Foto

മത്സ്യ തൊഴിലാളിയുടെ കുടിൽ കത്തിനശിച്ചു.

ഫ്രാൻസിസ് ചമ്മണി

വൈപ്പിൻ : വളപ്പ് RMP തോട് ചിറയിൽ മത്സ്യത്തൊഴിലാളി പുത്തൻപുരക്കൽ ലാസർ സെബാസ്റ്റ്യനും (ജോയ് )ഭാര്യ അൽഫോൻസ(ബേബി )യും താമസിച്ചിരുന്ന വീട് പൂർണ്ണമായും കത്തിനശിച്ചു.ഇന്നലെ (ജനുവരി 29)രാത്രി പത്തുമണിയോടെയായിരുന്നു തീ ആളിപ്പടർന്നത്. ഉടൻതന്നെ നാട്ടുകാരും മറ്റും ചേർന്ന് തോട്ടിൽനിന്ന് വെള്ളം കോരിയൊഴിച്ചെങ്കിലും തീ അണയ്ക്കുവാൻ കഴിഞ്ഞില്ല.മാലിപ്പുറത്തു നിന്ന് ഫയർ റെസ്ക്യൂ ഫോഴ്‌സും ഞാറക്കൽ പോലീസും എത്തി തീ നിയന്ത്രണവിധേയമാക്കിയെങ്കിലും കുടിലിലുണ്ടായിരുന്ന സർവ്വതും കത്തിനശിച്ചു.മുകൾഭാഗം ജി ഐ ഷീറ്റും വശങ്ങളിൽ പ്ലാസ്റ്റിക് ഷീറ്റുകൊണ്ടും മറച്ച കുടിലിലായിരുന്നു ഇവർ താമസിച്ചിരുന്നത്.
കത്തിനശിച്ച കുടിലിനകത്തു ടി വി, രണ്ട് ഗ്യാസ് സിലിണ്ടർ, വസ്‌ത്രങ്ങൾ  സൂക്ഷിച്ചിരുന്ന അലമാരി, രണ്ട് ടേബിൾ ഫാനുകൾ സൈക്കിൾ,പാത്രങ്ങൾ അരിയുൾപ്പെടേയുള്ള ഭക്ഷണപദാർത്ഥങ്ങൾ മുതലായവയുണ്ടായിരുന്നു.ഗ്യാസ്‌സിലിണ്ടറിൽനിന്ന്ഗ്യാസ് നേരെ മേലേക്കുയർന്നതിനാൽ മറ്റപ്പകടങ്ങളൊന്നുമുണ്ടായില്ല. സംഭവസമയത്ത്രു ജോയ് കുടിലിൽ കിടന്നുറങ്ങുകയായിരുന്നെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. ഉടുത്തിരുന്ന ന്ന വസ്ത്രങ്ങളൊഴിച്ചു മറ്റെല്ലാം ആളിക്കത്തിയ തീയിലെരിഞ്ഞു.മാലിപ്പുറം കടപ്പുറം st ജോസഫ് ഇടവകാംഗങ്ങളാണ് ജോയിയും കുടുംബവും. ഗ്രാമപഞ്ചായത്ത് അംഗം സ്വാതീഷ് സത്യനും നാട്ടുകാരും ചേർന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Comments

leave a reply