത്തിന്റെയും അനീതിയുടെയും അവസ്ഥകൾ നിലനിർത്തുന്ന  അധാർമിക ഘടനകളെയോ അംഗീകരിക്കാൻ കഴിയില്ല. പൊതുനന്മ പ്രോത്സാഹിപ്പിക്കുന്നതിൽ നല്ല മനസ്സുള്ള എല്ലാ ആളുകളുമായും സഹകരിക്കുവാൻ ക്രിസ്ത്യാനികളുടെ പ്രവർത്തനങ്ങളെ, സഭയുടെ സാമൂഹിക സിദ്ധാന്തം നയിക്കുന്നു.

സുവിശേഷ ദൗത്യം ഫലപ്രദമായി നിർവഹിക്കുന്നതിന്, ജ്ഞാനസ്നാനം സ്വീകരിച്ച  ഓരോ വ്യക്തിയും പരിശുദ്ധാത്മാവിന്റെ കൃപയോട് ചേർന്ന് പ്രവർത്തിക്കാൻ കടപ്പെട്ടിരിക്കുന്നു; അങ്ങനെ മാത്രമായിരിക്കും അവരുടെ വിശ്വാസം സജീവമാകുകയും അനുയോജ്യമായ പ്രവൃത്തികളിലൂടെ വെളിപ്പെടുകയും ചെയ്യുന്നത്.

ജ്ഞാനസ്നാനത്തിലൂടെ, ക്രിസ്തീയ ചൈതന്യവും സുവിശേഷ ദർശനവും കൊണ്ട് ലോകത്തെ ജീവസുറ്റതാക്കാൻ വിളിക്കപ്പെട്ട അത്മായരുടെ  ദൗത്യത്തെക്കുറിച്ച് ഗൗദിയും എത് സ്പെസ് പ്രത്യേകം പരാമർശിക്കുന്നു. പൗരോഹിത്യമെന്ന് യഥാർത്ഥത്തിൽ വിളിക്കാവുന്ന ഈ പ്രവർത്തനത്തിന്റെ പ്രാഥമിക സ്ഥാനം നിസ്സംശയമായും കുടുംബവും ജോലിസ്ഥലവുമാണ്, പക്ഷേ അത് ജീവിതത്തിന്റെ എല്ലാ മേഖലകളെയും ഉൾക്കൊള്ളുന്നു.

പ്രിയപ്പെട്ടവരേ, ചരിത്രത്തിലൂടെ സഞ്ചരിക്കുമ്പോൾ സഭയുടെ മനസ്സിൽ ഒരു ലക്ഷ്യമേയുള്ളൂ: മനുഷ്യവർഗത്തിന്റെ രക്ഷയ്ക്കുവണ്ടി  ദൈവ രാജ്യം സ്ഥാപിതമാകട്ടെ. പ്രത്യേകമായി, വ്യക്തിപരമായ വിശുദ്ധിയിലൂടെയും സാഹോദര്യ സ്നേഹത്തിലൂടെയും  ഈ ലക്ഷ്യം കൈവരിക്കാൻ  സഭ ശ്രമിക്കുന്നു. വിശുദ്ധ പോൾ ആറാമൻ പാപ്പാ എഴുതുന്നു, " വിശുദ്ധിയുടെ അടയാളമില്ലെങ്കിൽ, നമ്മുടെ വാക്കുകൾക്ക്   ഈ  കാലഘട്ടത്തിലെ മനുഷ്യരുടെ  ഹൃദയങ്ങളിൽ പ്രവേശിക്കാൻ പ്രയാസമായിരിക്കും, മറിച്ച് അത് വ്യർത്ഥവും നിഷ്ഫലവുമാകാൻ സാധ്യതയുണ്ട്". അതുകൊണ്ട്, പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തിന് നമ്മെ വിട്ടുകൊടുക്കാം, അങ്ങനെ വിശുദ്ധിയിലും സ്നേഹത്തിലും ജീവിക്കാൻ പരിശുദ്ധാത്മാവ് നമ്മെ സഹായിക്കുകയും, അങ്ങനെ ലോകം വിശ്വസിക്കുകയും പ്രത്യാശിക്കുകയും ചെയ്യും.

 

Comments

leave a reply

Related News