Foto

മത്സ്യ തൊഴിലാളി പ്രക്ഷോഭം: സർക്കാരിന്റെ നീക്കം അധാർമികവും ജനാധിപത്യ വിരുദ്ധവും ഐക്യദാർഢ്യ സമിതി

Joseph Jude

വിഴിഞ്ഞം മത്സ്യ തൊഴിലാളി പ്രക്ഷോഭം അടിച്ചമർത്താനുള്ള സർക്കാരിന്റെ നീക്കം അധാർമികവും ജനാധിപത്യ വിരുദ്ധവുമെന്ന്  വിഴിഞ്ഞം മത്സ്യത്തൊഴിലാളി സമര  ഐക്യദാർഢ്യ സമിതി.

അതിജീവനത്തിനും ഉപജീവന സംരക്ഷണത്തിനും ആയി കഴിഞ്ഞ 130ലേറെ ദിവസമായി സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികൾ രാജ്യദ്രോഹികൾ ആണെന്ന് ചിത്രീകരിക്കുന്ന സർക്കാരിന്റെയും മന്ത്രിമാരുടെയും നടപടി അപലനീയമാണ്. വസ്തുതാ വിരുദ്ധവും അസത്യവുമായ കാര്യങ്ങൾ നിരന്തരമായി ആവർത്തിച്ച് കേരളീയ ജനതയെ സർക്കാർ തെറ്റിദ്ധരിപ്പിക്കുകയാണ്.  വർഗ്ഗീയ ശക്തികളോട് കൂട്ടു ചേർന്ന് സമരം തകർക്കാനുള്ള അവിഹിത മാർഗങ്ങളാണ് സർക്കാർ സ്വീകരിക്കുന്നത്. 

മത്സ്യത്തൊഴിലാളി പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് കേരളത്തിലെ വിവിധ സാമൂഹിക സംഘടനകൾ സംയുക്തമായിട്ടാണ് ഐക്യദാർഢ്യ സമിതിക്ക് രൂപം നൽകിയിട്ടുള്ളത്.

ഡിസംബർ 11 ന് ശംഖുമുഖം കടൽതീരത്ത് മത്സ്യത്തൊഴിലാളികൾക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സമര സംഗമം സംഘടിപ്പിക്കും. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ കോർപ്പറേറ്റുകൾക്കെതിരെ സമരം ചെയ്യുന്ന സംഘടനകളും അക്കാദമിക്കുകയും ആക്ടിവിസ്റ്റുകളും സംഗമത്തിൽ പങ്കാളികളാകും. ഡൽഹി കർഷക പ്രക്ഷോഭത്തിനു നേതൃത്വം നൽകുന്ന സംയുക്ത കിസാൻ മോർച്ചയും മുംബൈ ദഹാനുവിൽ അദാനിയുടെ 64000 കോടി രൂപയുടെ തുറമുഖ പദ്ധതിക്കെതിരെ സമരം ചെയ്യുന്ന വദ്ധവാൻ സമരസമിതിയും സമരസംഗമത്തിൽ പങ്കുചേരുമെന്ന് അറിയിച്ചിട്ടുണ്ട്

ഇന്നലെ നടന്ന യോഗത്തിൽ അഡ്വ. ജോൺ ജോസഫ് അധ്യക്ഷത വഹിച്ചു. ജോസഫ് ജൂഡ്,എൻ സുബ്രഹ്മണ്യൻ, അഡ്വ ബിനോയി തോമസ്, ഡോ. സജിത,, ജോൺ പെരുവന്താനം, ഡോ.ഡി.സുരേന്ദ്രനാഥ്,അഡ്വ ഫ്രാൻസിസ് നെറ്റോ, എ.പി അഹമ്മദ്, പി.പി. ജോൺ, എം.സുൽഫത്ത്, ഇ.പി. അനിൽ, ബിജു ആർ , ഡോ. ജോസ്കുട്ടി ഒഴുകയിൽ, ഫാ. ലാബറിൻ യേശുദാസ് എന്നിവർ പ്രസംഗിച്ചു.
 

Comments

leave a reply

Related News